top of page

ഫ്രഞ്ച് ഫ്രയിസ്

  • Writer: Neethu Midhun
    Neethu Midhun
  • Jun 9, 2018
  • 2 min read

കുട്ടികൾക്കേറെ ഇഷ്ടമുള്ള ഫ്രഞ്ച് ഫ്രയ്സ് ഉണ്ടാക്കി നോക്കിയാലോ ? ഫ്രഞ്ച് ഫ്രയ്സിന്റെ ഫ്രോസൺ പാക്കറ്റ് വാങ്ങി ഉണ്ടാക്കുകയായിരിക്കും സാധാരണ പതിവ് . ഇതിന് ഏറ്റവും ആവശ്യമായുള്ളത് ഫ്രയ്സ് ഉണ്ടാക്കാനുള്ള ശരിയായ ഉരുളൻ കിഴങ്ങുകൾ തിരഞ്ഞെടുക്കുക എന്നതാണ് . എല്ലാ ഉരുളൻ കിഴങ്ങുകൾ വച്ചും ക്രിസ്‌പിയായിട്ടുള്ള ഫ്രയ്സ് ഉണ്ടാക്കനാവില്ല . ഇതിനായി തൊലിയിളകി നിക്കുന്ന ഡാർക്ക് ബ്രൗൺ നിറത്തിലുള്ള ഉരുളൻ കിഴങ്ങുകളാണ് വേണ്ടത്.



ആവശ്യമുള്ള സാധനങ്ങൾ :


ഉരുളൻ കിഴങ്ങ് - 3 എണ്ണം ( ഉരുളൻ കിഴങ്ങ് തൊലി കളഞ് 4 വശവും മുറിച്ച് ഫ്രിയ്‌സിന് മാക്സിമം നീളവും

ഷേപ്പും കിട്ടുന്ന രീതിയിൽ മുറിച്ചെടുക്കുക )

(ഡാർക്ക് ബ്രൗൺ നിറത്തിലുള്ള തൊലി ഇളകി

നിക്കുന്ന ഉരുളൻ കിഴങ്ങാണ് ഫ്രഞ്ച് ഫ്രയ്സ്

ഉണ്ടാക്കാൻ എടുക്കേണ്ടത് )*


ഉപ്പ് - ആവശ്യത്തിന്

മഞ്ഞൾ പൊടി - 2 നുള്ള് ( നല്ല നിറം കിട്ടാൻ സഹായിക്കും , ഓപ്ഷണലാണ് )

വെള്ളം - ഉരുളൻ കിഴങ്ങ് വേവിക്കാൻ ആവശ്യമായത്

സൺഫ്ലവർ ഓയിൽ / വെജിറ്റബിൾ ഓയിൽ - ഉരുളൻ കിഴങ്ങ് മുക്കി വറുക്കൻ ആവശ്യമായത് .


ഉണ്ടാക്കുന്ന വിധം :


1 . ഉരുളൻ കിഴങ്ങ് തൊലി കളഞ് 4 വശവും മുറിച്ച് ഫ്രിയ്‌സിന് മാക്സിമം നീളവും ഷേപ്പും കിട്ടുന്ന രീതിയിൽ മുറിച്ചെടുക്കുക . മുറിച്ചെടുത്ത പൊട്ടറ്റോ കുറച്ച് അധികം വെള്ളത്തിലേക്ക് ഇട്ട് 20 മിനിറ്റ് വയ്ക്കുക . പൊട്ടറ്റോയുടെ സ്റ്റാർച്ച് കളയാനാണ് ഇങ്ങനെ ചെയ്യുന്നത് . 20 മിനിട്ടിനു ശേഷം ഈ വെള്ളം ഊറ്റി കളഞ്ഞെടുക്കുക .

