സ്‌പൈസി ചിക്കൻ മസാല
- Neethu Midhun
- Sep 4, 2018
- 2 min read
സ്‌പൈസി ചിക്കൻ മസാല എന്ന് കേൾക്കുമ്പോൾ തന്നെ അറിയാലോ ഇതിത്തിരി സ്‌പൈസി തന്നെയാണ് . സ്‌പൈസി ഫുഡ് ഇഷമുള്ളവർ തീർച്ചയായും ഉണ്ടാക്കി നോക്കണം . ചോറിനൊപ്പവും പൊറോട്ടയ്‌ക്കൊപ്പവും നല്ല കോമ്പിനേഷനായിരിക്കും .

ആവശ്യമുള്ള സാധനങ്ങൾ :
ചിക്കൻ എല്ലോട് കൂടിയത് - ഒരു കിലോ
സബോള നീളത്തിൽ അരിഞ്ഞത് - 3 +1 എണ്ണം
ചുവന്നുള്ളി - ഒരു കപ്പ് അരിഞ്ഞെടുത്തത്
ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്
വെളുത്തുള്ളി - ഒരു ഉണ്ട ചതച്ചത്
വേപ്പില - 2 തണ്ട്
പച്ചമുളക് - 4 എണ്ണം
തക്കാളി - ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
മുളക് പൊടി - 4 ടീസ്പൂൺ
കുരുമുളക്പൊടി - 1/ 2 ടീസ്പൂൺ
മല്ലിപ്പൊടി - 2 1/ 2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ
ഗരം മസാല - 2 1/ 4 ടീസ്പൂൺ
പെരുംജീരകപ്പൊടി - 2 1/ 4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പട്ട - 2 ചെറിയ കഷ്ണം
ഏലക്കായ - 3 എണ്ണം
കരയാമ്പൂ - 3 എണ്ണം
വെളിച്ചെണ്ണ - 3 1/ 2 ടേബിൾസ്പൂൺ
തിളച്ചവെള്ളം - ഒരു കപ്പ്
ഉണ്ടാക്കുന്ന വിധം :
1 . ചിക്കൻ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വയ്ക്കുക .
2 . അടുത്തതായി ഏലക്കായ , പട്ട , കരയാമ്പൂ , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ കല്ലിൽ ചതച്ചെടുത്ത് വയ്ക്കുക .
3 . ഒരു സബോള നീളത്തിൽ കാണാം കുറച്ചറിഞ്ഞു എണ്ണയിൽ വറുത്ത് കോരി വയ്ക്കുക .
4 . ഒരു നോൺ സ്റ്റിക് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .ഇതിലേക്ക് 3 സബോള , ചുവന്നുള്ളി എന്നിവ ചേർത്ത് വഴറ്റുക . വഴറ്റുമ്പോൾ അല്പം ഉപ്പ് കൂടി ചേർത്ത് കൊടുക്കുക ഇത് സബോള വേഗം വഴന്നു വരാൻ സഹായിക്കും . ഇനി ഇതിലേക്ക് ചതച്ചു വച്ച ഇഞ്ചി വെളുത്തുള്ളി കൂട്ട് ചേർത്ത് കൊടുത്ത് പച്ചമണം മാറും വരെ വഴറ്റുക . പച്ചമണം മാറിയാൽ മുളക് പൊടി , മല്ലിപ്പൊടി , മഞ്ഞൾ പൊടി , കുരുമുളക്പൊടി , പകുതി ഗരം മസാല , പകുതി പെരുംജീരകപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പാകത്തിന് മൂപ്പിച്ചെടുക്കുക . അടുത്തതായി തക്കാളി ചേർക്കാം . തക്കാളി ചേർത്ത് തീ കുറച്ചിട്ട് മൂടി വയ്ക്കുക .ഇങ്ങനെ ചെയ്താൽ തക്കാളി വേഗം വാടി കിട്ടും .
5 . മസാല തയ്യാറായാൽ ഇതിലേക്ക് ഒരു കപ്പ് തിളച്ച വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക . അടുത്തതായി ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ഇനി മൂടി വച്ച് ചെറിയ തീയിൽ 5 മുതൽ 8 മിനിറ്റ് വരെ വേവിക്കുക . അതിന് ശേഷം മൂടി തുറന്ന് വച്ച് വേവിക്കുക .അപ്പോളേക്കും ചിക്കനിൽ നിന്നും വെള്ളമെല്ലാം ഇറങ്ങി വന്നിട്ടുണ്ടാകും . ഇനി രുചിച്ച് നോക്കി ബാക്കി ഗരം മസാലയും പെരുംജീരകപ്പൊടിയും ചേർത്ത് ഉപ്പും മസാലയുമെല്ലാം ചിക്കനിൽ പിടിച്ച് ഗ്രേവി ആവശ്യത്തിന് കുറുകി വരുന്ന വരെ വേവിച്ചെടുക്കുക .
6 . അവസാനം തീ അണച്ച് വറുത്ത് വച്ച സബോള കൂടി കൂട്ടിയിളക്കി സെർവ് ചെയ്യാവുന്നതാണ്.
Comments