മേൻഗോ ലെസ്സി മാർബിൾ പോപ്‌സികൾ
- Neethu Midhun
- Nov 21, 2018
- 1 min read
മേൻഗോ ലെസ്സി മാർബിൾ പോപ്‌സികൾ വളരെ ക്രീമിയായിട്ടുള്ളതും റിഫ്രഷിങ്ങുമായിട്ടുള്ള ഒന്നാണ് .മാർബിൾ എഫക്ട് കൂടുതൽ മനോഹരമാകുകയും ചെയ്യും . കുട്ടികൾക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി കൊടുക്കാവുന്ന ഒരു റെസിപ്പി ആണിത് . വേനലിൽ പറ്റിയ ഒരു ഹെൽത്തി ഡെസ്സേർട് റെസിപ്പി . ഫ്രൂട്ട് ജ്യൂസ് ഇഷ്ടമല്ലാത്ത കുട്ടികൾക്കിങ്ങനെ ഒന്ന് തയ്യാറാക്കി നൽകൂ ,തീർച്ചയായും അവർക്കിഷ്ടപ്പെടും .

ചേരുവകൾ :
മാങ്ങാ മിക്സ് :
പഴുത്ത മധുരമുള്ള മാങ്ങാ - 2 എണ്ണം ( പുളിയില്ലാത്തത് )
പാൽ - 1/ 4 കപ്പ്
പഞ്ചസാര - 2 1/ 2 ടേബിൾസ്പൂൺ ( മാങ്ങയുടെ മധുരം നോക്കി കൂട്ടിയും കുറച്ചും ചേർക്കാം )
ലെസ്സി മിക്സ് :
യോഗർട്ട് - 1/ 2 കപ്പ് ( പുളിയില്ലാത്തത് )
പാൽ - 1/ 4 കപ്പ്
പഞ്ചസാര - 3 1/ 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം :
1 . നന്നായി പഴുത്ത മധുരമുള്ള മാങ്ങ കഷ്ണങ്ങളാക്കിയതും പാലും പഞ്ചസാരയും കൂടി മിക്സിയിൽ അടിച്ചു വയ്ക്കുക ( വെള്ളം ഒട്ടും ചേർക്കരുത് ).
2 .1/ 2 കപ്പ് യോഗർട്ടും ( പുളിയില്ലാത്ത കട്ട തൈര് ) 1/ 4 കപ്പ് പാലും 3 1/ 2 ടേബിൾസ്പൂൺ പഞ്ചസാരയും കൂടി അടിച്ചു വയ്ക്കുക .ഈ രണ്ട് മിക്സും വ്യത്യസ്ത പത്രങ്ങളിലാക്കി ഫ്രിഡ്ജിൽ 30 മുതൽ 40 മിനിറ്റ് സെറ്റ് ആവാൻ വയ്ക്കുക .പോപ്‌സികൾ തയ്യാറാക്കുമ്പോൾ രണ്ടും തമ്മിൽ കൂടി കലരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് .
3 .40 മിനുട്ടിന് ശേഷം ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത് പോപ്‌സികൾ തയ്യാറാക്കാം . ഇതിനായി ഓരോ മോൾഡിലും മേൻഗോ മിക്സും ലെസ്സി മിക്സും ഇട കലർത്തി സ്പൂൺ ഉപയോഗിച്ച് ഒഴിച്ച് കൊടുക്കുക . രണ്ടും തമ്മിൽ കൂടി കലരരുത് .*
4 . ഫ്രീസറിലിൽ 12 മണിക്കൂർ വച്ച് തണുപ്പിച്ചതിന് ശേഷം ഉപയോഗിക്കുക . പോപ്‌സികൾ മോള്ഡിൽ നിന്നും മാറ്റാനായി വെള്ളത്തിൽ 30 സെക്കന്റ്* വച്ചിരുന്നാൽ മതിയാകും .
Comments