Pork Kaaya Ularthiyathu (പോർക്ക് കായ ഉലർത്തിയത് )
- Neethu Midhun
- Jan 14, 2019
- 2 min read
പോർക്ക് കായ ഉലർത്തിയത് തൃശൂർ സ്റ്റൈൽ പോപ്പുലർ ഉലർത്താണ് . ഈസ്റ്ററിനും മറ്റും ഒഴിച്ച് കൂടാനാവാത്ത ഒന്നാണിത് .

ചേരുവകൾ :
പോർക്ക് - 2 കെ ജി ( തൊലികളഞ്ഞു നുറുക്കിയത് )
പച്ചക്കായ - 2 എണ്ണം
പോർക്ക് വേവിക്കാൻ :
ഇഞ്ചി - 2 മീഡിയം പീസ് ചതച്ചത്
വേപ്പില - 2 തണ്ട്
മഞ്ഞൾപൊടി - 1 1/ 2 ടീസ്പൂൺ
കുരുമുളക്പൊടി - ഒരു ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പച്ചമുളക് - 3 നീഎലത്തിൽ കീറിയത്
ഗരം മസാല - 1/ 2 ടേബിൾസ്പൂൺ
വഴറ്റാൻ :
സബോള - 2 വലുത് ( നീളത്തിൽ അരിഞ്ഞത് )
ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്
വെളുത്തുള്ളി - ഒരു ഉണ്ട
പച്ചമുളക് - 3 എണ്ണം
വേപ്പില - ഒരു തണ്ട്
മല്ലിപ്പൊടി - 3 ടേബിൾസ്പൂൺ
മുളക്പൊടി - 3 ടേബിൾസ്പൂൺ ( കൂട്ടിയോ കുറച്ചോ ചേർക്കാം )
മഞ്ഞൾപൊടി - ഒരു ടീസ്പൂൺ
ഗരം മസാല - 3/ 4 - 1 ടേബിൾസ്പൂൺ
പെരുജീരകപ്പൊടി - 1 1/ 2 - 2 ടീസ്പൂൺ
കുരുമുളക്പൊടി - 1/2 ടീസ്പൂൺ എരിവ് നോക്കി ചേർക്കാം
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം :
1 . 2 കിലോ പോർക്ക് തൊലികളഞ്ഞെടുത്ത് ചെറുതാക്കി നുറുക്കി വൃത്തിയായി കഴുകി വയ്ക്കുക .
2 . 2 ഇടത്തരം പച്ചക്കായ തൊലികഞ്ഞു കഷ്ണങ്ങളാക്കി നുറുക്കിയെടുക്കുക .
3 . കുക്കറിൽ വൃത്തിയാക്കി വച്ച പോർക്കിന്റെ കൂടെ മഞ്ഞൾപൊടി , കുരുമുളക്പൊടി , ഇഞ്ചി , വേപ്പില പച്ചമുളക് , ഗരം മസാലപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കൂട്ടിതിരുമ്മി 6 വിസിൽ വരെ കൊടുത്ത് വയ്ക്കുക (പോർക്ക് വേവാൻ സമയമെടുക്കും ). വെള്ളം വേറെ ചേർക്കണമെന്നില്ല ആവശ്യത്തിനുള്ള വെള്ളം പോർക്കിൽ നിന്നും തന്നെ ഇറങ്ങി വരും . പ്രെഷർ മുഴുവൻ പോയ ശേഷം കുക്കർ തുറക്കുക .
4 . ഈ വെള്ളം ഊറ്റിയെടുത്ത് ( പോർക്കിന്റെ സ്റ്റോക്കിൽ തന്നെ ) കുക്കറിൽ കായ ഒരു വിസിൽ കൊടുത്ത് വയ്ക്കുക .
5 . ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക . ഇതിലേക്ക് സബോള , ഇഞ്ചി - വെളുത്തുള്ളി ചതച്ചത് , പച്ചമുളക് , വേപ്പില എന്നിവ ചേർത്ത് വഴറ്റുക . നന്നായി വഴന്നു ശേഷം മല്ലിപ്പൊടി , കുരുമുളക്പൊടി , മുളക്പൊടി , മഞ്ഞൾപ്പൊടി , ഗരംമസാല , പെരുംജീരകപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക . പൊടികൾ എണ്ണയിൽ മൂത്ത മണം വന്നാൽ വേവിച്ച് വച്ച പോർക്കും കായയും അല്പം പോർക്ക് വേവിച്ച വെള്ളത്തോട് കൂടി ചേർത്ത് യോജിപ്പിച്ച് ഉലർത്തിയെടുക്കുക .
6 . ആവശ്യമെങ്കിൽ ഉപ്പ് , കുരുമുളക് , ഗരം മസാല എന്നിവ നോക്കി ചേർത്ത് കൊടുക്കാവുന്നതാണ് .
コメント