സേമിയ പായസം ( കേരള സ്റ്റൈൽ )
- Neethu Midhun
- Aug 10, 2018
- 1 min read
എല്ലാവർക്കും ഇഷ്ടമുള്ള ഒന്നല്ലേ സേമിയ പായസം .പായസങ്ങളിൽ വച്ച് തന്നെ ഉണ്ടാക്കാൻ ഏറ്റവും ഈസി ആയതും ഇത് തന്നെയാണ് . ഈ ഓണത്തിനിതൊന്ന് പരീക്ഷിച്ച് നോക്കൂ.

ആവശ്യമുള്ള സാധനങ്ങൾ :
സേമിയ - 1/ 2 കപ്പ് ( റോസ്‌റ്റഡ് )
പാൽ ( ഫുൾ ഫാറ്റ് ) - 5 കപ്പ്
വെള്ളം - 2 കപ്പ്
പഞ്ചസാര - 1/ 2 കപ്പ് ( 8 ടേബിൾസ്പൂൺ )
നെയ്യ് - 1 + 1 1/ 2 ടേബിൾസ്പൂൺ
ഏലക്കായ - 3 - 4 ( പൊടിച്ചത് )
അണ്ടി പരിപ്പ് , ഉണക്ക മുന്തിരി - ഒരു ചെറിയ പിടി വീതം
ഉണ്ടാക്കുന്ന വിധം :
1 . ഓരോ ചെറിയ പിടി വീതം അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ഒന്നര ടേബിൾസ്പൂൺ നെയ്യിൽ വറുത്ത് കോരി വയ്ക്കുക ( അണ്ടി പരിപ്പും മുന്തിരിയും വെവ്വേറെ വറുത്തെടുക്കുക ) .
2 . ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ച് ചൂടാകുമ്പോൾ സേമിയ ചേർത്ത് ലൈറ്റ് ബ്രൗൺ നിറം ആകും വരെ റോസ്റ്റ് ചെയ്തെടുക്കുക ( റോസ്‌റ് ചെയ്ത സേമിയ ആണ് വാങ്ങുന്നതെങ്കിൽ നെയ്യിൽ ചെറുതീയിൽ 1 മിനിറ്റ് റോസ്റ്റ് ചെയ്‌താൽ മതിയാകും) .
3 .ഇതിലേക്ക് 5 കപ്പ് ( ഫുൾ ഫാറ്റ് ) പാലും 2 കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക . ഇതിലേക്ക് 1/ 2 കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. സേമിയ പാലിൽ കിടന്നു പാകത്തിന് വെന്തു വരുകയും വേണം , പാൽ നന്നായി തിളച്ച് കുറുകി വരുകയും വേണം അതാണ് ശരിയായ പാകം . മീഡിയം തീയിൽ 35 - 40 മിനിറ്റ് വേണ്ടി വരും പായസം തയ്യാറായി വരാൻ . അടിക്ക് പിടിക്കാതിരിക്കാൻ ഇടയ്ക്കിടക്ക് ഇളക്കി കൊടുത്തു കൊണ്ടിരിക്കണം .
4 . ഇതിലേക്ക് 3 - 4 ഏലക്കായ പൊടിച്ചത് ചേർക്കുക. ഇനി പായസം തീയിൽ നിന്ന് മാറ്റം .
5 . അവസാനം വറുത്ത് വച്ച അണ്ടി പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് സെർവ് ചെയ്യാം .
Note : പായസം കൂടുതൽ അളവിൽ ഉണ്ടാക്കാൻ എല്ലാ സാധനങ്ങളും ഇതിന്റെ ഇരട്ടി അളവിൽ എടുത്താൽ മതിയാകും.
Комментарии