സ്ട്രൗബെറി ബനാന സ്മൂത്തീ
- Neethu Midhun
- Oct 20, 2018
- 1 min read
നല്ല സ്മൂത്തായിട്ടുള്ള നല്ല ക്രീമിയായ ഒരു റെസിപ്പി ആണിത് . വെറും 3 - 4 ചേരുവകൾ മാത്രം ചേർത്ത് എളുപ്പത്തിൽ വീട്ടിൽ തന്നെ നമുക്കിത് തയ്യാറാക്കിയെടുക്കാം . തയ്യാറാക്കിയ ഉടനെ തന്നെ തണുപ്പ് വിടാതെ ഉപയോഗിക്കാൻ ശ്രെമിക്കക . നല്ല ചൂടുള്ളപ്പോൾ കഴിക്കാവുന്ന നല്ലൊരു റിഫ്രഷ്മെന്റ് ഡ്രിങ്കായണിത് . തിക്ക് ആയിട്ടാണെങ്കിൽ അങ്ങനെ അല്ലെങ്കിൽ തിൻ ആയിട്ടാണെങ്കിൽ അങ്ങനെ ഇഷ്ടമുള്ള രീതിയിൽ തയ്യാറാക്കി നോക്കൂ .

ആവശ്യമുള്ള സാധനങ്ങൾ :
സ്ട്രൗബെറി - 12 എണ്ണം
റോബെസ്റ് പഴം - ഒരെണ്ണം
ഐസ് ക്യൂബ്സ് - 4 - 5 എണ്ണം
പാൽ - ഒരു കപ്പ് ( സ്മൂത്തീ നല്ല തിക്ക് ആയി വേണമെങ്കിൽ പാൽ കൂടുതൽ ചേർക്കുക )*
തേൻ / പഞ്ചസാര - മധുരം ആവശ്യമെങ്കിൽ
തയ്യാറാക്കുന്ന വിധം :
മിക്സിയുടെ ജ്യൂസർ ജാറിലേക്ക് സ്ട്രൗബെറി , പഴം , പാൽ , ഐസ് ക്യൂബ്സ് പിന്നെ മധുരത്തിന് തേൻ ( ആവശ്യമെങ്കിൽ ) എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക . തണുപ്പോടെ തന്നെ സെർവ് ചെയ്യാൻ ശ്രെമിക്കുക. സ്മൂത്തീ നല്ല തിക്ക് ആയി വേണമെങ്കിൽ പാൽ കൂടുതൽ ചേർക്കുക .
Comments