top of page

നെയ് ചോറ്

  • Writer: Neethu Midhun
    Neethu Midhun
  • Jun 2, 2018
  • 2 min read

നെയ്‌ച്ചോറിനു പ്രേത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമുണ്ടോ? നല്ല നാടൻ രീതിയിൽ കറി വച്ച ചിക്കനും ബീഫുമൊക്കെയാണിതിന് പെർഫെക്റ്റ് കോമ്പിനേഷനുകൾ . വീട്ടിൽ നമുക്കിതെളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം . അതിനായി രണ്ടു രീതികൾ ഇവിടെ പറയുന്നുണ്ട് ഒന്ന് കുക്കറിൽ ഉണ്ടാക്കാനും മറ്റൊന്ന് വെള്ളം വറ്റിച്ചെടുക്കുന്ന രീതിയും . ഏതു വേണമെങ്കിലും പരീക്ഷിക്കാം.


ആവശ്യമുള്ള സാധനങ്ങൾ :


ജീരകശാല അരി - 1 ഗ്ലാസ്

തിളച്ച വെള്ളം - 2 ഗ്ലാസ് ( അരിയെടുത്ത അതെ ഗ്ലാസിൽ തന്നെ വെള്ളവും അളന്നെടുക്കുക )

നെയ്യ് - 2 1/ 2 ടേബിൾസ്പൂൺ

സബോള 1 1/ 2 എണ്ണം - 1/ 2 കഷ്ണം വഴറ്റാൻ , ഒരെണ്ണം വറുക്കാൻ

ഉപ്പ് - ആവശ്യത്തിന്

ഇഞ്ചി - ചെറിയ കഷ്ണം ചതച്ചത്

അണ്ടിപ്പരിപ്പ് - 12 എണ്ണം

മുന്തിരി - ഒരു പിടി

പെരും ജീരകം - 1/ 2 ടീസ്പൂൺ

മല്ലിയില , പുതിനയില ഓരോ പിടി വീതം

സ്‌പൈസസ് :

കറുകപ്പട്ട - 2 ചെറിയ കഷ്ണം

ഏലക്കായ - 3 എണ്ണം

കരയാമ്പൂ - 3 എണ്ണം


ഉണ്ടാക്കുന്ന വിധം :


1 . ഒരു ഗ്ലാസ് ജീരകശാല അരി 1/ 2 മണിക്കൂർ വെള്ളത്തിൽ കുതിർത്ത്‌ ഊറ്റി വയ്ക്കുക

2 . 2 ഗ്ലാസ് വെള്ളം ഒരു പാത്രത്തിൽ തിളപ്പിക്കാൻ വയ്ക്കുക

3 . അടുത്തതായി ഒരു കുക്കറിൽ 2 1/ 2 ടേബിൾസ്പൂൺ നെയ്യൊഴിച്ച് ചൂടാകുമ്പോൾ പട്ട ഏലക്കായ, കരയാമ്പൂ , പെരും ജീരകം എന്നിവ ചൂടാക്കുക .അതിനു ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും പകുതി സബോളയും ചേർത്ത് വഴറ്റുക. (സബോള ട്രാന്സ്പരെന്റ് ആവുകയേ വേണ്ടൂ . കൂടുതൽ നിറം മാറിയാൽ നെയ്‌ച്ചോറിന്റെ നിറവും ഇരുണ്ടതാകും )*.

