ചെമ്മീൻ വരട്ടിയത്
- Neethu Midhun
- Aug 12, 2018
- 1 min read
ചെമ്മീൻ നല്ല സ്‌പൈസിയായി വരട്ടിയെടുത്താലോ ? വെളിച്ചെണ്ണ തന്നെ ഇതിനായി ഉപയോഗിക്കണം കാരണം ഇതൊരു തനി നാടൻ കേരള വിഭവമാണ് . നല്ല കുടം പുളി ചേർത്ത് തയ്യാറാക്കുന്ന നാടൻ ചെമ്മീൻ വരട്ട്.

ആവശ്യമുള്ള സാധനങ്ങൾ :
ചെമ്മീൻ - ഒരു കിലോ
സബോള - 4 എണ്ണം നീളത്തിൽ അരിഞ്ഞത്
തക്കാളി - ഒരെണ്ണം
ഇഞ്ചി - ഒരിടത്തരം പീസ് ചതച്ചത്
വെളുത്തുള്ളി - ഒരു ചെറിയ ഉണ്ട
പച്ചമുളക് - 4 എണ്ണം
വേപ്പില - 2 തണ്ട്
മല്ലിപ്പൊടി - 2 ടീസ്പൂൺ
മുളക്പൊടി - 2 + 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/ 2 + 1/ 2 ടീസ്പൂൺ
കുരുമുളക് പൊടി - 1/ 2 ആവശ്യത്തിന്
ഗരം മസാലപ്പൊടി - 1 - 1 1/ 4 ടീസ്പൂൺ
പെരും ജീരകപ്പൊടി - 1 1/ 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ വഴറ്റാണ് + ചെമ്മീൻ വറുത്തെടുക്കാൻ ആവശ്യമായതും
കുടംപുളി വെള്ളത്തിൽ കുതിർത്തത് - 2 കഷ്ണം
ഉണ്ടാക്കുന്ന വിധം :
1 . ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി 2 ടീസ്പൂൺ മുളക്പൊടിയും 1/ 2 ടീസ്പൂൺ മഞ്ഞൾ പൊടിയും 1/ 2 ടീസ്പൂൺ കുരുമുളക്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു മണിക്കൂർ മാരിനേറ്റ് ചെയ്തതിന് ശേഷം വെളിച്ചെണ്ണയിൽ വറുത്തു കോരി വയ്ക്കുക .
2 . 2 കഷ്ണം കുടംപുളി കുറച്ച് വെള്ളത്തിൽ കുതിരാൻ വയ്ക്കുക.
3 . ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സബോള , ഇഞ്ചി ചതച്ചത് , വെളുത്തുള്ളി ചതച്ചത് , പച്ചമുളക് , വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക .ഇതിലേക്ക് മഞ്ഞൾപൊടി , മുളക്പൊടി , മല്ലിപ്പൊടി , ഗരം മസാല , പെരും ജീരകപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക .പൊടികളുടെ പച്ചമണം മാറി ആവശ്യത്തിന് മൂത്ത് വന്നാൽ തക്കാളി ചേർത്ത് അടച്ച് വച്ച് നന്നായി വഴറ്റിയെടുക്കുക.
4 . തക്കാളി വഴന്ന് വന്നാൽ കുതിരാൻ വച്ച 2 കഷ്ണം കുടംപുളി അത് കുതിരാൻ വച്ച സ്വൽപ്പം വെള്ളത്തോട് കൂടി ചേർത്ത് കൊടുക്കുക ( തക്കാളി ചേർത്തിട്ടുള്ളതിനാൽ കുടംപുളി കുതിർത്ത വെള്ളം കൂടി ചേർക്കുമ്പോൾ ശ്രെദ്ധിച്ചു ചേർക്കുക , പുളി കൂടരുത് ) .
5 . ഇനി അവസാനം വറുത്ത് വച്ച ചെമ്മീൻ കൂടി ചേർത്ത് മസാലയുമായി നന്നായി മിക്സ് ചെയ്‌തെടുത്ത് ആവശ്യത്തിന് വരട്ടിയെടുക്കുക . ചെമ്മീൻ വരട്ടിയെടുത്തത് തയ്യാർ .
Comments