മീൻ ബിരിയാണി
- Neethu Midhun
- Feb 1, 2019
- 2 min read
നെയ് മീൻ - 500 ഗ്രാം
സബോള - 3 എണ്ണം ( മസാലയ്ക്ക് )
- 2 എണ്ണം വറുക്കാൻ ( ബിസ്ത )
ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്
വെളുത്തുള്ളി - 10 അല്ലി ചതച്ചത്
പച്ചമുളക് - 4 എണ്ണം ചതച്ചത്
തക്കാളി - 2 എണ്ണം
മഞ്ഞൾപ്പൊടി - 1/ 2 ടീസ്പൂൺ
മുളക്പൊടി - 1 - 1 1/ 4 ടീസ്പൂൺ
ഗരം മസാല - ഒരു ടീസ്പൂൺ
നാളികേരപ്പാൽ ( കട്ടിയിൽ ) - 1/ 2 കപ്പ്
നാരങ്ങാ നീര് - ഒരെണ്ണത്തിന്റേത്
നെയ്യ് - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - ഒരു പിടി
പുതിനയില - ഒരു പിടി
മീൻ ഫ്രൈ ചെയ്യാൻ :
മുളക്പൊടി - 3 ടീസ്പൂൺ
കുരുമുളക്പൊടി - ഒരു ടീസ്പൂൺ
മഞ്ഞൾപൊടി - 1/ 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പെരുംജീരകപ്പൊടി - 3/ 4 ടീസ്പൂൺ
നാരങ്ങാ നീര് - ഒരെണ്ണത്തിന്റേത്
ചോറിന് :
ജീരകശാല അരി - 3 കപ്പ്
തിളച്ച വെള്ളം - 5 1/ 2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 5 ടേബിൾസ്പൂൺ
പട്ട - 2 ചെറിയ പീസ്
തക്കോലം - 2 എണ്ണം
ഏലക്കായ - 4 എണ്ണം
കരയാമ്പൂ - 4 എണ്ണം
പെരും ജീരകം - 3/ 4 ടീസ്പൂൺ
സബോള - 1 നീളത്തിൽ അരിഞ്ഞത്
ഇഞ്ചി - ഒരു ചെറിയ പീസ് ചതച്ചത്
ദം ചെയ്യാൻ :
അണ്ടിപ്പരിപ്പ് - 1/ 4 കപ്പ്
മുന്തിരി - 1/ 4 ടീസ്പൂൺ
ബിസ്ത - 2 സബോളയുടേത്
നെയ്യ് - 1 - 2 ടേബിൾസ്പൂൺ
മല്ലിയില - ഒരു പിടി
പുതിനയില - ഒരു പിടി
തയ്യാറാക്കുന്ന വിധം :
1 . 500 ഗ്രാം മീൻ വൃത്തിയായി കഴുകി പരന്ന കഷ്ണങ്ങളാക്കി മുറിച്ച് മുളക്പൊടി , മഞ്ഞൾപൊടി , കുരുമുളക് പൊടി , ഉപ്പ് , പെരുംജീരകപൊടി , നാരങ്ങാ നീര് എന്നിവ പുരട്ടി ചുരുങ്ങിയത് 2 മണിക്കൂറെങ്കിലും മാരിനേറ്റ് ചെയ്യാൻ വയ്ക്കുക .
2 . 3 കപ്പ് ജീരക ശാല അരി കഴുകി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിന് ശേഷം വെള്ളം വാർത്തെടുക്കുക .
3 . ഒരു നോൺ സ്റ്റിക് പാത്രത്തിൽ 5 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി അതിലേക്ക് പട്ട , കരയാമ്പൂ , ഏലക്കായ , തക്കോലം ,പെരുംജീരകം എന്നിവ ചേർത്ത് കൊടുക്കുക . ശേഷം ഒരു ചെറിയ സബോള നീളത്തിൽ അരിഞ്ഞതും ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും കൂടി ചേർത്ത് നന്നായി വഴറ്റുക . സബോള ഒന്ന് വാടിയാൽ മതി , വല്ലാതെ നിറം മാറിയാൽ ചോറിന്റെ നിറം തന്നെ മാറും .ഇനി കുതിർത്ത് വാർത്തു വച്ച അരി ചേർത്ത് ഒന്ന് വറുത്തെടുക്കുക ( ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കും ). ശേഷം 5 1/ 2 കപ്പ് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് അരിയുമായി മിക്സ് ചെയ്യുക . തിള വന്നാൽ പാത്രം മൂടി തീ ഏറ്റവും കുറച്ച് വയ്ക്കുക ഇടയ്ക്ക് മൂടി തുറന്ന് ഒന്നിളക്കിയിടുക ( അടിയ്‌ക്ക് പിടിക്കാതിരിക്കാൻ ) 10 - 15 മിനിറ്റ് കൊണ്ട് വെള്ളമെല്ലാം വറ്റി ചോറ് പാകമായിട്ടുണ്ടാകും .
4 . ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്യാൻ വച്ച മീൻ കഷ്ണങ്ങൾ വറുത്തെടുക്കുക .
5 . മീൻ വറുത്ത എണ്ണയിൽ തന്നെ സബോള , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , എന്നിവ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപൊടി , മുളക്പൊടി , പെരുംജീരകപൊടി , ഗരം മസാല , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക . ശേഷം തക്കാളി , മല്ലിയില ,പുതിനയില എന്നിവ കൂടി വാട്ടിയെടുക്കുക.നാരങ്ങാ നീരും , ഒരു ടീസ്പൂൺ നെയ്യും ചേർക്കുക .അവസാനം 1/ 2 കപ്പ് കട്ടിയുള്ള നാളികേരപ്പാൽ ചേർത്ത് മസാല പാകത്തിന് ആക്കിയെടുക്കുക .
6 . തയ്യാറാക്കിയ മസാലയിലേക്ക് വറുത്ത് വച്ച മീൻ കഷ്ണങ്ങൾ ചേർത്ത് പൊടിഞ്ഞു പോകാതെ യോജിപ്പിച്ച് വയ്ക്കാം ഇതോടെ മസാല തയ്യാർ .
7 . 1/ 4 കപ്പ് വീതം അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കുക .
8 .ഒരു ചെമ്പിൽ ( ധം ചെയ്യാൻ പാകത്തിന് ) ഒരു നിര ചോറ് ഒരു നിര മീൻ മസാല എന്ന രീതിയിൽ ലെയർ ആക്കി നിരത്തുക ഓരോ ലെയറിലും നെയ്യും വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി ,ബിസ്ത , മല്ലിയില ,പുതിനയില എന്നിവ കൂടി നിരത്തുക . പാത്രം സീൽ ചെയ്ത് ദം ഇട്ടെടുത്ത് ചൂടോടെ റൈത്തയ്‌ക്കൊപ്പം സെർവ് ചെയ്യുക .
Commentaires