നാടൻ ചെമ്മീൻ വറുത്തത് ( Kerala Style Prawns Fry )
- Neethu Midhun
- Oct 10, 2018
- 1 min read
ചെമ്മീൻ എന്റെ ഫേവറിറ്റ് ആണ് .അതിപ്പോ കറിയായിട്ടാണെങ്കിലും റോസ്‌റ്റ് ആയിട്ടായാലും വറുത്തിട്ടയിലും എങ്ങനെ ആയാലും ഒരു മാറ്റവുമില്ല . ഇവിടെ ഇപ്പൊ ചെമ്മീൻ വറുത്തതാണുള്ളത് ചോറിന്റെ കൂടെയും സ്റ്റാർട്ടറായുമൊക്കെ ഉപയോഗിക്കാവുന്നതാണ് . തീർച്ചയായും പരീക്ഷിച്ച് നോക്കൂ .

ആവശ്യമുള്ള സാധനങ്ങൾ :
ചെമ്മീൻ - 500 ഗ്രാം
മുളക് പൊടി - 2 1/ 2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ
കുരു മുളക്പൊടി - 1/ 2 മുതൽ 3/ 4 ടീസ്പൂൺ വരെ
ഉപ്പ് - ആവശ്യത്തിന്
നാരങ്ങാ നീര് - 1 ടീസ്പൂൺ
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
അരിപ്പൊടി - ഒരു ടീസ്പൂൺ
വേപ്പില - 2 തണ്ട്
ഉണ്ടാക്കുന്ന വിധം :
1 ചെമ്മീൻ നല്ല വൃത്തിയായി കഴുകി അഴുക്കെല്ലാം മാറ്റിയെടുക്കുക
2 . വലിയ ചെമ്മീനാണെങ്കിൽ ഒന്ന് ചെറുതായി ചതച്ചെടുക്കുക . ശേഷം ഇതിലേക്ക് മുളക്പൊടി , മഞ്ഞൾ പൊടി , കുരുമുളക് പൊടി , ഉപ്പ് , നാരങ്ങാ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഓവർനൈറ്റ് അല്ലെങ്കിൽ മിനിമം 2 മണിക്കൂർ ഫ്രിഡ്ജിൽ മാരിനേഷന് വയ്ക്കുക.
3. ഇങ്ങനെ മാരിനേറ്റ് ചെയ്തെടുത്ത ചെമ്മീനിലേക്ക് വറുക്കുന്നതിന് തൊട്ട് മുൻപ് അരിപ്പൊടി ചേർത്ത് മിക്സ് ചെയ്യുക ( ചെമ്മീന് നല്ല ക്രിസ്‍പിനെസ്സ് കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത് ).
4 . ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക . ചൂടായി വന്നാൽ 2 തണ്ട് വേപ്പില ഇട്ട് എണ്ണയിൽ ഒന്ന് മൊരിച്ചെടുക്കുക. തുടർന്ന് ചെമ്മീൻ ചേർത്ത് ഇരു പുറവും നന്നായി പാകമാകുന്ന വരെ ( ഗോൾഡൻ ബ്രൗൺ നിറമാകുന്നു വരെ ) വറുത്ത് കോരുക . ചെമ്മീനിലെ മസാല അടിയിൽ പിടിക്കാതിരിക്കാൻ ശ്രെദ്ധിക്കണം . ഇതോടെ നാടൻ ചെമ്മീൻ വറുത്തത് തയ്യാർ .
コメント