top of page

പഴുത്ത ഏത്തപ്പഴം / നേന്ത്രപ്പഴം പുളിശ്ശേരി

  • Writer: Neethu Midhun
    Neethu Midhun
  • Jul 30, 2018
  • 1 min read

മധുരവും പുളിയും ചേർന്ന സ്വാദുള്ളൊരു കറിയാണിത് . ചൂട് ചോറും പുളിശ്ശേരിയും നല്ല കോമ്പിനേഷനാണ് .കൂടെ പപ്പടം അല്ലെങ്കിൽ ഒരു മീൻ വറുത്തതും കൂടെ ഉണ്ടെങ്കിലുണ്ടല്ലോ വയറിനതൊരു ഫീസ്റ്റ് തന്നെയായിരിക്കും .ഈ പറഞ്ഞ രീതിയിൽ ഒന്ന് കഴിച്ചു നോക്കൂ തീർച്ചയായും ഇടയ്ക്കിടയ്ക്ക് ഇതുണ്ടാക്കി നോക്കും .



ആവശ്യമുള്ള സാധനങ്ങൾ :


വേവിക്കാൻ :


പഴുത്ത ഏത്തപ്പഴം / നേന്ത്രപ്പഴം - 2 എണ്ണം ( ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കിയത് )

മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ

മുളക് പൊടി - ഒരു ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ശർക്കര - ഒരു വലിയ കഷ്ണം

വെള്ളം - 1 1/ 2 കപ്പ്

പച്ചമുളക് കീറിയത് - 3 എണ്ണം


അരപ്പ് തയ്യാറാക്കാൻ :


നാളികേരം - 1 1/ 4 കപ്പ്

തൈര് - 1 കപ്പ്

ചെറുള്ളി - 2 എണ്ണം

പച്ചമുളക് - 3 എണ്ണം

കുരുമുളക് - 1/ 2 മുതൽ 3 / 4 ടീസ്പൂൺ വരെ

വെള്ളം - ഒരു കപ്പ്


താളിക്കാൻ :


വെളിച്ചെണ്ണ - 2 1/ 2 ടേബിൾസ്പൂൺ

കടുക് - 1/ 2 ടീസ്പൂൺ

ഉലുവ - 1/ 4 ടീസ്പൂൺ

വേപ്പില - ഒരു തണ്ട്

ഉണക്ക മുളക് - 3 എണ്ണം



ഉണ്ടാകുന്ന വിധം ;


1 .പഴുത്ത ഏത്തപ്പഴം മഞ്ഞൾപൊടിയും മുളക് പൊടിയും ഉപ്പും ശർക്കരയും പച്ചമുളക് കീറിയതും വേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒരു മൺചട്ടിയിലോ പാത്രത്തിലോ തുറന്നു വെച്ച് വേവിച്ചെടുക്കുക ( കുക്കറിൽ വേവിക്കേണ്ട ആവശ്യമില്ല പഴം വേഗം വെന്തു കിട്ടും ) .പഴം നന്നായി വെന്തു എന്നുറപ്പു വരുത്തണം ( ഉടഞ്ഞു പോകരുത് ) .ഏതാണ്ട് 10 മിനിറ്റിന് താഴെ സമയമേ വെന്തു വരൻ ആവശ്യമുള്ളു .

2 . ഇനി മിക്സിയുടെ ജാറിലേക്ക് നാളികേരവും പച്ചമുളകും ചെറുള്ളിയും കുരുമുളകും തൈരും വെള്ളവും ചേർത്ത് മഷിപോലെ അരച്ചെടുക്കണം ( നാളികേരം 3 / 4 ഭാഗത്തോളം അരഞ്ഞുവന്നതിന് ശേഷം തൈര് ചേർത്ത് കൊടുക്കുക ).

3 . ഈ അരപ്പ് വേവിച്ചു വച്ചിരിക്കുന്ന പഴവുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ഈ കൂട്ട് നന്നായി വെന്തു തിളച്ചു വന്നാൽ താളിച്ചെടുക്കാം (അരപ്പിന്റെ പച്ചമണ0 മാറും വരെ തിളപ്പിക്കുക ).വല്ലാതെ തിക്ക് ആയി വരുകയാണെങ്കിൽ ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് ലൂസാക്കി എടുക്കാം .

4 .അവസാനം വെളിച്ചെണ്ണയിൽ കടുകും ഉലുവയും വേപ്പിലയും ഉണക്കമുളകും കൂടി താളിച്ചൊഴിച്ചാൽ പഴം പുളിശ്ശേരി തയ്യാർ .









Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page