മാങ്ങാ ലസ്സി ( Mango yoghurt smoothie recipe )
- Neethu Midhun
- Jun 28, 2018
- 1 min read
മാങ്ങാ ലസ്സി ഒരു റിഫ്രഷിങ്ങ് ഡ്രിങ്ക് ആണ് . മാങ്ങയുടെ പൾപ്പ് , തൈര് , പാൽ , പഞ്ചസാര , ഒരു നുള്ള് ഏലക്കയുടെ പൊടി എന്നിവ മിക്സിയിൽ അടിച്ചെടുത്താണ് മാൻഗോ ലസ്സി തയ്യാറാക്കുന്നത്. നല്ല മധുരമുള്ള പഴുത്ത മാങ്ങയും പുളിയില്ലാത്ത തൈരുമാണ് ഏറ്റവും പ്രധാനമായി വേണ്ടത് .സാധാരണ അൽഫോൻസോ മാമ്പഴമാണ് ലസ്സിക്ക് ഉപയോഗിക്കാറുള്ളതെങ്കിലും അത് ലഭ്യമല്ലെങ്കിൽ മറ്റേത് പഴുത്ത മധുരമുള്ള മാമ്പഴം വച്ചും ലസ്സി തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങൾ :
മാങ്ങാ ( നല്ല മധുരമുള്ളത് ) - ഒരെണ്ണം ( ഇടത്തരം )
അധികം പുളിയില്ലാത്ത തൈര് - 1 കപ്പ്
പാൽ - 1/ 2 കപ്പ്
പഞ്ചസാര - 3 ടേബിൾസ്പൂൺ ( മധുരം നോക്കി കൂട്ടിയോ കുറച്ചോ എടുക്കാം )
ഏലക്കായ പൊടിച്ചത് - ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം :
മിക്സിയുടെ ജ്യൂസർ ജാറിൽ അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങാ , തൈര് , പാൽ , പഞ്ചസാര , ഏലക്കായ പൊടിച്ചത് എന്നിവ അടിച്ചെടുത്ത് സ്മൂത്ത് പേസ്റ്റ് ആക്കിയെടുക്കുക . ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് സെർവ് ചെയ്യുന്ന ഗ്ലാസ്സിലേക് മാറ്റി ഉപയോഗിക്കാം .
Note : തണുപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കാം
Comentários