top of page

ചക്ക അട

  • Writer: Neethu Midhun
    Neethu Midhun
  • Jun 10, 2018
  • 1 min read

Updated: Jun 22, 2018


പഴുത്ത ചക്ക വച്ചും പച്ച ചക്ക വച്ചും ഒട്ടനവധി വിഭവങ്ങൾ തയ്യാറാക്കിയെടുക്കാം. ചക്ക അട സാധാരണ വീടുകളിൽ തയ്യാറാക്കുന്ന ഒരു വിഭവമാണ്,ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ് . രണ്ട് അട തയ്യാറാക്കാനുള്ള അളവാണ് താഴെ പറയുന്നത് . കൂടുതൽ എണ്ണം തയ്യാറാക്കാൻ എല്ലാത്തിന്റെയും അളവുകൾ കൂട്ടിയെടുക്കുക .



ആവധ്യമുള്ള സാധനങ്ങൾ :


വറുത്ത അരിപ്പൊടി - 3/4 കപ്പ് ( സ്റ്റാൻഡേർഡ് മെഷർമെൻറ് കപ്പ് )

തിളച്ചവെള്ളം - 1 1/2 കപ്പ്

ഉപ്പ് - ആവശ്യത്തിന്‌

ചക്ക ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുത്തത് - 3/ 4 കപ്പ്

നാളികേരം ചിരകിയത് - 3/ 4 കപ്പ്

ശർക്കര - 1/ 4 കപ്പ് മുതൽ 1/ 2 കപ്പ് വരെ ചീകിയത് ( മധുരം നോക്കി ചേർക്കാം )

ഏലക്ക പൊടിച്ചത് - രണ്ട് നുള്ള്

വാഴയില - രണ്ട് ചെറിയ കഷ്ണം


ഉണ്ടാക്കുന്ന വിധം :

1 . വറുത്ത അരിപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളച്ച വെള്ളത്തിൽ കുഴച്ചെടുത്ത്‌ നൂലപ്പത്തിന്റെ മാവിന്റെ പരുവത്തിൽ ആക്കിയെടുക്കുക .

2 . ഒരു ബൗളിലേക്ക് 3/ 4 കപ്പ് ചക്ക ചെറുതായി അരിഞ്ഞതും 3/ 4 നാളികേരവും 1/4 കപ്പ് മുതൽ 1/2 കപ്പ് വരെ ശർക്കരയും രണ്ട് നുള്ള് ഏലക്ക പൊടിച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക .ഇതാണ് ചക്ക അടയുടെ ഫില്ലിങ് .

3 . ഇനി എടുത്തു വച്ചിട്ടുള്ളതിൽ ഒരു വാഴയില കഷ്ണമെടുത്ത്‌ നനച്ച് കുഴച്ചു വച്ചിരിക്കുന്ന അരിപ്പൊടി വളരെ കനം കുറച്ച് കൈ വിരലുകൊണ്ട് പരത്തിയെടുക്കുക ( കനം കൂടരുത് , ഏറ്റവും കനം കുറച്ചു വേണം പരത്താൻ) .

4 .ഇനി ഇലയുടെ പകുതി തൊട്ട് വലതു വശത്തേക്ക് ഫില്ലിംഗ് വച്ച് വാഴയില ഇടത്തു ഇന്നും വലത്തോട്ട് മടക്കുക .

5 .ഇനി ഇത് ഇഡ്‌ലി പാത്രത്തിൽ വച്ച് ആവിയിൽ 10 മിനിറ്റ് മുതൽ 15 മിനിറ്റ് വരെ വേവിച്ചെടുക്കുക . ചക്ക അട തയ്യാർ.


Note : നല്ല മധുരമുള്ള ചക്ക വേണം ചക്ക അട ഉണ്ടാക്കാൻ തിരഞ്ഞെടുക്കേണ്ടത് . ഫില്ലിംഗ് തയ്യാറാക്കിയതിനു ശേഷം മധുരം നോക്കി ആവശ്യമെങ്കിൽ ശർക്കര ചീകിയത് കുറച്ചു കൂടി ചേർത്ത് കൊടുക്കാം.







Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page