top of page

മാങ്ങാ പുട്ട്

  • Writer: Neethu Midhun
    Neethu Midhun
  • May 11, 2018
  • 1 min read

Updated: May 17, 2018

മാങ്ങാ സുലഭമായി കിട്ടുന്ന ഈ സമയത്ത്‌ ബ്രേക്ഫാസ്റ്റായി സാധരണയായി ഉണ്ടാക്കുന്ന ഒന്നാണിത്. ഏറെ രുചിയുള്ളതും ആരോഗ്യകരവുമായ ഒരു പ്രഭാത ഭകഷണമാണ് മാങ്ങാ പുട്ട് . കഴിക്കാൻ സൈഡ് ആയി ഒന്നും തന്നെ വേണമെന്നില്ല .പക്ഷെ പുട്ടു ഉണ്ടാക്കാൻ വേണ്ടി എടുക്കേണ്ടത് നല്ല മധുരമുള്ള പഴുത്ത മാങ്ങാ ആവണമെന്ന് മാത്രം




ആവശ്യമുള്ള സാധനങ്ങൾ :


നല്ല പഴുത്ത മാങ്ങാ ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയത് - 1 1/ 2 കപ്പ്

അരിപ്പൊടി - 2 കപ്പ്

ചിരകിയ നാളികേരം - 1 1/ 4 കപ്പ്

വെള്ളം - ആവശ്യത്തിന് ( പൊടി നനച്ചെടുക്കാൻ)

ഉപ്പ് - ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം :


1 . ആദ്യം നല്ല മധുരമുള്ള പഴുത്ത മാങ്ങാ ചെറിയ കഷ്ണങ്ങളായി നുറുക്കി വയ്ക്കുക .

2 . രണ്ടാമതായി ഒരു പരന്ന ബൗളിലേക്ക് കുറച്ചു വെള്ളമൊഴിച് ഉപ്പ് ചേർക്കുക തുടർന്ന് ചിരകിയ നാളികേരവും ചേർത്തു കൊടുക്കുക . ഇത് കൈകൊണ്ട് നന്നായി യോജിപ്പിച്ചെടുക്കുക . ഇനി ഈ കൂട്ടിലേക്ക് വറുത്ത അരിപ്പൊടി കുറേശ്ശെ കുറേശ്ശെ ചേർത്ത് കൊടുത്തു നനച്ചെടുക്കുക . പൊടി നല്ല സോഫ്‌റ്റും ആവശ്യത്തിന് നനവും ആയി കിട്ടുന്ന വരെ ഇത് തുടരുക. ഇനി അവസാനം അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങയും ചേർത്ത് കൈയിൽ കൊണ്ട് പൊടിയുമായി നല്ല വണ്ണം മിക്സ് ചെയ്തു കൊടുക്കുക ( മാങ്ങാ ചേർത്ത് കൊടുക്കുന്നതിനാൽ പുട്ടു നനച്ചത്തിൽ ഈർപ്പം കൂടാൻ സാധ്യത ഉണ്ട് .അതുകൊണ്ട് പൊടിനച്ചെടുക്കുമ്പോൾ ഈർപ്പം ഒരിക്കലും കൂടി പോകാതെ ശ്രെദ്ധിക്കണം ).

3. പുട്ട് ഉണ്ടാക്കാനായി പുട്ടു കുടമെടുത്ത്‌ ആവശ്യത്തിന് വെള്ളമൊഴിച്ചു തിളപ്പിക്കുക

4 . ഇനി പുട്ടുമേക്കറിൽ ആദ്യം ഒരു ലെയർ ചിരകിയ നാളികേരം ഇടുക . പിന്നീട് നനച്ചെടുത്ത അരിപ്പൊടി മാങ്ങാ മിക്സ് ചേർത്ത്‌ പിന്നെയും അതിനുമുകളിൽ ഒരു ലെയർ കൂടി ചിരകിയ നാളികേരം ഇട്ടു കൊടുക്കുക . ഇത് പോലെ തന്നെ പിന്നെയും ലെയർ ലെയർ ആയി പൊടിയും ചിരകിയ നാളികേരവും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക. രുചികരമായ മാങ്ങാ പുട്ടു തയ്യാർ .

Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comentarios


SUBSCRIBE VIA EMAIL

bottom of page