top of page

ഞാവൽ പഴം ജ്യൂസ്

  • Writer: Neethu Midhun
    Neethu Midhun
  • May 23, 2018
  • 1 min read

ഞാവൽ പഴം എന്നും ഒരു നൊസ്റാൾജിയയാണ്. രണ്ടു മാസത്തെ വേനലാവധിയുടെ ഓർമ്മ . മരത്തിൽ നിന്ന് മണ്ണിൽ വീണു കിട്ടുന്ന നല്ല പഴുത്ത ഞാവൽ പഴങ്ങളെടുത്ത്‌ കഴുകി മണ്ണ് കളഞ്ഞതിനുശേഷം ഉപ്പിട്ട് വെയിലത്ത് വച്ച് വാട്ടി കഴിച്ചതിന്റെ രുചി ഇപ്പോഴും നാവിൽ നിന്നും മാറിയിട്ടില്ല . ഇന്ന് മാർക്കറ്റിൽ നിന്ന് എത്ര എളുപ്പം വാങ്ങാൻ കിട്ടിയാലും ആ പഴയ രുചി ഒരിക്കലും തിരികെ കിട്ടില്ല . അങ്ങനെ നല്ല പഴുത്ത ഞാവൽ പഴം കിട്ടിയാൽ ചെയ്യാവുന്ന ഒരു സിംപിൾ റെസിപി ആണ് ഞാനിവിടെ ചേർക്കുന്നത് ഒന്ന് പരീക്ഷിച്ചു നോക്കൂ



ആവശ്യമുള്ള സാധനങ്ങൾ :


നല്ല പഴുത്ത ഞാവൽ പഴങ്ങൾ - 20 മുതൽ 25 എണ്ണം ( കുരു കളഞ്ഞത് )

പഞ്ചസാര - 5 - 6 ടേബിൾസ്പൂൺ

നാരങ്ങാ നീര് - 1 ടേബിൾസ്പൂൺ

ഉപ്പ് - ഒരു നുള്ള്

തണുത്ത വെള്ളം - 2 കപ്പ്

ഐസ് ക്യൂബ്സ് - 6 എണ്ണം



ഉണ്ടാക്കുന്ന വിധം :

ആദ്യം തന്നെ ഞാവൽ പഴങ്ങൾ കുരു കളഞ്ഞെടുക്കുക .ഇത് ഒരു മിക്സിയുടെ ജ്യൂസർ ജാറിലേക്ക് മാറ്റി പഞ്ചസാരയും നാരങ്ങാ നീരും ചേർത്ത് നന്നായി അരച്ചെടുക്കുക ( വെള്ളം ചേർക്കാതെ ). ഞാവൽ പഴം നന്നായി അരഞ്ഞു കിട്ടിയതിനു ശേഷം എടുത്തു വച്ചിരിക്കുന്ന തണുത്ത വെള്ളവും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക . ഇനി ഈ ജ്യൂസ് ഒരു അരിപ്പ വച്ച് അരിച്ച് സെർവ് ചെയ്യുന്ന ഗ്ലാസ്സിലേക്ക് മാറ്റി, മുകളിൽ ഐസ് ക്യൂബ്സ് ഇട്ട് ഉപയോഗിക്കാവുന്നതാണ് . വ്യത്യസ്തമായതും എന്നാൽ രുചിയുമുള്ള ഒരടിപൊളി ജ്യൂസ് തയ്യാർ


Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Commenti


SUBSCRIBE VIA EMAIL

bottom of page