top of page

ബ്രഡ് പുഡ്ഡിംഗ്

  • Writer: Neethu Midhun
    Neethu Midhun
  • Aug 28, 2018
  • 2 min read

ബ്രഡ് പുഡ്ഡിംഗ് ഒരു ബ്രഡ് ബേസ്ഡ് ഡെസ്സേർട് ആണ് .വളരെ കുറച്ച് ഇൻഗ്രീഡിയൻറ്സ് വച്ച് തയ്യാറാക്കുന്ന സിമ്പിൾ റെസിപ്പി ആണിവിടെ ചേർക്കുന്നത് പരീക്ഷിച്ച് നോക്കൂ .



ആവശ്യമുള്ള സാധനങ്ങൾ :


ബ്രഡ് - 6 പീസ്

പാൽ - ഒരു കപ്പ്

കണ്ടെൻസ്ഡ് മിൽക്ക് - 1/ 4 കപ്പ്

വാനില എസ്സെൻസ് - ഒരു ടീസ്പൂൺ

ഉപ്പ് - ഒരു നുള്ള്

പഞ്ചസാര - 2 ടേബിൾസ്പൂൺ

വെള്ളം - 2 ടീസ്പൂൺ


ഉണ്ടാക്കുന്ന വിധം :


1 . 6 ബ്രഡിന്റെ പീസ് എടുത്ത്‌ അരിക് വശങ്ങൾ കളയുക . തുടർന്ന് ബ്രഡിന്റെ പീസുകൾ മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിച്ചെടുക്കുക

( ബ്രഡ് 2 എണ്ണം വീതം പൊടിച്ചെടുക്കുക ).

2 . ഇനി ഒരു ബൗളിലേക്ക് ഒരു കപ്പ് പാൽ , 1/ 4 കപ്പ് കണ്ടെൻസ്ഡ് മിൽക്ക് , ഒരു ടീസ്പൂൺ വാനില എസ്സെൻസ് , ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത്‌ നന്നായി മിക്സ് ചെയ്തെടുക്കുക ( മിക്സിയിൽ ബ്ലെൻഡ് ചെയ്തെടുത്താലും മതി ).

3 . പാൽ ,കണ്ടെൻസ്ഡ് മിൽക്ക് കൂട്ടിലേക്ക് പൊടിച്ചെടുത്ത്‌ വച്ച ബ്രഡ് ചേർത്ത് കൊടുക്കുക .ബ്രഡ് ഈ മിക്സിൽ നന്നായി കുതിർന്ന് വരണം ( മധുരം നോക്കി ആവശ്യമെങ്കിൽ കണ്ടെൻസ്ഡ് മിൽക്ക് കൂടുതൽ ചേർക്കാം ).

4 . ഒരു പാനിൽ 2 ടേബിൾസ്പൂൺ പഞ്ചസാരയും 2 ടീസ്പൂൺ വെള്ളവും ചേർത്ത് ചൂടാക്കുക . പഞ്ചസാര ഉരുകി ഗോൾഡൻ ബ്രൗൺ കളർ ആയാൽ തീ അണയ്ക്കുക . പഞ്ചസാര കരിഞ്ഞു പോകാതെ പ്രത്യേകം ശ്രെദ്ധിക്കണം അല്ലെങ്കിൽ പുഡ്ഡിങ്ങിന് കനപ്പ് രുചി വരാം .

5 .പുഡ്ഡിംഗ് തയ്യാറാക്കാനായി ഒരു കേക്ക് ടിന്നോ സ്റ്റൈൻലെസ്സ് സ്റ്റീൽ പാത്രമോ ഉപയോഗിക്കാം ( സ്റ്റീമറിൽ കൊള്ളുന്ന പാത്രമായിരിക്കണം ) . ഈ പാത്രത്തിലേക്ക് കേരമലൈസ് ചെയ്ത പഞ്ചസാര ചൂടാറുന്നതിന് മുൻപ് തന്നെ ഒഴിച്ച് കൊടുക്കണം ( ചൂടറിയാൽ പാനിൽ നിന്നും കേക്ക് ടിന്നിലേക്ക് പകർത്തി ഒഴിക്കാൻ പറ്റില്ല *) .

6 . അവസാനം ബ്രഡ് മിക്സ് സ്പൂൺ വച്ച് പുഡ്ഡിംഗ് തയ്യാറാക്കുന്ന പാത്രത്തിലേക്ക് പകർത്തുക ( സ്പൂൺ വച്ച് തന്നെ ബ്രഡ് മിക്സ് പകർത്തുക. ഒന്നിച്ച് മുഴുവനായി പകർത്താൻ ശ്രമിച്ചാൽ കേരമലൈസ് ചെയ്ത പഞ്ചസാര വശങ്ങളിലേക്ക് മാറിപ്പോകാം )

7 . ഇനി പാത്രം അലുമിനിയം ഫോയിൽ വച്ച് മൂടി മുകളിൽ ചെറിയ തുളകളിട്ടു വയ്ക്കുക . സ്റ്റീമറിൽ വെള്ളം ചൂടാക്കി ഒരു തട്ട് വച്ച് മുകളിൽ പുഡ്ഡിംഗ് തയാറാക്കുന്ന പത്രം വച്ച് മൂടി 30 മിനിറ്റ് ആവി കയറ്റിയ ശേഷം തുറന്ന് നോക്കുക . കത്തിയോ ഈർക്കിലോ വച്ച് കുത്തിനോക്കി ഒട്ടി പിടിക്കാത്ത പരുവമായാൽ തീയിൽ നിന്ന് മാറ്റാം . ഇല്ലെങ്കിൽ കുറച്ച് കൂടി നേരം ആവികേറ്റിയെടുക്കാം .

8 . ചൂടാറിയ ശേഷം ഫ്രിഡ്ജിൽ 2 മണിക്കൂർ വച്ച് തണുപ്പിച്ച ശേഷം സെർവ് ചെയ്യുന്ന പ്ലേറ്റിലേക്ക് കമഴ്ത്തി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത്‌ ഉപയോഗിക്കാം .

Comments


SUBSCRIBE VIA EMAIL

bottom of page