ജീരാ റൈസ് ( Jeera Rice )
- Neethu Midhun
- Oct 8, 2018
- 1 min read
ജീരാ റൈസ് ഒരു നോർത്ത് ഇന്ത്യൻ റൈസാണ് . സാധാരണ പ്ലെയിൻ റൈസിന് പകരം ഇടയ്ക്കൊക്കെ ഇതൊന്ന് പരീക്ഷിക്കാവുന്നതാണ് . വെജിറ്റേറിയൻ കറികളുടെ കൂടെയും നോൺ വെജിറ്റേറിയൻ കറികളുടെ കൂടെയുമൊക്കെ നല്ല കോമ്പിനേഷനാണിത് .

ആവശ്യമുള്ള സാധനങ്ങൾ :
ബസ്മതി അരി - ഒരു കപ്പ്
വെള്ളം - 1 1/ 2 കപ്പ്
സാ ജീരകം ( Shah jeera ) - 1 1/4 ടീസ്പൂൺ
സബോള - ഒരു മീഡിയം സൈസ് - നീളത്തിൽ അരിഞ്ഞത്
നെയ്യ് - 2 ടേബിൾസ്പൂൺ
ഉപ്പ് - ഒരു ടീസ്പൂൺ
പട്ട - ഒരു ചെറിയ കഷ്ണം
ഏലക്കായ - 2 എണ്ണം
കരയാമ്പൂ - 3 എണ്ണം
വഴനായില്ല - ഒരെണ്ണം
മല്ലിയില - അലങ്കാരത്തിന്
ഉണ്ടാക്കുന്ന വിധം :
1 .ബസ്മതി അരി നന്നായി കഴുകി 20 മിനിറ്റ് വെള്ളത്തിൽ കുതിരാൻ വയ്ക്കുക .
2 . ഒരു പാത്രത്തിൽ 1 1/ 2 കപ്പ് വെള്ളം തിളയ്ക്കാൻ വയ്ക്കുക. ഒപ്പം ഒരു പ്രെഷർ കുക്കറിൽ 2 ടേബിൾസ്പൂൺ നെയ്യൊഴിച്ച് ചൂടാക്കുക . ചൂടായി വന്നാൽ പട്ട , കരയാമ്പൂ , ഏലക്കായ , വഴനയില എന്നിവയും അവസാനം സാ ജീരകവും ചേർത്ത് ചൂടാക്കുക ( ജീരകം കരിഞ്ഞു പോകാതെ ശ്രെദ്ധിക്കണം ).ഇനി അരിഞ്ഞു വച്ച സബോള ചേർത്ത് വഴറ്റാം ( സബോള ഒന്ന് വഴന്നാൽ മതിയാകും നിറം മാറരുത് . നിറം മാറിയാൽ റൈസിന്റെ നിറം തന്നെ നഷ്ടമാകും ).
3 . ഇനി കുതിരാൻ വച്ച അരി ഊറ്റിയെടുത്ത് ചേർക്കുക ,നന്നായി മിക്സ് ചെയ്യുക . ഇനി 1/ 2 കപ്പ് നല്ല തിളച്ച വെള്ളവും 1 ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് അരിയുമായി ചേർന്നൊന്ന് തിളക്കാൻ അനുവധിക്കുക . ഇനി കുക്കർ മൂടി ( വെയ്റ്റ് ഇടണം ) ഹൈ ഫ്ളൈമിൽ 3 വിസിൽ കൊടുത്ത് തീയണക്കുക . പ്രെഷർ മുഴുവൻ പോയ ശേഷം മൂടി തുറന്ന് ചോറ് ഒരു ഫോർക് കൊണ്ട് ഇളക്കിയിട്ട് കൊടുക്കുക . മുകളിൽ മല്ലിയില അരിഞ്ഞത് വിതറി അലങ്കരിച്ച് സെർവ് ചെയ്യാവുന്നതാണ് . ഇതോടെ ജീരാ റൈസ് തയ്യാർ .
Commentaires