top of page

മാമ്പഴ പുളിശ്ശേരി

  • Writer: Neethu Midhun
    Neethu Midhun
  • Apr 30, 2018
  • 1 min read

മാമ്പഴ പുളിശ്ശേരിക്ക് പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമുണ്ടോ ? മലയാളിക്ക് ഏറെ സുപരിചിതമായ ഒന്നാണിത് . മധുരവും പുളിയും ചേർന്ന സ്വാദാണിതിനെ വ്യത്യസ്തമാക്കുന്നത്.



ആവശ്യമുള്ള സാധനങ്ങൾ :


മാങ്ങ ( പഴുത്തു പാകമായത്‌ ) മുഴുവനോടെ - 8 എണ്ണം ( വളരെ ചെറുത് )

നാളികേരം ചിരകിയത് - 1കപ്പ്

തൈര് ( പുളിയതികമില്ലാത് ) - 3 / 4 കപ്പ്

ശർക്കര - ഒരു വലിയ കഷ്ണം

പച്ചമുളക് :

നെടുകെ കീറിയത് - 3 എണ്ണം

അരപ്പിലേക്ക് - 4 എണ്ണം

ജീരകം - 1 / 2 ടീസ്പൂൺ

ചുവന്നുള്ളി - 2 എണ്ണം ( അരപ്പിലേക്ക് )

മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ

മുളക് പൊടി - 1 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

വെള്ളം - 1 കപ്പ്

വേപ്പില - 2 തണ്ട്‌

വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

ഉണക്ക മുളക് - 3 എണ്ണം

ഉലുവ - 1 / 4 ടീസ്പൂൺ

കടുക് - 1/ 2 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം :

1 . പഴുത്ത മാങ്ങ തൊലികളഞ്ഞു വേവാൻ ആവശ്യമുള്ള വെള്ളവും, ശർക്കരയും , മഞ്ഞൾ പൊടിയും, മുളക് പൊടിയും ,ഒരു തണ്ടു വേപ്പിലയും കീറിയ പച്ചമുളകും, ഉപ്പും ചേർത്ത് കുക്കറിൽ 3 മുതൽ 4 വരെ വിസിൽ കൊടുത്തു വേവിച്ചു വയ്ക്കുക .

2 . ഇനി മിക്സിയുടെ ജാറിലേക്ക് ചിരകിയ നാളികേരവും ,പച്ചമുളകും, ചുവന്നുള്ളിയും ,ജീരകവും അരയ്ക്കാൻ ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ആരച്ചെടുക്കണം* .(നന്നായി അരച്ചെടുക്കേണ്ടത് വളരെ ആവശ്യമാണ് )

3 . വേവിച്ചു വച്ചിരിക്കുന്ന മാങ്ങ വേവിച്ച വെള്ളത്തോട് കൂടി ഒരു പാനിലേക്ക് മാറ്റി അതിലേക്ക് അറപ്പും ചേർത്ത് നന്നായി വേവിക്കുക .നന്നായി തിളക്കണം .

4 . നന്നായി തിളച്ചു പാകമായാൽ തൈര് മിക്സിയിൽ ഒന്നടിച്ചെടുത്ത്‌ കറിയിലേക് ഒഴിക്കുക . തൈരും ചേർത്ത്‌ ഒന്ന് തിളച്ചു വരുമ്പോളേക്കും തീയണക്കാം . (തൈര് ചേർത്തതിന് ശേഷം കൂടുതൽ തിളപ്പിച്ചാൽ പിരിഞ്ഞു വരാൻ സാദ്ധ്യധയുണ്ട്) .

5 .അവസാനം വെളിച്ചെണ്ണയിൽ കടുകും,ഉലുവ ,ഉണക്കമുളകും വേപ്പിലയും താളിച്ചു കറിയിലൊഴിക്കാം . രുചിയുള്ള മാമ്പഴ പുളിശ്ശേരി തയ്യാർ.


Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page