ബ്രെഡ് പൊട്ടറ്റോ ചീസ് ബോൾസ്
- Neethu Midhun
- Sep 14, 2018
- 1 min read
ബ്രെഡ് പൊട്ടറ്റോ ചീസ് ബോൾസ് കുട്ടികൾക്ക് പറ്റിയ നല്ല ടേസ്റ്റി ട്രീറ്റ് ആയിരിക്കും . കുട്ടികൾക്ക് മാത്രമല്ല ചീസ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ ചിരിവരുന്ന എല്ലാവക്കും പറ്റിയ റെസിപി കൂടിയാണിതിത് . ചൂടോടെ തന്നെ കഴിക്കണം എന്നാലേ ഈ പറഞ്ഞ ചീസി ഫീലോക്കെ കിട്ടുകയുള്ളൂട്ടോ .

ആവാശയമുള്ള സാധനങ്ങൾ :
ബ്രെഡ് - 5 സ്‌ലൈസ്
മൊസെറില്ല ചീസ് - ഒരു കപ്പ് ( ഗ്രേറ്റഡ് )
ഉരുളൻ കിഴങ്ങ് - 2 എണ്ണം പുഴുങ്ങി പൊടിച്ചത്
കുരുമുളക് പൊടി - 1/ 2 ടീസ്പൂൺ
പച്ചമുളക് - 5 എണ്ണം പൊടിയായി അരിഞ്ഞത്
ഉപ്പ് - ആവശ്യത്തിന്
ബ്രെഡ് ക്രമ്പ്സ് - 1/ 4 കപ്പ്
ഉണ്ടാക്കുന്ന വിധം :
1 . ഒരു ബൗളിൽ ഒരു കപ്പ് മൊസെറില്ല ചീസ് ഗ്രേറ്റ് ചെയ്തതും 1/ 2 ടീസ്പൂൺ കുരുമുളക് പൊടിയും പച്ചമുളക് പൊടിയായി അരിഞ്ഞതും മിക്സ് ചെയ്ത് വയ്ക്കുക .
2 . 5 സ്ലൈസ് ബ്രെഡ് മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിച്ചെടുക്കുക ഇതിലേക്ക് പുഴുങ്ങി പൊടിച്ച 2 ഉരുളൻ കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക ( ചീസിലും ഉരുളൻ കിഴങ്ങ് പുഴുങ്ങിയതിലും ഉപ്പുള്ളതിനാൽ ഉപ്പ് ചേർക്കുമ്പോൾ ശ്രെദ്ധിക്കണം )
ഇനി ഇതിലേക്ക് വളരെ ചെറുതായി വെള്ളം തളിച്ച് കൊടുത്ത് കുഴച്ചെടുക്കുക ( കയ്യിൽ പറ്റാതെ ഉരുള ഉരുട്ടാൻ പാകത്തിന് , കൂടിപ്പോകരുത്) .
3 . കൈ വെള്ളയിൽ അല്പം എണ്ണ തടവി ബ്രെഡ് ഉരുളൻ കിഴങ്ങ് മിക്സ് കൈ വെള്ളയിൽ വച്ച് പരത്തി നടുവിൽ ചീസ് ഫില്ലിംഗ് വച്ച് ചെറിയ ബോളുകളാക്കി ഉരുട്ടിയെടുക്കുക ( വറുക്കുമ്പോൾ ചീസ് ഒരിക്കലും പുറത്ത് വരാത്ത പാകത്തിൽ ഉരുട്ടിയെടുക്കണം *) .
4 .തയ്യാറാക്കിയ ഓരോ ചീസ് ബോളും ബ്രെഡ് ക്രമ്പ്സിൽ ഉരുട്ടിയെടുത്ത് എണ്ണയിൽ വറുത്ത് കോരുക .ചൂടോടെ തന്നെ സെർവ് ചെയ്യാൻ ശ്രെമിക്കുക. ചൂടാറിയാൽ ഉള്ളിലെ ചീസ് ഉറച്ച് പോകും *.
Comments