top of page

പൈനാപ്പിൾ പച്ചടി ( മധുര പച്ചടി )

  • Writer: Neethu Midhun
    Neethu Midhun
  • Nov 27, 2018
  • 1 min read

ശരിക്കും പൈനാപ്പിൾ പച്ചടി സദ്യയിലെ ഒരു ഹൈലൈറ്റ് വിഭവമാണ് . മധുരവും പുളിയും എരിവും കൂടി ചേർന്ന ഒരു വ്യത്യസ്ത സ്വാദുള്ള കറി . കൂടെ പച്ചമുന്തിരി ( കുരുവില്ലാത്തത് ) , മാതളനാരങ്ങയുടെ അല്ലികൾ , ചെറി എന്നിവയും ചേർത്ത്‌ കൊടുക്കാവുന്നതാണ്.



ചേരുവകൾ :


പൈനാപ്പിൾ - ഒരു ചെറുത് ( 3/ 4 - 1 കപ്പ് )

മഞ്ഞൾപ്പൊടി - 1/ 4 ടീസ്പൂൺ

മുളക്പൊടി - 3 / 4 ടീസ്പൂൺ

പഞ്ചസാര - 2 - 3 ടേബിൾസ്പൂൺ ( പൈനാപ്പിളിന്റെ മധുരം നോക്കി കൂട്ടിയും കുറച്ചും ചേർക്കാം )

ഉപ്പ് - ആവശ്യത്തിന്

വെള്ളം - 3/ 4 കപ്പ്

തൈര് - 1/ 2 കപ്പ്


അരച്ച് ചേർക്കാൻ :


നാളികേരം - 1/ 2 കപ്പ്

കടുക് - 1/ 4 ടീസ്പൂൺ ( കൂടരുത് )

പച്ചമുളക് - 4 എണ്ണം


താളിയ്ക്കാൻ :


വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

കടുക് - 1/ 2 ടീസ്പൂൺ

ഉണക്ക മുളക് - 2 എണ്ണം

വേപ്പില - ഒരു തണ്ട്


തേൻ - ഒരു സ്പൂൺ



തയ്യാറാക്കുന്ന വിധം :


1 . ചെറുതാക്കി അരിഞ്ഞു വച്ച പൈനാപ്പിൾ കഷ്ണങ്ങൾ മഞ്ഞൾപ്പൊടി , മുളക്പൊടി , 2 - 3 ടേബിൾസ്പൂൺ പഞ്ചസാര ( മധുരം നോക്കി കൂട്ടിയും കുറച്ചും ചേർക്കാം ), ആവശ്യത്തിന് ഉപ്പ് , 3 / 4 കപ്പ് വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക .

2 . നാളികേരം , പച്ചമുളക് , കടുക്, എന്നിവ നന്നായി അരച്ചെടുത്ത്‌ വേവിച്ച് വച്ച പൈനാപ്പിളുമായി മിക്സ് ചെയ്യുക . ഇതൊരു 10 മിനിറ്റ് ചെറുതീയിൽ വേവിച്ചെടുക്കുക . വെള്ളത്തിന്റെ അംശം പോയി കറി നന്നായി കുറുകി വരണം .

3 .അതിനു ശേഷം തൈര് കട്ടകെട്ടാതെ അടിച്ചു ചേർക്കാം ( ഇനി തിളപ്പിക്കണമെന്നില്ല ).

4 . ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുക്, വേപ്പില, ഉണക്ക മുളക് എന്നിവ താളിച്ചൊഴിക്കാം .

5 . ചൂടാറിയ ശേഷം ഒരു സ്പൂൺ തേൻ കൂടി ചേർത്തിളക്കുക .



Note : ഉപയോഗിക്കുന്നതിന്റെ ഒരു ദിവസം മുൻപേ തയ്യാറാക്കിവച്ചാൽ രുചിയേറും .

Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Yorumlar


SUBSCRIBE VIA EMAIL

bottom of page