top of page

തട്ടുകട സ്റ്റൈൽ സ്പെഷ്യൽ ചിക്കൻ ഫ്രൈ

  • Writer: Neethu Midhun
    Neethu Midhun
  • Jun 30, 2018
  • 1 min read

ചിക്കൻ ഫ്രൈ ഒരു പോപ്പുലർ സ്ട്രീറ്റ് ഫുഡ് ഐറ്റമാണ് . നല്ല സ്‌പൈസിയായി തയ്യാറാക്കി ചൂടോടെ കഴിച്ചാലെ അതിന്റേതായ സ്വാദ് കിട്ടുകയുള്ളു . ആകർഷിപ്പിക്കുന്ന നിറവും മണവും രുചിയുമാണ് തട്ടുകടയിലെ ഫുഡിനെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ട് തന്നെ ആ കാര്യത്തിൽ ഒരു കോംപ്രമൈസും സാധ്യമല്ല .




ആവശ്യമുള്ള സാധനങ്ങൾ :


ചിക്കൻ - 500 ഗ്രാം

കാശ്മീരി മുളക്പൊടി - 3 ടീസ്പൂൺ

ചതച്ചമുളക് പൊടി - 1 ടീസ്പൂൺ

മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

ഗരം മസാല - 1 1/4 ടീസ്പൂൺ

ലെമൺ ജ്യൂസ് - 1 റ്റേബിൾസ്പൂൺ

പെരുംജീരകപ്പൊടി - 1/ 2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

സോയ സോസ് - 1 ടീസ്പൂൺ

തൈര് - 1 ടേബിൾസ്പൂൺ

പച്ചമുളക് ( വറുക്കാൻ ) - 4 എണ്ണം ( നെടുകെ കീറിയത് )

വേപ്പില ( വറുക്കാൻ ) - 2 തണ്ട്

വെളിച്ചെണ്ണ - ചിക്കൻ വറുക്കാൻ ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം:


ചിക്കൻ നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക . ഇനി ഇതിലേക്ക് മുളക് പൊടി, ചതച്ചമുളക് , മഞ്ഞൾ പൊടി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഗരംമസാല , പെരും ജീരക പൊടി , ലെമൺ ജ്യൂസ് , സോയ സോസ് , തൈര് കൂടാതെ ആവശ്യത്തിന് വേണ്ട ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടിയെടുക്കുക . ഇനി ഇത് മാരിനേറ്റ് ചെയ്യാനായി ഫ്രിഡ്ജിൽ കുറഞ്ഞത് 8 മണിക്കൂറെങ്കിലും വയ്ക്കുക . 8 മണിക്കൂറിന് ശേഷം പുറത്തെടുത്ത്‌ തണുപ്പ് വിട്ടതിന് ശേഷം എണ്ണയിൽ നല്ല കരുകരുപ്പായി വറുത്തു കോരുക . ഇനി മുകളിൽ വറുത്തെടുത്ത വേപ്പിലയും പച്ചമുളകും വിതറി അലങ്കരിച്ച് വിളമ്പാവുന്നതാണ് .


Note : സോയ സോസ് ചേർത്തതിന് ശേഷം നോക്കി മാത്രം ഉപ്പ് ചേർത്ത് കൊടുക്കുക .കാരണം സോസിൽ ഉപ്പിന്റെ അംശമുള്ളതിനാൽ ശ്രദ്ധിക്കാതെ ഉപ്പ് ചേർത്താൽ ചിക്കനിൽ ഉപ്പ് അധികമാകും .



Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page