top of page

മയോണൈസ്

  • Writer: Neethu Midhun
    Neethu Midhun
  • Jun 5, 2018
  • 1 min read

Updated: Jun 7, 2018


മയോണൈസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള ഒന്നാണ്.ഫ്രൈ ചെയ്തെടുത്ത സ്നാക്കുകൾക്കും ചിക്കനും എല്ലാമൊപ്പം ഒരു അസാധ്യ കോമ്പിനേഷനാണ് മയോണൈസ് . കടകളിൽ നിന്നും റെഡി മെയ്ഡ് ടിന്നുകളിൽ വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ എത്ര നല്ലതാല്ലെ ഇത് അതെ രുചിയിൽ വീട്ടിലുണ്ടാക്കി നമ്മുടെ കുട്ടികൾക്ക് കൊടുക്കുന്നത് .



ആവശ്യമുള്ള സാധനങ്ങൾ :

മുട്ട - രണ്ടു മുട്ടയുടെ വെള്ള

ഉപ്പ് - ആവശ്യത്തിന്

പഞ്ചസാര - 1/ 4 മുതൽ 1/ 2 ടീസ്പൂൺ വരെ

ചെറു നാരങ്ങാ നീര് - 1 ടേബിൾസ്പൂൺ

കുരുമുളക് പൊടി - 1/ 4 ടീസ്പൂൺ ( വൈറ്റ് പെപ്പർ ആണെങ്കിൽ കൂടുതൽ നല്ലത് )

സൺഫ്ലവർ ഓയിൽ - 1/ 2 കപ്പ് ( സ്റ്റാൻഡേർഡ് മെഷർമെൻറ് കപ്പ് )

( ഒരിക്കലും വെളിച്ചെണ്ണ ഉപയോഗിക്കരുത് )*

ഒരു ചെറിയ വെളുത്തുള്ളി അല്ലി ചെറുതായരിഞ്ഞത് ( ഒരു അല്ലിയിൽ കൂടരുത് )


ഉണ്ടാക്കുന്ന വിധം :


മിക്സിയുടെ ഏറ്റവും ചെറിയ ജാറിൽ ( ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ചും ചെയ്യാം ) മുട്ട മുകളിൽ പറഞ്ഞ പോലെ പൊട്ടിച്ചൊഴിക്കുക . തുടർന്ന് ഉപ്പ് , പഞ്ചസാര , പൊടിയായരിഞ്ഞ വെളുത്തുള്ളി അല്ലി , ചെറു നാരങ്ങാ നീര് , 1/ 2 കപ്പ് സൺഫ്ലവർ ഓയിൽ , കുരുമുളക് പൊടി എന്നിവ ചേർത്ത് അടിച്ചെടുക്കുക .( ഉപ്പും കുരുമുളക് പൊടിയും നോക്കി അവശ്യമെങ്കിൽ കുറച്ചു കൂടി ചേർക്കാം. ആദ്യമേ അധികം ചേർക്കേണ്ട ). മയോണൈസിന്റെ കൺസിസ്റ്റൻസിയിൽ എത്തിയാൽ ഇത് മറ്റൊരു പാത്രത്തിലേക്കു മാറ്റി ഉപയോഗിക്കാവുന്നതാണ് . ഫ്രൈ ചെയ്ത സ്‌നാക്‌സിനൊക്കെ പറ്റിയ നല്ലൊരു ഡിപ് ആണിത് .


Note : വെളിച്ചെണ്ണ ഒരിക്കലും സൺഫ്ലവർ ഓയിലിന് പകരം ഉപയോഗിക്കരുത് , ബ്ലാക്ക് പേപ്പറിനേക്കാൾ വൈറ്റ് പെപ്പർ ഉപയോഗിച്ചാൽ മയോണൈസിന് നല്ല വെള്ള നിറം കിട്ടും .

Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page