പനീർ ബുർജി
- Neethu Midhun
- Aug 24, 2018
- 1 min read
പനീർ ബുർജി ഒരു നോർത്ത് ഇന്ത്യൻ ഡിഷാണ് .ചപ്പാത്തിക്കൊപ്പമോ , റോട്ടിക്കൊപ്പമോ , ബ്രെഡിന്റെ കൂടെയുമൊക്കെ നല്ല കോമ്പിനേഷണനാണ് . റോൾ ചെയ്തും കഴിക്കാവുന്നതാണ് . മുട്ട കഴിക്കാത്തവർക്ക് എഗ്ഗ് ബുർജിക്ക് പകരം വയ്ക്കാവുന്ന ഒന്നാണ് പനീർ ബുർജി.

ആവശ്യമുള്ള സാധനങ്ങൾ :
പനീർ - 400 ഗ്രാം ( കൈ കൊണ്ട് ഒന്നുടച്ച് കൊടുക്കുക )
സബോള - 2 എണ്ണം പൊടിയായി അരിഞ്ഞത്
കേപ്‌സികം - ഒരെണ്ണം ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്
ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്
പച്ചമുളക് - 4 എണ്ണം വട്ടത്തിൽ അരിഞ്ഞത്
തക്കാളി - ഒരെണ്ണം
മഞ്ഞൾപൊടി - 1/ 4 ടീസ്പൂൺ
മുളക്പൊടി - 3 ടീസ്പൂൺ
ഗരം മസാല - 2 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് - 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഓയിൽ - 2 1/ 2 ടേബിൾസ്പൂൺ
മല്ലിയില - ഒരു പിടി
ചെറു നാരങ്ങാ നീര് - ഒരു ടേബിൾസ്പൂൺ ( ഓപ്ഷണൽ )
ഉണ്ടാക്കുന്ന വിധം :
1 . 400 ഗ്രാം പനീർ കൈ കൊണ്ട് ഒന്നുടച്ച് വയ്ക്കുക .
2 . ഒരു നോൺ സ്റ്റിക് പാനിൽ ഓയിലോ ബട്ടറോ ഒഴിച്ച് ചൂടാക്കുക അതിലേക്ക് അരിഞ്ഞു വച്ച സബോള ,ഇഞ്ചി ചതച്ചത് , പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക .വഴന്നു വന്നതിന് ശേഷം തക്കാളി ചേർത്ത് കൊടുത്ത് ഉടച്ചെടുക്കുക . ഇനി മഞ്ഞൾപൊടി , മുളക് പൊടി , ഗരം മസാല , പെരുംജീരകപ്പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കാം .തുടർന്ന് കേപ്‌സികം ചേർത്ത് കൊടുക്കുക ( സ്‌ലൈറ്റ് ആയി സോഫ്റ്റ് ആകുന്ന വരെ വഴറ്റുക) എല്ലാം കൂടി നന്നായി മിക്സ് ചെയ്തതിന് ശേഷം ഉടച്ച് വച്ച പനീർ ചേർത്ത് നന്നായി ഉലർത്തിയെടുക്കുക (പനീറിലെ വെള്ളത്തിന്റെ അംശം മുഴുവനായി മാറി വരണം ).
3 . മുകളിൽ അരിഞ്ഞ മല്ലിയില ചേർത്ത് കൊടുക്കുക . നാരങ്ങാ നീരും ചേർക്കുക . ചപ്പാത്തിക്കൊപ്പമോ , റോട്ടിക്കൊപ്പമോ സൈഡ് ഡിഷായി സെർവ് ചെയ്യാവുന്നതാണ് .
Commentaires