സ്‌പൈസി ചിക്കൻ സോസേജ് മസാല
- Neethu Midhun
- Aug 5, 2018
- 1 min read
വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ തയ്യാറാക്കാൻ പറ്റുന്ന ഈസി റെസിപ്പി ആണോ അന്വേഷിക്കുന്നത് അതിനുള്ള ഏറ്റവും പറ്റിയ ഉത്തരമാണ് സോസേജ് മസാല അല്ലെങ്കിൽ സോസേജ് റോസ്‌റ്റ് . സോസേജ് വെറുതെ മുളക് പൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വറുത്തെടുത്താലും കഴിക്കാൻ സ്വാദാണ് . സാൻഡ്‌വിച്ചിന് ഫില്ലിങ്ങായും ഉപയോഗിക്കാം . ചിക്കൻ സോസേജ് വച്ച് മാത്രമല്ല ബീഫ്, പോർക്ക് സോസേജുകൾ വച്ചും ഇങ്ങനെ തയ്യാറാക്കിയെടുക്കാം .

ആവശ്യമുള്ള സാധനങ്ങൾ :
സോസേജ് വറുത്തെടുക്കാൻ :
സോസേജ് - 10 എണ്ണം
മുളക്പൊടി - 1 1/ 2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ - വറുത്തെടുക്കാൻ ആവശ്യത്തിന്
മസാല തയ്യാറാക്കാൻ :
സബോള - 2 1/ 2 എണ്ണം
ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്
വെളുത്തുള്ളി - 4 അല്ലി ചതച്ചത്
പച്ചമുളക് - 3 എണ്ണം
മല്ലിപ്പൊടി - 1 1/ 2 എണ്ണം
മുളക് പൊടി - 2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 / 4 ടീസ്പൂൺ
കുരുമുളക് പൊടി - 1/ 2 ടീസ്പൂൺ
ഗരംമസാല - 1/ 2 ടീസ്പൂൺ
ചിക്കൻ മസാല പൊടി - 1 ടീസ്പൂൺ
തക്കാളി - ഒരു ചെറുത്
ടൊമാറ്റോ കെറ്റ്ച്ച്‌അപ്പ് - 2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ - 3 ടേബിൾസ്പൂൺ
മല്ലിയില - അലങ്കരിക്കാൻ
ഉണ്ടാക്കുന്ന വിധം :
1 . സോസേജ് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക . ഇതിലേക്ക് 1 1/ 2 ടീസ്പൂൺ മുളക്പൊടിയും , 1/ 2 മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് എണ്ണയിൽ വറുത്തെടുത്ത് ടിഷ്യു പേപ്പറിലേക്ക് മാറ്റുക.
2 . ഒരു നോൺ സ്റ്റിക് പാനിൽ എണ്ണ ചൂടാക്കി സബോള, ഇഞ്ചി ചതച്ചത് , വെളുത്തുള്ളി ചതച്ചത് , പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക .തുടർന്ന് മല്ലിപ്പൊടി , മുളക് പൊടി ,മഞ്ഞൾ പൊടി , ഗരം മസാല , ചിക്കൻ മസാല പൊടി , കുരു മുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ പൊടികളുടെ പച്ചമണം മാറും വരെ മൂപ്പിച്ചെടുക്കുക. ഇനി തക്കാളി ചേർത്ത് മസാലയിൽ ഉടഞ്ഞു ചേരും വരെ നന്നായി വഴറ്റിയെടുക്കുക .
3 . തയ്യാറാക്കിയ മസാലയിലേക്ക് വറുത്തു വച്ച സോസേജ് ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ ടൊമാറ്റോ കെറ്റ്ച്ച്അപ്പ് കൂടി ചേർത്ത് നല്ല ചൂടിൽ മിക്സ് ചെയ്യുക . മുകളിൽ മല്ലിയില അരിഞ്ഞത് വിതറി വാങ്ങാം .
Comments