top of page

Donuts

  • Writer: Neethu Midhun
    Neethu Midhun
  • Jan 26, 2019
  • 2 min read


ഡോണട്ട് വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ ? അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ലാട്ടോ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേ ഉള്ളു .



ചേരുവകൾ :


മാവ് കുഴയ്ക്കാൻ :


മൈദ - 2 കപ്പ്

പഞ്ചസാര - 3 ടേബിൾസ്പൂൺ

വെണ്ണ - 3 ടേബിൾസ്പൂൺ ( റൂം ടെംപറേച്ചർ )

മുട്ട - 1


യീസ്റ്റ് ആക്ടിവേറ്റ് ചെയ്യാൻ :


യീസ്റ്റ് - 1 1/ 4 ടീസ്പൂൺ

പഞ്ചസാര - 1 ടേബിൾസ്പൂൺ

ഇളം ചൂടുള്ള പാൽ ( ചൂട് കൂടരുത് ) - 1/ 2 കപ്പ്


ചോക്ലേറ്റ് കോട്ടിങ്ങ് കൊടുക്കാൻ :


ബ്രൗൺ ചോക്ലേറ്റ് / വൈറ്റ് ചോക്ലേറ്റ്സ് - 80 - 100 ഗ്രാം ഉരുക്കിയത്


വെജിറ്റബിൾ ഓയിൽ - ഡോണട്ടിനു മേൽ ബ്രഷ് ചെയ്യാൻ

വെജിറ്റബിൾ ഓയിൽ - വറുത്തെടുക്കാൻ

ഷുഗർ സ്പ്രിഗിൾസ്‌ - അലങ്കാരത്തിന്


തയ്യാറാക്കുന്ന വിധം :


1 . ആദ്യം യീസ്റ്റ് ആക്ടിവേറ്റ് ചെയ്യണം അതിനായി ഒരു ബൗളിൽ 1/ 2 കപ്പ് ഇളം ചൂട് പാൽ എടുക്കുക ( ചൂട് കൂടിയാൽ യീസ്റ്റ് ആക്ടിവേറ്റ് ആകില്ല ). അതിലേക്ക് 1 1/ 4 ടീസ്പൂൺ യീസ്റ്റ് , ഒരു ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക . 5 മിനുട്ടിന് ശേഷം നോക്കിയാൽ യീസ്റ്റ് ആക്ടിവേറ്റ് ആയി പൊന്തി വന്നിരിക്കുന്നത് കാണാം .

2 . ഒരു ബൗളിൽ 2 കപ്പ് മൈദ , 3 ടേബിൾസ്പൂൺ പഞ്ചസാര , ഒരു മുട്ട , 3 ടേബിൾസ്പൂൺ ഉപ്പില്ലാത്ത വെണ്ണ ,ഒരു നുള്ള് ഉപ്പ് എന്നിവ എടുക്കുക .ഇതിലേക്ക് ആക്ടിവേറ്റ് ചെയ്ത് വച്ച യീസ്റ്റ് ചേർത്ത് നന്നായി കുഴച്ചെടുക്കുക . ആദ്യം കയ്യിലൊട്ടും എന്നാൽ കുഴച്ച് കുഴച്ച് കയ്യിലൊട്ടാത്ത പരുവത്തിൽ ആയി കിട്ടും . മുകളിൽ അല്പം എണ്ണ തടവി 2 മണിക്കൂർ റെസ്ററ് ചെയ്യാൻ വയ്ക്കുക . മാവ് ഡ്രൈ ആകാതിരിക്കാൻ ഒരു ഈർപ്പമുള്ള തുണി മുകളിലിടുക .

3 . 2 മണിക്കൂറിന് ശേഷം മാവ് എടുത്ത്‌ ഒന്ന് കൂടി കുഴച്ച് ചപ്പാത്തി റോളർ കൊണ്ട് അല്പം കനത്തിൽ തന്നെ പരത്തി എടുക്കുക ( കട്ടി അധികം കൂടാനും പാടില്ല കുറയാനും പാടില്ല ). ഇനി ഇത് ഡോണട്ട് ഷേപ്പിൽ കട്ട് ചെയ്തെടുക്കുക ( മൂടിവച്ച്, ഒരു ചെറുതും ഒരു വലുതും ). ഒരു പരന്ന ട്രേയിൽ എണ്ണ തടവി തയ്യാറാക്കിയ ഡോണട്ടുകൾ ഒന്നന്നായി വയ്ക്കുക. മുകളിൽ അലപം എണ്ണ ബ്രഷ് ചെയ്തു കൊടുക്കുക .ഇത് മാവ് ഡ്രൈ ആകാതിരിക്കാൻ സഹായിക്കും . 30 - 45 മിനിറ്റ് വീണ്ടും റസ്റ്റ് ചെയ്യാൻ വയ്ക്കുക .

4 . 30 - 45 മിനുട്ടിന് ശേഷം ഡോണറ്റുകൾ മീഡിയം ചൂടുള്ള ( ചൂട് കൂടരുത് ) എണ്ണയിൽ ഓരോന്നായി ഗോൾഡൻ കളർ ആകുന്ന വരെ വറുത്ത്‌ കോരുക .

5 . ചോക്ലേറ്റ് കോട്ടിങ്ങ് കൊടുക്കാനായി ഒരു ബൗളിലിൽ 80 ഗ്രാം ചോക്ലേറ്റ് ഉരുക്കിയെടുക്കുക ( ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. അതിനു മുകളിൽ മറ്റൊരു പാത്രം വച്ച് ചോക്ലേറ്റ് ( വൈറ്റ് ചോക്ലേറ്റ് / ബ്രൗൺ ചോക്ലേറ്റ് ) ചെറിയ കഷ്ണങ്ങളായി മുറിച്ചിടുക . പതിയെ ചോക്ലേറ്റ് ഉരുക്കിയെടുക്കുക .ചോക്ലേറ്റ് നേരിട്ട് സ്റ്റോവിൽ വച്ച് ഉരുക്കിയെടുക്കരുത് .

6 . ചോക്ലേറ്റ് അല്പം ചൂടാറിയ ശേഷം ( കട്ടിയാകരുത് ) ഡോണട്ടിന്റെ മുകൾ വശം മാത്രം ഉരുക്കിയ ചോക്ലേറ്റിൽ മുക്കിയെടുക്കുക . ഇങ്ങനെ ഓരോന്നും തയ്യാറാക്കി ചോക്ലേറ്റ് കട്ടിയാകുന്നതിനു മുൻപ് ഷുഗർ സ്പ്രിങ്ക്ൾസ് കൂടി വിതറി അലങ്കരിക്കാം . ഇതോടെ ഡോണട്ട് റെഡി .




Comments


SUBSCRIBE VIA EMAIL

bottom of page