top of page

വെണ്ടയ്ക്ക ഫ്രൈ ( Lady's Finger Kurkure )

  • Writer: Neethu Midhun
    Neethu Midhun
  • Nov 13, 2018
  • 1 min read

ഇതൊരു അടിപൊളി സ്നാക്ക് ഐറ്റമാണ് . സാധാരണ വെണ്ടയ്ക്ക വച്ച് തയ്യാറാക്കുന്ന റെസിപ്പികളിൽ നിന്നും തികച്ചും വ്യത്യാസമുള്ള ഒരു റെസിപി . തയ്യാറാക്കാൻ വളരെ എളുപ്പമാണ് . കുറച്ച് ഇൻഗ്രീഡിയൻറ്സ് മാത്രമേ ഇതിനാവശ്യവും ഉള്ളൂ . സ്നാക്കായി മാത്രമല്ല ചൊറിന്റെ കൂടെ നല്ല കോമ്പിനേഷനാണ് . കുട്ടികൾക്ക് ഏറെ ഇഷ്ടപെടുന്ന ഒന്നാകും . പരീക്ഷിച്ചു നോക്കൂ .


ആവശ്യമുള്ള സാധനങ്ങൾ :


വെണ്ടയ്ക്ക - 250 ഗ്രാം ( കുരു കളഞ്ഞു കനം കുറച്ച് നീളത്തിൽ അരിഞ്ഞത് )

കടല മാവ് - 2 ടേബിൾസ്പൂൺ

അരിപ്പൊടി - ഒരു ടേബിൾസ്പൂൺ

മുളക് പൊടി - 1 - 1 1/ 4 ടീസ്‌പൂൺ

മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ

ഗരംമസാല - 1/ 4 ടീസ്പൂൺ

ചാട്ട് മസാല - 3/ 4 - 1 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ഓയിൽ - വറുക്കാൻ ആവശ്യമുള്ളത്


തയ്യാറാക്കുന്ന വിധം :


1 . വെണ്ടയ്ക്ക നന്നായി കഴുകി ഒരു പേപ്പർ ടവ്വൽ വച്ച് വള്ളം എല്ലാം ഒപ്പിയെടുക്കുക .

2 . ഞെട്ട് കളഞ്ഞ ശേഷം ഓരോന്നും കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക (കുരു കളയണം ) .

3 . ഇതിലേക്ക് ആദ്യം മഞ്ഞൾപ്പൊടി , മുളക്പൊടി , ഉപ്പ് , ഗരം മസാല , ചാട്ട് മസാല എന്നിവ ചേർത്ത്‌ മിക്സ് ചെയ്തെടുക്കുക ( വെള്ളം ഒട്ടും ചേർക്കരുത് ). ശേഷം 2 ടേബിൾസ്പൂൺ കടലമാവും ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും ചേർത്ത് കൊടുക്കുക . ഇതും അരിഞ്ഞെടുത്ത വെണ്ടയ്ക്കയിൽ നന്നായി പിടിക്കണം . ഒരു 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കണം ( ഫ്രിഡ്ജിൽ വയ്‌ക്കേണ്ട ).

4 . 15 മിനുട്ടിന് ശേഷം എണ്ണയിൽ നല്ല കരു കരുപ്പായി വറുത്ത്‌ കോരുക . ( വളരെ വേഗത്തിൽ തന്നെ മൊരിഞ്ഞു വരും . കരിഞ്ഞു പോകാതെ പ്രത്യേകം ശ്രെദ്ധിക്കണം) . ഓരോ ലോട്ടുകളായി വറുത്തെടുത്ത്‌ പേപ്പർ ടവ്വലിലേക്ക് മാറ്റുക . ഏറെ നേരം നല്ല ക്രിസ്പിയായി തന്നെ ഇരുന്നോളും .





Comments


SUBSCRIBE VIA EMAIL

bottom of page