പഴം പുട്ട്
- Neethu Midhun
- Dec 12, 2018
- 1 min read
പുട്ട് കഴിക്കാൻ ഏറ്റവും പറ്റിയ ഒരു സൈഡ് എന്താ ? പഴം തന്നെ അല്ലെ ? ഇനി പഴവും പുട്ടും വേറെ വേറെ കഴിക്കാതെ ഒന്നിച്ച് തയ്യാറാക്കിയാലോ? ഏറെ സ്വാദുള്ളൊരു പുട്ടാണിത്. ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ .

ചേരുവകൾ :
പുട്ടിന് ( 2 എണ്ണത്തിന് ) :
പുട്ടുപൊടി ( വറുത്തത് ) - ഒരു കപ്പ് ( മെഷർമെൻറ് കപ്പ് )
നാളികേരം - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - പുട്ട് പൊടി നനക്കാൻ ആവശ്യമായത്
പഴത്തിന്റെ കൂട്ടിന് :
പഴുത്ത നേന്ത്രപ്പഴം - 2 എണ്ണം ( ഇടത്തരം )
ചിരകിയ നാളികേരം - 2 ടേബിൾസ്പൂൺ
പഞ്ചസാര - ഒരു ടേബിൾസ്പൂൺ ( കൂട്ടിയും കുറച്ചും ചേർക്കാം )
നെയ്യ് - 2 - 3 ടീസ്പൂൺ
തയാറാക്കുന്ന വിധം :
1 . ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക .ഇതിലേക്ക് വട്ടത്തിൽ അരിഞ്ഞ പഴം ചേർക്കുക . ഒരു മിനിറ്റ് ഒന്ന് വഴറ്റിയതിന് ശേഷം പഞ്ചസാര , നാളികേരം എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക . ( നെയ്യിൽ വാട്ടാതെയും ചെയ്യാം . എല്ലാം തമ്മിൽ ഒന്ന് മിക്സ് ചെയ്തെടുത്താലും മതി . രുചി കൂടുതൽ നെയ്യിൽ വാട്ടി ചെയ്യുമ്പോളായിരിക്കും )
2 . ഒരു ബൗളിൽ അരിപ്പൊടിയും ഉപ്പും നാളികേരവും ആവശ്യത്തിന് വെള്ളം ചേർത്ത് പുട്ടിനുള്ള കൂട്ട് തയ്യാറാക്കുക .
3 .ഇനി പുട്ടു കുറ്റിയിൽ പുട്ടുപൊടിയും പഴത്തിന്റെ കൂട്ടും നാളികേരവും ഇടകലർത്തി ചേർക്കുക . 5 മുതൽ 10 മിനിറ്റ് വരെ ആവി കയറ്റുക . പഴം പുട്ട് തയ്യാർ .
コメント