4 . ഇനി ഇതിലേക്ക് കുതിർത്ത്‌ ഊറ്റി വച്ചിരിക്കുന്ന അരി ചേർത്ത് നെയ്യിൽ 2 മിനിറ്റ് വറുത്തെടുക്കുക ( ഇങ്ങനെ ചെയ്യുന്നത് ചോറ് തമ്മിൽ ഒട്ടാതിരിക്കാൻ സഹായിക്കും ).എന്നിട്ട് തിളയ്ക്കുന്ന 2 ഗ്ലാസ് വെള്ളം പാകത്തിന് ഉപ്പ് ചേർത്ത് അരിയിലേക്ക് ചേർത്തിളക്കുക . വെള്ളം അരിയിലേക്ക് ചേർത്ത് തിള വരുമ്പോൾ കുക്കർ മൂടി വെയ്റ്റ് ഇട്ട് ഹൈ ഫ്ളൈമിൽ 3 വിസിൽ കൊടുത്തതിനു ശേഷം ഇറക്കി വയ്ക്കുക . പ്രെഷർ മുഴുവൻ പോയതിനു ശേഷം തുറന്ന് ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി ഒരു ഫോർക് കൊണ്ട് ചോറ് വിടര്തിയിടുക .

5 . അണ്ടി പരിപ്പ് , മുന്തിരി, ഒരു സബോള നീളത്തിൽ അരിഞ്ഞത് എന്നിവ വറുത്തെടുത്തതും , മല്ലിയിലയും പുതിനയിലയും മുകളിട്ട് വിളമ്പാവുന്നതാണ് .

ഇനി വറ്റിച്ചെടുത്തു നെയ് ചോറ് വയ്ക്കാനാണെങ്കിൽ


അരി ആദ്യം 1/ 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തു ഊറ്റി വയ്ക്കുക. പാത്രത്തിൽ നെയ്യൊഴിച്ച് പട്ട ,ഏലക്കായ , കരയാമ്പൂ , പെരും ജീരകം എന്നിവ ചൂടാക്കുക , ചൂടായി വന്നതിന് ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും സബോളയും ചേർത്ത് വഴറ്റുക . ഇനി ഇതിലേക്ക് ഒരു ഗ്ലാസ് അരി ചേർത്ത് 2 മിനിറ്റ് നെയ്യിൽ വറുത്തെടുക്കുക, എന്നിട്ട് 2 ഗ്ലാസ് തിളച്ച വെള്ളം ഉപ്പു ചേർത്ത് അരിയിലേക്ക് ചേർത്തുകൊടുക്കുക . തിള വരുമ്പോൾ പാത്രത്തിനു മുകളിൽ ഒരു കട്ടിയുള്ള തുണിയിട്ട് ഒരു അടപ്പു കൊണ്ട് മൂടി ചെറുതീയിൽ * 10 മുതൽ 15 മിനിറ്റ് വരെ വേവിക്കുക . ഓരോ 5 മിനിറ്റ് കഴിയുമ്പോളും മൂടി തുറന്ന് ഇളക്കി കൊടുക്കുക .അടിക്ക് പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് ( ഒരു ഗ്ലാസ് അരിക്ക് ഇരട്ടി വെള്ളം ചെക്കുമ്പോളാണ് എനിക്ക് പെർഫെക്റ്റ് ആയി കിട്ടാറുള്ളത് ). ചോറ് നന്നായി പാകത്തിന് വെന്തു എന്നുറപ്പായത്തിനു ശേഷം ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി ഫോർക് കൊണ്ട് ചോറ് വിടര്തിയിടുക .ഇനി മുകളിൽ അണ്ടിപരിപ്പ് , മുന്തിരി, സബോള എന്നിവ വറുത്തതും മല്ലിയിലയും ,പുതിനയിലയും മുകളിലിട്ടു വിളമ്പാവുന്നതാണ് .


note : അരി വൃത്തിയായി കഴുകിയതിനു ശേഷം മാത്രം കുതിർക്കാൻ വയ്ക്കുക.


Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

3 תגובות


singhveerja
12 בפבר׳ 2024

Get paid quickly and fairly for your gold with our reputable cash for gold service. Cash for Gold

לייק

terainfo04
09 בדצמ׳ 2023

Your blog's commitment to diversity is reflected not only in its content but also in the range of voices you amplify. It's a model for inclusivity. Toilet Cubicle Standard Size Choose toilet partitions with adjustable ventilation options for a comfortable and well-ventilated restroom.

לייק

SUBSCRIBE VIA EMAIL

bottom of page