ചിക്കൻ വരട്ടിയത്
- Neethu Midhun
- May 11, 2018
- 2 min read
ഇതൊരു നാടൻ രീതിയിൽ വരട്ടിയെടുത്ത ചിക്കാനാണ് . പക്ഷെ അവസാനം ചെറിയൊരു മാറ്റമുണ്ടെന്നു മാത്രം .ഇവിടെ ചിക്കൻ വറുത്തെടുത്തതിന് ശേഷമാണ് വരട്ടുന്നത് . സബോള , ഇഞ്ചി , പച്ചമുളക് , വേപ്പില , വെളുത്തുള്ളി എന്നിവ എല്ലാം വറുത്തെടുത്ത് വരട്ടിയെടുത്ത ചിക്കനിൽ കൂട്ടിയോജിപ്പിക്കുന്നു . സാധാരണ ഉള്ളതിനേക്കാൾ ഇങ്ങനെ ചെയ്യുമ്പോൾ ചിക്കൻ വരട്ടിയെടുത്തതിന് പതിൽ മടങ്ങു സ്വാദേറും .ഒന്ന് പരീക്ഷിച്ചു നോക്കൂ.

ആവശ്യമുള്ള സാധനങ്ങൾ :
ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയത് - 1 കിലോ ഗ്രാം
1.ചിക്കൻ വറുക്കാൻ ആവശ്യമുള്ള സാധനങ്ങൾ :
മുളക് പൊടി - 3 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - 1 ടീസ്പൂൺ
2. ചിക്കൻ വരട്ടാൻ ആവശ്യമുള്ള സാധനങ്ങൾ:
സബോള നീളത്തിൽ അരിഞ്ഞത് ( വലുത് ) - 6 എണ്ണം
ഇഞ്ചി (ചതച്ചത് ) - 1/ 2 കപ്പ്
വെളുത്തുള്ളി : ( ചതച്ചത് ) - 1/ 2 കപ്പ്
പച്ചമുളക് - 4 എണ്ണം
തക്കാളി - 2 എണ്ണം ( ചെറുത് )
വേപ്പില - 2 തണ്ട്
തിളച്ച വെള്ളം - 1 1/ 2 കപ്പ്
മുളക് പൊടി - 2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഗരം മസാല - 3 ടീസ്പൂൺ :
( കറുക പട്ട - 2 ഇടത്തരം ( 1 ഇഞ്ച് നീളത്തിൽ) ചെറിയ കഷ്ണങ്ങളാക്കിയത്
ഏലയ്ക്ക - 5 എണ്ണം
ഗ്രാമ്പൂ - 6 എണ്ണം
തക്കോലം - 2 എണ്ണം
പേരും ജീരകം - 2 ടീസ്പൂൺ
കശകശ - 1/ 2 ടീസ്പൂൺ
സാ ജീരകം - 1 / 2 ടീസ്പൂൺ )
3.ചിക്കനിൽ വറുത്തിടാൻ ആവശ്യമുള്ള സാധനങ്ങൾ :
സബോള - 2 എണ്ണം നീളത്തിൽ കനം കുറച്ചരിഞ്ഞത്
ഇഞ്ചി - ( നീളത്തിൽ കനം കുറച്ചരിഞ്ഞത് ) - 1 / 4 കപ്പ്
വെളുത്തുള്ളി - (നീളത്തിൽ അരിഞ്ഞത് ) - 1/ 4 കപ്പ്
പച്ചമുളക് - 2 എണ്ണം
വേപ്പില - 2 തണ്ട്
ഉണ്ടാക്കുന്ന വിധം :
1 . ചിക്കൻ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളായി നുറുക്ക് വയ്ക്കുക .
2 . ചെറിയ കഷ്ണങ്ങളായി നുറുക്കി വച്ചിരിക്കുന്ന കോഴിയിലേക്ക് മുളകുപൊടി , മഞ്ഞൾ പൊടി , കുരുമുളക്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പുരട്ടി മാരിനേറ് ചെയ്യാൻ ഫ്രിഡ്ജിൽ 5 മണിക്കൂറെങ്കിലും വയ്ക്കുക .
3 . മിനിമം 5 മണിക്കൂർ മാരിനേറ്റ് ചെയ്തതിനുശേഷം ചിക്കൻ ,എണ്ണയിൽ 3/ 4 ഭാഗം വേവോടെ വറുത്തു കോരുക ( കൂടുതൽ മൊരിഞ്ഞു പോകരുത് ).
4 . ഇനി ഒരു പരന്ന പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വഴറ്റാൻ തയ്യാറാക്കി വച്ചിരിക്കുന്ന സബോള , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറി വേപ്പില, തക്കാളി എന്നിവ പച്ചമണം മാറും വരെ നന്നായി വഴറ്റുക . അതിനു ശേഷം മസാല പൊടികൾ ചേർത്ത് കൊടുക്കാം. മുളക് പൊടി , മഞ്ഞൾ പൊടി , കുരുമുളക് പൊടി , ഉപ്പ് , ഗരം മസാല എന്നിവ കരിഞ്ഞു പോകാതെ ചേർത്ത് കൊടുത്ത് വല്ല വണ്ണം വഴറ്റിയെടുക്കുക .
5 .ഇങ്ങനെ വഴറ്റി വച്ചിരിക്കുന്ന മസാലയിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർക്കുക
. അതിനു ശേഷം 1 1/ 2 കപ്പ് തിളച്ച വെള്ളം ചേർത്ത് എല്ലാം തമ്മിൽ നന്നായി ഇളക്കി യോജിപ്പിക്കുക .
6 . ഇനി ചെറിയ തീയിലിട്ട് ചിക്കനിൽ നന്നായി മസാല പുരണ്ടു പിടിക്കുന്ന രീതിയിലാകും വരെ വരട്ടിയെടുക്കാം .
7 . അവസാനമായി സബോള , ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് എന്നിവ എണ്ണയിൽ വറുത്തു കോരി ചിക്കനിൽ ചെത്ത് നന്നായി തവി വച്ച് ഇളക്കി യോജിപ്പിച്ചെടുക്കാം . അതോടു കൂടി അടിപൊളി ഒരു നാടൻ ചിക്കൻ വരട്ടിയത് തയ്യാർ
Comentários