പോർക്ക് മസാല ഫ്രൈ
- Neethu Midhun
- Oct 15, 2018
- 1 min read
പോർക്ക് മസാല ഫ്രൈ ഒരു പോപ്പുലർ ഡിഷാണ് . ക്രിസ്മസ് , ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം പോർക്ക് ഫ്രൈ ഒഴിവാക്കാനാവാത്തതാണ് . സ്റ്റാർട്ടറായും ചോറിനോടൊപ്പം സൈഡ് ഡിഷായുമൊക്കെ പോർക്ക് മസാല ഫ്രൈ ഉപയോഗിക്കാവുന്നതാണ് .

ആവശ്യമുള്ള സാധനങ്ങൾ :
പോർക്ക് - 2 കിലോ ഗ്രാം
സബോള - 2 എണ്ണം
ചെറുള്ളി - 35 എണ്ണം
വെളുത്തുള്ളി - 2 ഉണ്ട
ഇഞ്ചി - 2 ഇടത്തരം പീസ് ചതച്ചത് ( വേവിക്കാൻ )
- ഒരു പീസ് ചതച്ചത് വഴറ്റാൻ
വേപ്പില - 3 സ്പ്രിങ്
പച്ചമുളക് - 4 എണ്ണം
വെളിച്ചെണ്ണ - 4 - 5 ടേബിൾസ്പൂൺ
വെള്ളം - 1/ 4 കപ്പിൽ താഴെ
പോർക്ക് വേവിക്കാൻ വേണ്ട മസാല പൊടികൾ :
മഞ്ഞൾപ്പൊടി - 1 1/ 2 ടീസ്പൂൺ
കുരുമുളക് പൊടി - ഒരു ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പോർക്ക് വരട്ടിയെടുക്കാൻ വേണ്ട മസാലപ്പൊടികൾ :
മല്ലിപ്പൊടി - 2 ടീസ്പൂൺ
മുളക്പൊടി - 4 ടീസ്പൂൺ
മഞ്ഞൾപൊടി - ഒരു ടീസ്പൂൺ
കുരുമുളക്പൊടി 1/ 2 മുതൽ 3/ 4 ടേബിൾസ്പൂൺ
ഗരം മസാല -1 1/ 2 ടേബിൾസ്പൂൺ
പെരുംജീരകപ്പൊടി - 2 1/ 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
1 . ആദ്യം പോർക്ക് നന്നായി കഴുകി ഉപ്പും മഞ്ഞൾപ്പൊടിയും കുരുമുളക്പൊടിയും ഇഞ്ചിയും വേപ്പിലയും, വെള്ളം എന്നിവ ചേർത്ത് കുക്കറിൽ 6 വിസിൽ വരെ കൊടുത്ത് ഫുൾ പ്രെഷർ മുഴുവൻ കളഞ്ഞ് മാറ്റി വയ്ക്കുക .
2 . ഒരു പരന്ന നോൺസ്റ്റിക് പാനിലോ ഉരുളിയിലോ 4 മുതൽ 5 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് സബോള , ചെറുള്ളി , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , വേപ്പില , എന്നിവ ചേർത്ത് നന്നായി വഴറ്റുക .ഇതിലേക്ക് മഞ്ഞൾപ്പൊടി , മുളക്പൊടി, മല്ലിപ്പൊടി , കുരുമുളക്പൊടി , ഗരം മസാല , പെരുംജീരകപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറും വരെ വഴറ്റുക . ഇനി ഇതിലേക്ക് വേവിച്ച് വച്ച പോർക്ക് ചേർത്ത് കൊടുക്കുക . നന്നായി ഇളക്കി യോജിപ്പിച്ച് കോഫി ബ്രൗൺ കളർ ആകുന്ന വരെ വരട്ടിയെടുക്കുക. പോർക്ക് വല്ലാതെ ഡ്രൈ ആയി പോകുന്നുണ്ടെങ്കിൽ ഇടയ്‌ക്കൽപ്പം എണ്ണ ചേർത്ത് കൊടുക്കാം.
3 . ആവശ്യമെങ്കിൽ ഉപ്പ് , കുരുമുളക്പൊടി , ഗരംമസാല എന്നിവ നോക്കി അവസാനം ചേർത്ത് കൊടുക്കുക .
Commenti