ബ്രഡ് ഉപ്പുമാവ് ( Bread Upma)
- Neethu Midhun
- Oct 25, 2018
- 1 min read
ബ്രഡ് ഉപ്പുമാവ് ബ്രേക്ഫാസ്റ്റായും നാലുമണി പലഹാരമായുമൊക്കെ ഉപയോഗിക്കാവുന്നതാണ് . 10 - 15 മിനുട്ടിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്നതുമാണ് . പരീക്ഷിച്ച് നോക്കൂ .

ആവശ്യമുള്ള സാധനങ്ങൾ :
ബ്രഡ് സ്ലൈസസ് ( വെള്ള ) - വലുതാണെങ്കിൽ 8 എണ്ണം ചെറിയ ബ്രഡ് ആണെങ്കിൽ 10 എണ്ണം ( പൊടിച്ചത് )
കടുക് - 1/ 2 ടീസ്പൂൺ
വേപ്പില - ഒരു തണ്ട്
അണ്ടിപ്പരിപ്പ് - 4 - 5 എണ്ണം
സബോള - ഒരു ചെറുത് ചെറുതാക്കി അരിഞ്ഞത്
ഇഞ്ചി - ഒരു ചെറിയ കഷ്ണം ചെറുതാക്കി അരിഞ്ഞത്
പച്ചമുളക് - 3 എണ്ണം വട്ടത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ
മുളക്പൊടി - 1/ 2 ടീസ്പൂൺ ( എരിവ് ആവശ്യത്തിന് നോക്കി ചേർക്കുക )
ക്യാരറ്റ് - ഒരു ചെറിയ കഷ്ണം ചെറുതാക്കി അരിഞ്ഞത്
ക്യാപ്‌സിക്കം - ഒരെണ്ണത്തിന്റെ കാൽ ഭാഗം ചെറുതായരിഞ്ഞത്
ബീൻസ് - 5 എണ്ണം ചെറുതായരിഞ്ഞത്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 2 - 2 1/ 2 ടേബിൾസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
നെയ്യ് - ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം :
1 . ആദ്യം ബ്രഡ് സ്ലൈസസ് ( അരിക് കളയാതെ ) 2 എണ്ണം വീതം മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിച്ചെടുക്കുക .
2 . ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക .അണ്ടിപരിപ്പ് വറുത്തെടുക്കുക .തുടർന്ന് സബോള , വേപ്പില , പച്ചമുളക് , ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിന് ശേഷം ക്യാരറ്റ് , ബീൻസ് ക്യാപ്‌സിക്കം എന്നിവ ചേർക്കുക ( വല്ലാതെ വഴറ്റിയെടുക്കേണ്ട ). ഇനി മഞ്ഞൾ പൊടിയും മുളക്പൊടിയും ചേർത്ത് നന്നായി മൂപ്പിച്ച് പൊടികളുടെ പച്ചമണം മാറിവരാൻ അനുവധിക്കുക . ബ്രഡ് ചേർക്കുന്നതിന് മുൻപ് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക .ശേഷം ബ്രഡ് പൊടിച്ചത് ചേർത്ത് ഏറ്റവും ചെറു തീയിൽ നന്നായി മിക്സ് ചെയ്തെടുക്കുക ( തീ കൂടിയാൽ ബ്രഡ്പൊടി വരണ്ട് പോകും ). കൂടെ അൽപ്പം വെള്ളം കൂടി തെളിച്ച് കൊടുക്കുക ( വെള്ളം കൂടരുത് ) . അവസാനം മാത്രം ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കുക . ബ്രഡിൽ ഉപ്പ് ഉള്ളതിനാൽ ആദ്യമേ ചേർത്താൽ ചിലപ്പോൾ കൂടിപ്പോകും . തയ്യാറാക്കിയ ഉടനെ തന്നെ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക .
Comments