top of page

Prawns pulao ( ചെമ്മീൻ ചോറ് )

  • Writer: Neethu Midhun
    Neethu Midhun
  • Jan 11, 2019
  • 2 min read

ചെമ്മീൻ ചോറ് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് . ചെമ്മീൻ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു നല്ല റെസിപ്പി ആയിരിക്കും ചെമ്മീൻ വേവിക്കുന്നതിന് പകരം വറുത്ത്‌ ചേർത്തും ഇത് തയ്യാറാക്കിയെടുക്കാം .




ചേരുവകൾ :


ചെമ്മീൻ - 300 ഗ്രാം

ബസുമതി / ജീരകശാല അരി - ഒരു കപ്പ് ( 250 ml )

ഓയിൽ - 1 1/ 2 ടേബിൾസ്പൂൺ

നെയ്യ് - 1 + 1 ടേബിൾസ്പൂൺ

സബോള - 3 എണ്ണം ( നീളത്തിൽ അരിഞ്ഞത് )

ഇഞ്ചി - ഒരു പീസ് ചതച്ചത്

വെളുത്തുള്ളി - 5 അല്ലി ചതച്ചത്

പച്ചമുളക് - 3 എണ്ണം ചതച്ചത്

മഞ്ഞൾപ്പൊടി - 1/ 4 ടീസ്പൂൺ

മുളക്പൊടി - 2 1/ 2 ടീസ്പൂൺ

കുരുമുളക്പൊടി - 1/ 2 ടീസ്പൂൺ

പെരുംജീരകപ്പൊടി - ഒരു ടീസ്പൂൺ

ഗരം മസാല - ഒരു ടീസ്പൂൺ

മല്ലിയില അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ

പുതിനയില അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ

തിളച്ച വെള്ളം - ഒരു കപ്പ് ( 250 ml )

നാളികേരപ്പാൽ - ഒരു കപ്പ് ( 250 ml )

കശുവണ്ടി പരിപ്പ് വറുത്തത് - 1/ 4 കപ്പ്

മല്ലിയില - അലങ്കരിക്കാൻ


തയ്യാറാക്കുന്ന വിധം :


1 . ഒരു കപ്പ് ബസുമതി അരി / ജീരക ശാല അരി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത്‌ ഊറ്റി ഒരു ടേബിൾസ്പൂൺ നെയ്യിൽ വറുത്ത്‌ വയ്ക്കുക .

2 . 300 ഗ്രാം ചെമ്മീൻ വൃത്തിയാക്കി വയ്ക്കുക .

3 . ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഒന്നര ടേബിൾസ്പൂൺ ഓയിലും ഒരു ടേബിൾസ്പൂൺ നെയ്യും ചേർത്ത്‌ ചൂടാക്കുക .ഇതിലേക്ക് സബോള അരിഞ്ഞതും , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ ചതച്ചതും ചേർത്ത്‌ വഴറ്റുക . പച്ചമണം മാറുമ്പോൾ മഞ്ഞൾപ്പൊടി , മുളക്പൊടി , കുരുമുളക്പൊടി , ഗരം മസാല , പെരുംജീരകപ്പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക . മസാല മൂത്ത മണം വരുമ്പോൾ താക്കളി ചേർത്ത്‌ നന്നായി വഴറ്റുക .തുടർന്ന് ഒരു ടേബിൾസ്പൂൺ മല്ലിയില, ഒരു ടേബിൾസ്പൂൺ പുതിനയില എന്നിവ കൂടി ചേർക്കുക .

4 . ഇനി വൃത്തിയാക്കി വച്ച 300 ഗ്രാം ചെമ്മീൻ ചേർത്ത്‌ യോജിപ്പിച്ച് നന്നായി വരട്ടിയെടുക്കുക.

5 . ചെമ്മീൻ പാകമായാൽ വറുത്ത്‌ വച്ച അരി ചേർത്ത്‌ മസാലയുമായി യോജിപ്പിക്കുക.

6 .ഇതിലേക്ക് തിളച്ച വെള്ളവും നാളികേരപ്പാലും ചേർതിളക്കി ഉപ്പ് പാകത്തിനാക്കണം ( ഒരു കപ്പിന് 2 കപ്പ് എന്ന രീതിയിൽ ). തിളവരുമ്പോൾ പാത്രം അടച്ചു വച്ച് ചെറുതീയിൽ വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക .( അടിയ്ക്ക് പിടിക്കാതിരിക്കാൻ മൂടി തുറന്ന് ഇടയ്ക്ക് ഇളക്കി കൊടുക്കണം ).

7 . വെള്ളം വറ്റി ചോറ് പാകമായാൽ ഒരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റി മുകളിൽ മല്ലിയിലയും കശുവണ്ടി പരിപ്പ് വറുത്തതും വിതറി റൈത്തയോടൊപ്പം സെർവ് ചെയ്യാം .





Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page