Virgin Pina colada
- Neethu Midhun
- Apr 8, 2018
- 1 min read
pina colada റിഫ്രഷിങ്ങ് മോക്ക്ട്ടയിൽ ഡ്രിങ്കാണ് .നുറുക്കിയെടുത്ത പൈൻ ആപ്പിൾ കഷണങ്ങളും നാളികേരപാലും വാനില ഐസ്ക്രീമും ഐസ് ക്യൂബ്സും കൂടി മിക്സിയിൽ അടിച്ചെടുത്താണ് ഇതുണ്ടാക്കുന്നത് .വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം .

ആവശ്യമുള്ള സാധനങ്ങൾ :
തൊലി കളഞ്ഞു നുറുക്കിയ പൈൻ ആപ്പിൾ കഷണങ്ങൾ - 1 1 / 2 കപ്പ്
നാളികേര പാൽ ( തിക്ക് ) - 1 / 2 കപ്പ്
ഫ്രഷ് പൈൻ ആപ്പിൾ ജ്യൂസ് - 1 / 2 കപ്പ്
വാനില ഐസ്ക്രീം - 4 സ്കൂപ്സ്
ഐസ് ക്യൂബ്സ് - 6 എണ്ണം
പഞ്ചസാര - മധുരം നോക്കി ആവശ്യത്തിന് ചേർക്കാം ( മധുരമുള്ള പൈൻ ആപ്പിൾ ആണെങ്കിൽ അധികം പഞ്ചസാര ചേർക്കേണ്ടിവരില്ല )
പൈൻ ആപ്പിൾ കഷണങ്ങളും ചെറിയും അലങ്കരിക്കാൻ
ഉണ്ടാക്കുന്ന വിധം :
1 . ആദ്യം പൈൻ ആപ്പിൾ തൊലി കളഞ്ഞെടുക്കുക . 1 1 /2 കപ്പ് ചെറിയ കഷണങ്ങളായി നുറുക്കി മാറ്റിവെക്കുക .
2 . ബാക്കിയുള്ള പൈൻ ആപ്പിളിൽ നിന്ന് 1 /2 കപ്പ് ഫ്രഷ് ജ്യൂസ് എടുക്കുക.
3 .1/ 2 കപ്പ് നാളികേര പാൽ എടുത്തു വയ്ക്കുക ( കട്ടിയുള്ള പാലാണ് വേണ്ടത് ) .
4 . ഇനി ഒരു മിക്സിയുടെ ജ്യൂസർ ജാറിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള പൈൻ ആപ്പിൾ കഷണങ്ങളും ജ്യൂസും നാളികേരപ്പാലും ഐസ് ക്രീമും ആവശ്യത്തിന് പഞ്ചസാരയും ഐസ് ക്യൂബ്സും ചേർത്ത് നന്നായി അരച്ചെടുക്കണം .
5 . തയ്യാറാക്കിവച്ചിരിക്കുന്ന ഈ ജ്യൂസ് സെർവ് ചെയ്യുന്ന ഗ്ലാസ്സിലേക്ക് പകർത്തുക .
6 .ഗ്ലാസിന് മുകളിൽ ഒരു ചെറിയ പൈൻ ആപ്പിൾ പീസും ചെറിയും വച്ച് സെർവ് ചെയ്യാം . ( ഉണ്ടാക്കിയ ഉടനെ സെർവ് ചെയ്യുന്നതാണ് നല്ലത് ).
Comments