top of page

ദാൽ തട്ക ( റെസ്‌റ്റോറന്റ് സ്റ്റൈൽ )

  • Writer: Neethu Midhun
    Neethu Midhun
  • Aug 2, 2018
  • 2 min read

ദാൽ തട്ക ഒരു പോപ്പുലർ വെജിറ്റേറിയൻ കറിയാണ് . ചപ്പാത്തിക്കും റൊട്ടിക്കും എല്ലാം പറ്റിയ സൂപ്പർ കോമ്പിനേഷനാണ് ദാൽ തട്ക . ഉണ്ടാക്കാൻ വളരെയെളുപ്പവുമാണ് .


ആവശ്യമുള്ള സാധനങ്ങൾ :


വേവിക്കാൻ :


തുവര പരിപ്പ് - 1/ 2 കപ്പ്

കടല പരിപ്പ് - 1/ 2 കപ്പ്

വെള്ളം - 3 കപ്പ്

ഉപ്പ് - ആവശ്യത്തിന്

മഞ്ഞൾ പൊടി - ഒരു ടീസ്പൂൺ


വഴറ്റിയെടുക്കാൻ :


നെയ്യ് - 2 ടേബിൾസ്പൂൺ ( പകുതി ഏതെങ്കിലും റിഫൈൻഡ് ഓയിലും ഉപയോഗിക്കാം )

നല്ല ജീരകം - 1/ 4 ടീസ്പൂൺ

സബോള (ചെറുതായരിഞ്ഞത് ) - ഒരെണ്ണം

വെളുത്തുള്ളി - 3 അല്ലി ചതച്ചത്

ഇഞ്ചി - ഒരു ചെറിയ കഷ്ണം ചതച്ചത്

തക്കാളി - ഒരെണ്ണം ചെറുതായരിഞ്ഞത്

മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ

മുളക് പൊടി - 2 1/ 4 ടീസ്പൂൺ

മല്ലിപ്പൊടി - 3 / 4 ടീസ്പൂൺ

ഗരം മസാല - 1/ 2 ടീസ്പൂൺ ( കൂടരുത് )


താളിച്ച്‌ ചേർക്കാൻ :


നെയ്യ് - ഒരു ടേബിൾസ്പൂൺ

ചെറിയ കഷ്ണം ഇഞ്ചി കനം കുറച്ച് നീളത്തിലരിഞ്ഞത്

ഉണക്ക മുളക് - 3 എണ്ണം

കായം പൊടിച്ചത് - രണ്ട് നുള്ള്

മുളക്പൊടി - 1/ 2 ടീസ്പൂൺ



ഉണ്ടാക്കുന്ന വിധം :


1 . 1/ 2 കപ്പ് തുവര പരിപ്പും 1/ 2 കപ്പ് കടല പരിപ്പും 3 കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത്‌ കുക്കറിൽ 2 വിസിൽ കൊടുത്ത്‌ വേവിച്ചെടുക്കുക ( പരിപ്പ് വേവിക്കുന്നതിനു മുൻപ് കുതിരാൻ വെക്കണമെന്നില്ല ) . പ്രെഷർ മുഴുവൻ പോയ ശേഷം മാത്രം തുറക്കുക .

2 . ഒരു പാനിൽ നെയ്യൊഴിച്ച്‌ ചൂടാക്കുക ( പകുതി നെയ്യും പകുതി ഏതെങ്കിലും റിഫൈൻഡ് ഓയിലും ഉപയോഗിക്കാം . വെളിച്ചെണ്ണ ഉപയോഗിക്കരുത് ) . അതിലേക്ക് 1/ 4 ടീസ്പൂൺ നല്ല ജീരകം ചേർക്കുക .ചൂടായി വരുമ്പോൾ സബോള , ഇഞ്ചി ചതച്ചത് , വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നല്ല വണ്ണം വഴറ്റിയെടുക്കുക .

3 . അടുത്തതായി പൊടികൾ ചേർത്ത് കൊടുക്കാം . മല്ലിപ്പൊടി , മുളക്പൊടി , മഞ്ഞൾ പൊടി , ഗരം മസാല എന്നിവ നെയ്യിൽ കിടന്ന് നന്നായി മൂത്തു വരണം .ഇനി തക്കാളി ചേർത്ത് കൊടുത്ത്‌ വഴറ്റാം .

4 . മസാല പാകമായാൽ ( എണ്ണ തെളിഞ്ഞു വരുന്ന പാകമായാൽ ) വേവിച്ച് വച്ചിരിക്കുന്ന പരിപ്പ് വെള്ളത്തോട് കൂടി മസാലയിലേക്ക് ചേർത്ത് കൊടുക്കുക . കറി നന്നായി തിളച്ച് പാകത്തിന് കുറുകി വന്നാൽ , നെയ്യിൽ ചെറിയ കഷ്ണം ഇഞ്ചി കനം കുറച്ച് നീളത്തിലരിഞ്ഞതും ഉണക്കമുളകും കായം പൊടിച്ചതും മുളക് പൊടിയും താളിച്ചൊഴിക്കാം .മുകളിൽ ഇത്തിരി മല്ലിയില അരിഞ്ഞത് കൂടി വിതറിയാൽ റെസ്റോറന്റ് സ്റ്റൈൽ ദാൽ തട്ക തയ്യാർ .






Comments


SUBSCRIBE VIA EMAIL

bottom of page