top of page

ബ്രെഡ് ക്രമ്സ്

  • Writer: Neethu Midhun
    Neethu Midhun
  • Jun 17, 2018
  • 1 min read

ഇനി കട്ലെറ്റോ . നഗേറ്റ്‌സോ , ചിക്കൻ പോപ്‌കോണോ, ബർഗർ പാറ്റീസ് ഉണ്ടാക്കാനോ ഒന്നും ബ്രഡ് ക്രമ്സ് കടയിൽ നിന്ന് പൈസ മുടക്കി വാങ്ങേണ്ടതില്ലട്ടോ . വീട്ടിൽ തന്നെ നമുക്കിതെളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം . ഒരിക്കൽ ഉണ്ടാക്കി വച്ചാൽ കുറെ നാളത്തേക്ക് ഉപയോഗിക്കുകയും ചെയ്യാം . പുറത്ത്‌ ഒരു കണ്ടെയ്നറിൽ അടച്ചു സൂക്ഷിച്ചാൽ മതിയാകും, ഫ്രിഡ്ജിൽ വയ്ക്കണമെന്നുമില്ല . ഓവൻ ഉപയോഗിച്ചും അല്ലാതെയും ബ്രഡ് ക്രമ്സ് തയ്യാറാക്കുന്ന രീതി ഇവിടെ ചേർക്കുന്നുണ്ട് .




ആവശ്യമുള്ള സാധനങ്ങൾ :


ബ്രെഡ് സ്ലൈസ് - 6 എണ്ണം


ഉണ്ടാക്കുന്ന വിധം :


ഓവനിൽ തയ്യാറാക്കുന്ന രീതി :


1 .ഒട്ടും ഈർപ്പമില്ലാത്ത 6 ബ്രെഡ് സ്ലൈസെസ് എടുത്ത്‌ അതിന്റെ നാലരികുകളും മുറിച്ചു മാറ്റുക. ഇനി മിക്സിയുടെ ഏറ്റവും ചെറിയ ജാറെടുത്ത്‌ രണ്ടു ബ്രെഡ് സ്ലൈസെസ് വീതം ചെറിയ പീസുകളായി മുറിച്ചിട്ട് പൊടിച്ചെടുക്കുക . കൂടുതൽ സ്ലൈസെസ് ഒരേ സമയം പൊടിച്ചെടുക്കാൻ ശ്രെമിച്ചാൽ ഒരു പക്ഷെ ശരിയായ രീതിയിൽ പൊടിഞ്ഞു കിട്ടില്ല ( മിക്സി ജാറിന്റെ ബ്ലേഡിൽ ബ്രെഡ് തടഞ്ഞിരിക്കും ).ഒന്നുകിൽ നന്നായി പൊടിച്ചെടുക്കാം അല്ലെങ്കിൽ കുറച്ചു തരിയോടുകൂടി പൊടിച്ചെടുക്കാം .

2 . ഇനി പൊടിച്ചെടുത്ത ബ്രെഡ് ഒരു ബേക്കിംഗ് ട്രെയിൽ പരത്തിയിട്ട് 180 ഡിഗ്രി c യിൽ 2 മിനിറ്റ് ചൂടാക്കിയെടുക്കുക . 2 മിനുട്ടിനു ശേഷം ഒരു സ്പൂൺ വച്ച് ഇളക്കി കൊടുത്തതിന് ശേഷം വീണ്ടും 2 മിനിറ്റ് 180 ഡിഗ്രി c യിൽ വയ്ക്കുക . ബ്രെഡ് ക്രമ്സ് തയ്യാർ .


ഓവനില്ലാതെ തയ്യാറാക്കുന്ന രീതി :


ബ്രെഡ് സ്ലൈസെസ് ഒരു തവയിൽ ഓരോ പുറവും ഓയിൽ , വെണ്ണ , നെയ്യ് എന്നിവ ഒന്നും ചേർക്കാതെ നന്നായി ടോസ്റ്റ് ചെയ്തടുക്കണം( ഓരോ പുറവും മീഡിയം ചൂടിൽ 1 - 2 മിനുട്ട് വീതം). തണുത്തതിനു ശേഷം ഒരു ഫുഡ് പ്രൊസസ്സറിലോ മിക്സിയുടെ ചെറിയ ജാറിലോ പൊടിച്ചെടുക്കുക . എന്നിട്ട് വീണ്ടും തവയിൽ ചെറിയ ചൂടിൽ ചൂടാക്കിയെടുക്കുക ( കരിഞ്ഞു പോകാതെ ശ്രെദ്ധിക്കണം ) . ബ്രെഡ് ക്രമ്സ് നന്നായി കരുകരുപ്പായി വന്നാൽ തീയണച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റി നന്നായി തണുത്തതിന് ശേഷം ഒരു കണ്ടെയ്നറിൽ അടച്ചു സൂക്ഷിക്കാം



Comments


SUBSCRIBE VIA EMAIL

bottom of page