Koonthal Roast ( കൂന്തൾ റോസ്റ്റ് )
- Neethu Midhun
- Jan 8, 2019
- 1 min read
കൂന്തൽ റോസ്റ്റ് തയ്യാറാക്കി നോക്കിയാലോ ? എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ സാധിക്കുന്ന ഏറെ സ്വാദുള്ളൊരു വിഭവമാണിത്. പരീക്ഷിച്ചു നോക്കൂ

ചേരുവകൾ :
കൂന്തൾ ( വട്ടത്തിൽ അരിഞ്ഞത് ) - 500 ഗ്രാം
സബോള - നീളത്തിൽ അരിഞ്ഞത് 3 ഇടത്തരം
ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്
വെളുത്തുള്ളി - 10 അല്ലി ചതച്ചത്
വേപ്പില - ഒരു തണ്ട്
പച്ചമുളക് - 3 എണ്ണം നെടുകെ കീറിയത്
മഞ്ഞൾപ്പൊടി - 1/ 4 ടീസ്പൂൺ
മല്ലിപ്പൊടി - 3/ 4 ടീസ്പൂൺ
മുളക്പൊടി - 1 1/ 4 - 1 1/ 2 ടീസ്പൂൺ
ഗരം മസാല - 1/ 2 ടീസ്പൂൺ
പെരുംജീരക പൊടി - 1/ 4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തക്കാളി - ഒരു ചെറുത് നീളത്തിൽ അരിഞ്ഞത്
വെളിച്ചെണ്ണ - 2 1/ 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം ;
1 . കൂന്തൾ വൃത്തിയായി കഴുകി വട്ടത്തിൽ മുറിച്ച്, വരട്ടിയെടുക്കാൻ തയ്യാറാക്കി വയ്ക്കുക .
2 . ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ച സബോള, ഇഞ്ചി ചതച്ചത് , വെളുത്തുള്ളി ചതച്ചത് , പച്ചമുളക് , വേപ്പില എന്നിവ ചേർത്ത് വഴറ്റുക . പച്ചമണം മാറി വന്നാൽ മല്ലിപ്പൊടി , മുളക് പൊടി , മഞ്ഞൾ പൊടി , ഗരം മസാല , പെരുംജീരക പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക .പൊടികൾ മൂത്തമണം വന്നാൽ തക്കാളി അരിഞ്ഞത് ചേർക്കാം . തക്കാളി നന്നായി വഴന്ന് ഉടഞ്ഞു വരണം .
3 . അടുത്തതായി വൃത്തിയാക്കി വച്ച കൂന്തൾ ചേർത്ത് മസാലയുമായി നന്നായി യോജിപ്പിച്ചെടുക്കുക. വേവിക്കാൻ വേറെ വെള്ളം ചേർക്കണമെന്നില്ല . കൂന്തൾ വേവാൻ തുടങ്ങുമ്പോൾ തന്നെ അതിൽ നിന്നും ആവശ്യത്തിന് വെള്ളം ഇറങ്ങി വന്നോളും . എരിവ് കൂടുതൽ വേണമെങ്കിൽ അല്പം കുരുമുളക് പൊടി ചേർക്കാം . ഗരംമസാല ആവശ്യമെങ്കിൽ അല്പം കൂടി ചേർത്ത് കൊടുക്കാം . കൂന്തളിൽ നിന്ന് ആവശ്യത്തിന് വെള്ളം ഇറങ്ങി വന്നാൽ മൂടി തുറന്ന് വച്ച് ചെറു തീയിൽ ഒരു 15 മിനുട്ടോളം വരട്ടിയെടുക്കുക . ഇതോടെ കൂന്തൽ റോസ്റ്റ് തയ്യാർ .
Comments