top of page

പിസ്സ ദോശ

  • Writer: Neethu Midhun
    Neethu Midhun
  • Sep 10, 2018
  • 1 min read

ദോശയ്ക്കൊരു പിസ്സ ടച്ച് കൊടുത്താലോ ? കുട്ടികൾക്ക് പറ്റിയ ഒരു റെസിപ്പി ആണിത്. തീർച്ചയയും പരീക്ഷിച്ച് നോക്കൂ . ഇഷ്ടമുള്ള ഏത് ഐറ്റം വേണമെങ്കിലും ടോപ്പിംഗ് ആയി ചേർക്കാവുന്നതാണ് ചിക്കാനോ , സ്വീറ്റ് കോണോ അങ്ങനെ എന്തും.



ആവശ്യമുള്ള സാധനങ്ങൾ :


ദോശ മാവ് - ആവശ്യത്തിന്

മൊസറില്ല ചീസ് - ആവശ്യത്തിന്

ടൊമാറ്റോ സോസ് /പിസ്സ സോസ് - ആവശ്യത്തിന്

സബോള - ചെറുതായി അരിഞ്ഞത് ഒരെണ്ണം

തക്കാളി - ചെറുതായരിഞ്ഞത് ഒരെണ്ണം

ക്യാപ്‌സിക്കം - ചെറുതായരിഞ്ഞത് ( ചെറിയ ഒന്ന് )

പച്ചമുളക് - ചെറുതായരിഞ്ഞത് 4 എണ്ണം

ഒറിഗാനോ / പിസ്സ സ്‌പൈസ് മിക്സ് - ഒരു നുള്ള് ( ഓരോ പിസ്സ ദോശയിലും ) ഓപ്ഷണൽ *


ഉണ്ടാക്കുന്ന വിധം :


1 . ദോശ തവയിൽ എണ്ണ തടവി ദോശ മാവ് പരത്തുക.

2 . അതിന് മുകളിൽ ടൊമാറ്റോ സോസ് / പിസ്സ സോസ് ഒരു സ്പൂൺ വച്ച് സ്‌പ്രെഡ്‌ ചെയ്ത് കൊടുക്കണം ( ഒരു ടീസ്പൂൺ മതിയാകും )

3 . സബോള , തക്കാളി , ക്യാപ്‌സിക്കം , പച്ചമുളക് എന്നിവ നിരത്തുക .

4 . അതിന് മുകളിൽ മൊസെറില്ല ചീസ് ഗ്രേറ്റ് ചെയ്തിടുക ( ഇഷ്ടത്തിന് അനുസരിച്ച് കൂട്ടിയും കുറച്ചും ചേർക്കാം )

5 . അതിനും മുകളിൽ ഒരു നുള്ള് ഒറിഗാനോ / പിസ്സ സ്‌പൈസ് മിക്സ് വിതറി ഒരു മൂടി വച്ച് അടച്ചു വയ്ക്കുക . ചീസ് എല്ലാം ഉരുകി ദോശ നല്ല ക്രിസ്പിയായി വന്നാൽ പിസ്സ ദോശ സെർവ് ചെയ്യാൻ റെഡിയായിട്ടുണ്ടാവും .

Commentaires


SUBSCRIBE VIA EMAIL

bottom of page