top of page

ചേമ്പിൻതാൾ പരിപ്പ് തോരൻ

  • Writer: Neethu Midhun
    Neethu Midhun
  • May 5, 2018
  • 1 min read

Updated: May 7, 2018

ഇതൊരു നാടൻ തോരനാണ് . രുചി മാത്രമല്ലാട്ടോ ഗുണത്തിലും ചേമ്പ് നല്ലതു തന്നെ . ദഹനം കൂട്ടാനും, രക്ത സമ്മർദ്ദം കുറയ്ക്കാനും ,ഹൃദയാരോഗ്യത്തിനും എല്ലാം വളരെ നല്ലതാണ് .


ആവശ്യമുള്ള സാധനങ്ങൾ :

ചേമ്പിൻ താൾ ( വെള്ള ) ചെറുതായി അരിഞ്ഞെടുത്തത് - 5 കപ്പ് ( 3 തണ്ട് )

തുവര പരിപ്പ് ഉപ്പു ചേർത്ത് വേവിച്ചത് - 1 കപ്പ്

നാളികേരം ചിരകിയത് - 1 കപ്പ്

ചതച്ച മുളക് ( ഉണക്ക മുളക് ) - 3 1 / 2 ടീസ്പൂൺ

മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

വെളിച്ചെണ്ണ - 3 മുതൽ 4 ടേബിൾസ്പൂൺ

ചെറുള്ളി - 8 എണ്ണം ചതച്ചത്

വേപ്പില - 2 തണ്ട്


ഉണ്ടാക്കുന്ന വിധം :


1 . ആദ്യം ചേമ്പിന്റെ തണ്ട് തൊലികളഞ്ഞത്തിനു ശേഷം ചെറുതായി അരിഞ്ഞു വെക്കുക.

2 . പരിപ്പ് ഉപ്പു ചേർത്ത് വേവിച്ചു വെക്കുക ( പൊടിഞ്ഞു പോകാതെ നോക്കണം )

3 . ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുള്ളി ചതച്ചതും , വേപ്പിലയും ചേർത്ത് വഴറ്റുക ,വഴന്നു വരുമ്പോൾ ചതച്ച മുളകും മഞ്ഞൾ പൊടിയും, കുറച്ചു ഉപ്പും ചേർത്ത് പൊടികളുടെ പച്ചമണം മാറും വരെ വഴറ്റുക . പച്ചമണം മാറി വരുമ്പോൾ ചിരകിയ നാളികേരം ചേർത്ത് എല്ലാം തമ്മിൽ യോജിപ്പിച്ചെടുക്കുക .

4 . 1 മിനുട്ടിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന ചേമ്പിൻ താൾ ചേർത്ത് കൊടുക്കാം . ഇത് നന്നായി എണ്ണയിൽ കിടന്നു വാടി വലിഞ്ഞു വരണം ( അൽപനേരം മൂടി വച്ച് വേവിച്ചാൽ വേഗം വലിയിച്ചെടുക്കാം ,പക്ഷെ ഇടയ്‌ക്കിളക്കി കൊടുക്കണം ).

5 . താൾ നന്നായി വാടി വലിഞ്ഞു വന്നാൽ വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ചേർക്കാം( ഈ സ്റ്റേജിൽ ഉപ്പു നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം ). രണ്ടും തമ്മിൽ നന്നായി യോജിപ്പിച് 2 മിനുട്ടിനു ശേഷം തീ അണച്ച് വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റാം.


Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page