പനീർ തവ മസാല
- Neethu Midhun
- Oct 21, 2018
- 2 min read
പനീർ തവ മസാല ഒരു റിച്ച് സെമിഗ്രേവി കറിയാണ്. ചപ്പാത്തി, ഫുൾക്ക, നാൻ, ബ്രഡ് എന്നിവയുടെ കൂടെയൊക്കെ നല്ല കോമ്പിനേഷണനാണിത് .

ആവശ്യമുള്ള സാധനങ്ങൾ :
പനീർ - 200 ഗ്രാം
നെയ്യ് - 2 ടേബിൾസ്പൂൺ
വെജിറ്റബിൾ ഓയിൽ - ഒരു ടേബിൾസ്പൂൺ
അജ്‌വയിൻ - 1/ 4 ടീസ്പൂൺ
സബോള - ഒരു വലുത് ചെറുതായി അരിഞ്ഞത്
തക്കാളി - 2 മീഡിയം സൈസ് (മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചത് )
ക്യാപ്‌സിക്കം - ഒരെണ്ണത്തിനെ പകുതി ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്
പച്ചമുളക് - 3 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി - ഒരു ടേബിൾസ്പൂൺ ( ചതച്ചത് )
വെളുത്തുള്ളി - ഒരു ടേബിൾസ്പൂൺ ( ചതച്ചത് )
മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ
മുളക്പൊടി - 3 ടീസ്പൂൺ
മല്ലിപ്പൊടി - ഒരു ടീസ്പൂൺ
ഗരം മസാല - 3/ 4 - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഫ്രഷ് ക്രീം - 2 1/ 2 ടേബിൾസ്പൂൺ
വെള്ളം - 1/ 4 കപ്പ്
കസൂരി മേത്തി - 1/ 2 ടീസ്പൂൺ
മല്ലിയില അരിഞ്ഞത്
നാരങ്ങാനീര് - അരമുറിയുടേത്
തയ്യാറാക്കുന്ന വിധം :
1 . ഒരു തവയിൽ നെയ്യും ഓയിലും കൂടി ചൂടാക്കുക ഇതിലേക്ക് 1/ 2 ടീസ്പൂൺ അജ്‌വയിൽ ചേർക്കുക .ഇനി സബോള ,ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക . അടുത്തതായി ക്യാപ്‌സിക്കം ചേർത്ത് വഴറ്റിയെടുക്കുക .
2 . ഇനി മസാലപ്പൊടികൾ ചേർത്ത് കൊടുക്കാനുള്ള സമയമാണ് മഞ്ഞൾപ്പൊടി , മല്ലിപ്പൊടി , മുളക്പൊടി , ഗരംമസാലപ്പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുമ്പോൾ വെള്ളം ചേർക്കാതെ അരച്ച് വച്ച 2 തക്കാളി കൂടി ചേർത്ത് കൊടുക്കാം .തക്കാളി പേസ്റ്റ് എണ്ണയിൽ കിടന്ന് വാടി എണ്ണ തെളിയുന്ന പാകമായാൽ 1/ 4 കപ്പ് ചൂട് വെള്ളം ചേർത്തൊന്ന് മിക്സ് ചെയ്തെടുക്കുക .
3 . വെള്ളം ചേർത്ത ശേഷം മസാല നന്നായി ഒന്ന് ചൂടായി വരണം. ഇനി പനീർ ചേർത്ത് കൊടുക്കാം . മസാലയുമായി നന്നായി മിക്സ് ചെയ്തെടുക്കണം . മിക്സ് ചെയ്യുമ്പോൾ പനീർ പൊട്ടി പോകാതെ ശ്രെദ്ധിക്കണം .
4 . ഇനി ഇതിലേക്ക് 2 1/ 2 ടേബിൾസ്പൂൺ ഫ്രഷ് ക്രീമും 1/ 2 ടീസ്പൂൺ കസൂരി മേത്തിയും കൂടെ ചേർത്ത് മിക്സ് ചെയ്യുക . തവ മസാലയുടെ കൺസിസ്റ്റൻസിയിൽ എത്തിയാൽ അതായത് ഒരു സെമി ഗ്രേവി പരുവമായാൽ തീയണച്ച് മുകളിൽ മല്ലിയില വിതറിയത് തൂവി വിളമ്പാവുന്നതായാണ് . സെർവ് ചെയ്യുന്നതിന് മുൻപ് മുകളിൽ അല്പം നാരങ്ങാ നീര് കൂടി തളിക്കുക .കിടിലൻ തവ പനീർ മസാല റെഡി .
Comments