top of page

ചിക്കൻ മുക്കി പൊരിച്ചത്

  • Writer: Neethu Midhun
    Neethu Midhun
  • Nov 4, 2018
  • 1 min read

ചിക്കൻ മുക്കി പൊരിച്ചത് നല്ലൊരു ടി ടൈം സ്നാക്കാണ് . നല്ല ചൂടോടെ മൊരിഞ്ഞ ചിക്കൻ കിട്ടിയാൽ ആരാ വെറുതെ വിടാ ? കുട്ടികൾക്കും വലിയവർക്കും ഇരു പോലെ ഇഷ്ടപെടുന്ന ഒന്നായിരിക്കും ഇത് . വലിയ സ്‌പൈസി ഒന്നും അല്ല . സ്‌പൈസി ആക്കണമെങ്കിൽ കാശ്മീരി മുളക്പൊടിക്ക് പകരം സാധാ മുളക്പൊടി ചേർത്താൽ മതിയാകും . പരീക്ഷിച്ച് നോക്കൂ .



ആവശ്യമുള്ള സാധനങ്ങൾ :


ചിക്കൻ - 500 ഗ്രാം ( എല്ലില്ലാതെ ) ചെറിയ പീസ് ആക്കിയത്

മൈദാ - 3 ടേബിൾസ്പൂൺ

കോൺ ഫ്‌ളോർ - 3 ടേബിൾസ്പൂൺ

കാശ്മീരി മുളക് പൊടി - ഒരു ടീസ്പൂൺ

കുരുമുളക്പൊടി - 1/ 2 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ

സോയ സോസ് - ഒരു ടേബിൾസ്പൂൺ

മുട്ട - ഒരെണ്ണം

ഉപ്പ് ആവശ്യത്തിന്

വെള്ളം - ബാറ്റെർ തയ്യാറാക്കാൻ ആവശ്യത്തിന്

ഫുഡ് കളർ - ഒരു നുള്ള് (ഓപ്ഷണൽ )

ഓയിൽ - വറുക്കാൻ ആവശ്യമായത് ( വെജിറ്റൽ ഓയിൽ ആയാൽ നല്ലത് )


തയ്യാറാക്കുന്ന വിധം :


1 . ചിക്കൻ ചെറിയ പീസുകളാക്കി മുറിച്ച് വയ്ക്കുക

2 . ഒരു ബൗളിൽ മൈദാ, കോൺ ഫ്ലോർ , കാശ്മീരി മുളക്പൊടി, കുരുമുളക്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയ സോസ്, ഒരു മുട്ട എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .ഇനി ആവശ്യത്തിന് വെള്ളം ചേർക്കാം ( ബാറ്റെറിന്റെ തിക്‌നെസ്സ് കൂടാനും പാടില്ല കുറയാനും പാടില്ല ).അവസാനം ഉപ്പ് നോക്കി ആവശ്യത്തിന് ചേർക്കാം ( സോയ സോസ് ചേർക്കുന്നതിനാൽ ആദ്യമേ ഉപ്പ് ചേർക്കരുത് ).അവസാനം നല്ല നിറം കിട്ടാൻ ഒരു നുള്ള് ഫുഡ് കളർ കൂടി ചേർക്കാം ( ഓപ്ഷണൽ ).ഇത്രയുമായാൽ ചിക്കൻ മുക്കി പൊരിക്കാനുള്ള ബാറ്റെർ തയ്യാർ .

3 . ഈ ബാറ്ററിലേക്ക് ചിക്കൻ ചേർത്ത്‌ ഒരു മണിക്കൂർ ഫ്രിഡ്ജിൽ മാരിനേറ്റ് ചെയ്യാൻ വയ്ക്കുക .

4 . ഒരു മണിക്കൂറിന് ശേഷം ചിക്കൻ പുറത്തെടുത്ത്‌ എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക ( മീഡിയം തീയിൽ ). ടൊമാറ്റോ സോസിന്റെ കൂടെ നല്ല ചൂടോടെ സെർവ് ചെയ്യുക .





Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page