പഴംപൊരി
- Neethu Midhun
- Sep 21, 2018
- 1 min read
മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട പലഹാരമാണ് പഴംപൊരി . നല്ല പഴുത്ത് പാകമായ പഴം കൊണ്ട് തയ്യാറാക്കുന്ന പഴംപൊരി കഴിക്കുന്നത് ഒന്നോർത്ത് നോക്കൂ .വായിൽ വെള്ളമൂറുന്നില്ലേ ? ഇത് തയ്യാറാക്കാൻ വലിയ പരിചയമൊന്നും ആവശ്യമില്ല . എളുപ്പത്തിൽ 10 മിനുട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം .

ആവശ്യമുള്ള സാധനങ്ങൾ :
നന്നായി പഴുത്ത പഴം - 3 എണ്ണം
മൈദാ - ഒരു കപ്പ്
അരിപ്പൊടി - 2 ടേബിൾസ്പൂൺ
പഞ്ചസാര - 2 ടേബിൾസ്പൂൺ ( പഴത്തിന്റെ മധുരം നോക്കി കൂട്ടിയും കുറച്ചും ചേർക്കാം )
കറുത്ത എള്ള് - 2 ടീസ്പൂൺ ( ഓപ്ഷണൽ )
മഞ്ഞൾപൊടി - 1/ 4 ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
വെള്ളം - 3/ 4 കപ്പ് മുതൽ ഒരു കപ്പ് വരെ
ഉണ്ടാക്കുന്ന വിധം :
1 . പഴം തൊലി കളഞ് നീളത്തിൽ മുറിച്ച് വയ്ക്കുക
2 .ഒരു ബൗളിൽ മൈദാ , അരിപ്പൊടി , പഞ്ചസാര , ഉപ്പ് , മഞ്ഞൾപ്പൊടി , എള്ള് , വെള്ളം എന്നിവ നന്നായി മിക്സ് ചെയ്തു വയ്ക്കുക
( പഴത്തിൽ നന്നായി കോട്ട് ആകുന്നതരത്തിൽ ആയിരിക്കണം മാവ് തയ്യാറാക്കേണ്ടത് ) .
3 .ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക് ബാറ്ററിൽ മുക്കിയെടുത്ത പഴം ഇരുപുറവും ഗോൾഡൻ ബ്രൗൺ നിറമാകുന്ന വരെ വറുത്തു കോരുക . ചായയുടെ കൂടെ നല്ല ചൂടോടെ സെർവ് ചെയ്യുക.
Comments