പടവലങ്ങ ഉണക്ക ചെമ്മീൻ മെഴുക്കുപുരട്ടി
- Neethu Midhun
- Jun 11, 2018
- 1 min read
Updated: Jun 20, 2018
ഉണക്ക ചെമ്മീൻ പടലങ്ങയ്‌ക്കൊപ്പവും കോവയ്‌ക്കൊപ്പവും ഒക്കെ ചേർത്ത് മെഴുക്കുപുരട്ടിയുണ്ടാക്കിയാൽ അടിപൊളിയാണ്‌ട്ടോ . കൂടെ ഇത്തിരി തൈരും അച്ചാറും പപ്പടവും ഉണ്ടായാൽ പിന്നെ പറയേം വേണ്ട . പരീക്ഷിച്ചിട്ടില്ലെജിൽ തീർച്ചയായും ചെയ്തു നോക്കൂ .

ആവശ്യമുള്ള സാധനങ്ങൾ :
പടവലങ്ങ ചെറുതായരിഞ്ഞത് - 3 കപ്പ്
ഉണക്ക ചെമ്മീൻ ( വറുത്തെടുത്ത് ) - 1 കപ്പ്
ചിരകിയ നാളികേരം - 1 കപ്പ്
മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ
ചതച്ച മുളക് - 2 1/ 4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
ചെറുള്ളി ചതച്ചത് - 10 എണ്ണം ചതച്ചത്
വേപ്പില - 2 തണ്ട്
ഉണ്ടാക്കുന്ന വിധം :
ഒരു പാനിൽ എണ്ണ ചൂടാക്കി ചതച്ചു വച്ചിട്ടുള്ള ചുവന്നുള്ളിയും വേപ്പിലയും ഇട്ടു കൊടുത്ത് വഴറ്റുക . ചുവന്നുള്ളി വഴന്നു വരുമ്പോൾ അതിലേക്ക് 1/ 4 ടീസ്പൂൺ മഞ്ഞൾ പൊടി , 2 1/ 4 ടീസ്പൂൺ ചതച്ചമുളക് , ഉപ്പ് എന്നിവ ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ ചിരകിയ നാളികേരം ചേർത്ത് യോജിപ്പിക്കുക . 1 മിനിറ്റ് ഈ കൂട്ട് എണ്ണയിൽ കിടന്നു ചൂടായതിനു ശേഷം പാടവങ്ങയും തുടർന്ന് ഉണക്ക ചെമ്മീനും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഉപ്പുനോക്കി ആവശ്യമെങ്കിൽ ചേർക്കുക ( ആദ്യമേ അധികം ഉപ്പു ചേർത്ത് കൊടുക്കരുത് കാരണം പടവലങ്ങ എണ്ണയിൽ കിടന്നു വാടിവരുമ്പോൾ കോൺഡിറ്റി കുറഞ്ഞു വരും അത് മുന്നിൽ കണ്ടു വേണം ആദ്യം ഉപ്പ് ചേർത്ത് കൊടുക്കാൻ ). ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും ഇതൊരു നല്ല കോമ്പിനേഷനാണ് .
Comments