top of page

മുട്ട പുട്ട് ( Kerala Egg Puttu )

  • Writer: Neethu Midhun
    Neethu Midhun
  • Oct 18, 2018
  • 2 min read

പുട്ടിന് സ്പെഷ്യലായിട്ടൊരു ആമുഖത്തിന്റെ ആവശ്യമുണ്ടോ ? വീട്ടിൽ സാധാരണ ഉണ്ടാകാറുള്ള ഒന്നല്ലേ ?പക്ഷെ ഇതിൽ എന്തെങ്കിലും വെറൈറ്റി ഉണ്ടെങ്കിലോ അതായത് പലതരത്തിലുള്ള ഫില്ലിങ്ങിൽ പുട്ടു തയ്യാറാക്കിയാൽ കുറച്ച് കൂടി നന്നാവില്ലേ ? ചിക്കൻ പുട്ട് , മട്ടൻ പുട്ട് , ബീഫ് പുട്ട് അങ്ങനെ . ഇനി ഒരു മുട്ട പുട്ട് തയ്യാറാക്കി നോക്കിയാലോ ?






ആവശ്യമുള്ള സാധനങ്ങൾ :


പുട്ടിന് ( 2 എണ്ണത്തിന് ) :


പുട്ടുപൊടി ( വറുത്തത് ) - ഒരു കപ്പ് ( മെഷർമെൻറ് കപ്പ് )

നാളികേരം - ഒരു കപ്പ്

ഉപ്പ് - ആവശ്യത്തിന്

വെള്ളം - പുട്ട് പൊടി നനക്കാൻ ആവശ്യമായത്


മുട്ട മസാലയ്ക്ക് :


മുട്ട - 3 എണ്ണം

സബോള - ഒരെണ്ണം ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്

പച്ചമുളക് - 2 എണ്ണം പൊടിയായി അരിഞ്ഞത്

തക്കാളി - ഒരെണ്ണത്തിനെ പകുതി ( ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് )

മഞ്ഞൾപൊടി - 1/ 4 ടീസ്പൂൺ

മുളക്പൊടി - 1/ 2 ടീസ്പൂൺ

മല്ലിപ്പൊടി - 1/ 4 ടീസ്പൂൺ

കുരുമുളക്പൊടി - 1/ 4 മുതൽ 1/ 2 ടീസ്പൂൺ വരെ ( എരിവ് നോക്കി ചേർക്കുക )

ഗരം മസാലപ്പൊടി - 1/ 4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

മല്ലിയില അരിഞ്ഞത്


തയ്യാറാക്കുന്ന വിധം :


1 . പുട്ട് തയ്യാറാക്കാനായി ഒരു ബൗളിൽ അലപം വെള്ളമെടുത്ത്‌ അതിലേക്ക് നാളികേരവും ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക .ഇതിലേക്ക് പുട്ട് പൊടി കുറെശ്ശ ചേർത്ത് മിക്സ് ചെയ്തെടുക്കുക . നനവ് കുറവ് തോന്നുന്നെങ്കിൽ വെള്ളം തളിച്ച് കൊടുക്കാം . ഇങനെ തയ്യാറാക്കിയ പുട്ടുപൊടി ചെറിയ ലോട്ടുകളായി മിക്സിയുടെ ചെറിയ ജാറിലിട്ട് ഒന്ന് തിരിച്ചെടുക്കുക ( വല്ലാതെ തിരിയാൻ അനുവധിക്കരുത് ). പുട്ടിന് നല്ല സോഫ്റ്റ്നസ്സ് കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത് .

2 .ഇനി മുട്ട പുട്ടിനുള്ള മസാല തയ്യാറാക്കാം . അതിനായി ഒരു നോൺ സ്റ്റിക് പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .ഇതിലേക്ക് അരിഞ്ഞു വച്ച സബോള , പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക . തുടർന്ന് മഞ്ഞൾപൊടി ,മുളക്പൊടി , മല്ലിപ്പൊടി , ഗരംമസാല , കുരുമുളക്പൊടി , ഉപ്പ് എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറും വരെ വഴറ്റിയെടുക്കുക . ഇനി തക്കാളി ചേർത്ത് നന്നായി ഉടച്ചെടുക്കുക .മസാല നന്നായി പാകമായി എണ്ണ മാറി വന്നാൽ മുകളിൽ 3 മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ചിക്കിയെടുക്കുക .മസാലയും മുട്ടയും കൂടി നന്നായി പുരണ്ട് വരണം . ഉപ്പും കുരുമുളക്പൊടിയും ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം. ഇതോടെ മസാല തയ്യാർ .

3 . ഇനി പുട്ട് തയ്യാറാക്കാം. ഞാൻ ചിരട്ട പുട്ടിന്റെ ഷേപ്പിലുള്ള സ്റ്റീൽ മോൾഡിലാണ് തയ്യാറാക്കിയത് . ഇതിനായി ഒരു പ്രെഷർ കുക്കറിൽ

1/ 4 ഭാഗം വെള്ളം നിറച്ച് മൂടി മുകളിൽ പുട്ട് മേക്കർ വച്ച് ( പുട്ടും മസാലയും ഫിൽ ചെയ്ത് ) കൊടുക്കുക . ആവി വന്നാൽ പുട്ടു തയ്യാറായി എന്നർത്ഥം .ഇതിന് 5 - 7 മിനിറ്റ് വരെ എടുക്കും . സാധാരണ പുട്ടുകുറ്റിയിലും തയ്യാറാക്കാവുന്നതാണ് . പുട്ടിനിടയിൽ മസാല നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഫിൽ ചെയ്ത് കൊടുക്കുക .



Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Commentaires


SUBSCRIBE VIA EMAIL

bottom of page