2 . ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം വച്ച് തിളപ്പിക്കാൻ വയ്ക്കുക . തിള വരുമ്പോൾ ഫ്രയ്സിന് ആവശ്യമായ ഉപ്പും, 2 നുള്ള് മഞ്ഞൾ പൊടിയും ,പൊട്ടറ്റോ സ്ലൈസസും ചേർത്ത് കൊടുത്ത്‌ 3 മിനിറ്റ് ഹൈ ഫ്ളൈമിൽ അടച്ചു വച്ച് വേവിക്കുക ,3 മിനുട്ടിൽ കൂടരുത് ( പൊട്ടറ്റോ സോഫ്റ്റ് ആകാനാണ് ഇങ്ങനെ ചെയ്യുന്നത്. വേവതികമായാൽ ശരിയയായ രീതിയിൽ ഫ്രയ്സ്‌ തയ്യാറാക്കിയെടുക്കാൻ പറ്റില്ല ).

3 . 3 മിനുട്ടിനു ശേഷം ഫ്രയ്സ് വെള്ളത്തിൽ നിന്നും ഊറ്റിയെടുത്ത്‌ ഒരു പേപ്പർ ടവ്വലിലേക്കോ തുണിയിലേക്കോ മാറ്റി മുഴുവൻ വെള്ളവും ഒപ്പിയെടുത്ത്‌ പൂർണ്ണമായും തണുക്കാൻ വയ്ക്കുക .

4 . തണുത്തതിനു ശേഷം ഇത് ഒരു സിപ്പ് ലോക്ക് ബാഗിലാക്കിയോ അല്ലെങ്കിൽ ഒരു പ്ലേറ്റിൽ ക്ലിങ് വ്രാപ് കൊണ്ട് നന്നായി അടച്ചോ ഫ്രീസറിൽ വയ്ക്കുക ( ഫ്രയ്സ് ക്രിസ്പ് ആകാനാണ് ഇങ്ങനെ ചെയ്യുന്നത് ). മിനിമം 4 മണിക്കൂറെങ്കിലും വയ്ക്കുക .

5 . ഫ്രയ്സ് ഉണ്ടാക്കുന്ന സമയത്ത്‌ ഇത് പുറത്തെടുത്ത്‌ ഓരോ ലോട്ടുകളായി മീഡിയം ഫ്ളൈമിൽ വറുത്തെടുക്കുക ലൈറ്റ് ബ്രൗൺ ആകുന്ന വരെ മാത്രം വറുത്തെടുക്കുക . ഇനി ഇത് ടിഷ്യുവിലേക്ക് മാറ്റി അൽപ സമയത്തിന് ശേഷം വീണ്ടും ക്രിസ്പ് ആകും വരെ വറുത്തു കോരുക . ടേസ്റ്റി ഫ്രഞ്ച് ഫ്രയ്സ് തയ്യാർ .


Note :1. എല്ലാ ഉരുളൻ കിഴങ്ങുകൾ വച്ചും ക്രിസ്‌പിയായിട്ടുള്ള ഫ്രയ്സ് ഉണ്ടാക്കനാവില്ല . ഇതിനായി തൊലി നിക്കുന്ന ബ്രൗൺ നിറത്തിലുള്ള ഉരുളൻ കിഴങ്ങുകളാണ് വേണ്ടത്.

2.ഫ്രീസറിൽ പൊട്ടറ്റോ സ്ലൈസസ്‌ സൂക്ഷിക്കുമ്പോൾ ഓരോ തവണ തയ്യാറാക്കാനുള്ള ഫ്രയ്സും ചെറിയ ചെറിയ ലോട്ടുകളാക്കി വേറെ വേറെ സിപ്പ് ലോക്ക് ബാഗുകളിൽ വയ്ക്കുക . ഒരിക്കൽ ഉപയോഗിച്ചതിന്റെ ബാക്കി തിരികെ ഫ്രീസറിൽ വയ്ക്കരുത് . ഓരോ തവണ എടുത്തതും മുഴുവനായി ഉപയോഗിക്കുക.

Comentários


SUBSCRIBE VIA EMAIL

bottom of page