top of page

ചിക്കൻ ബട്ടർ മസാല /ചിക്കൻ മക്കാനി

  • Writer: Neethu Midhun
    Neethu Midhun
  • Sep 29, 2018
  • 2 min read

ചിക്കൻ ബട്ടർ മസാല ഒരു പോപ്പുലർ നോർത്ത് ഇന്ത്യൻ ഡിഷാണ് . ബട്ടർ നാനിന്റെ കൂടെയോ ബസ്മതി റൈസിന്റെ കൂടെയോ റൊട്ടിയുടെ കൂടെയോ ഒക്കെ അസാധ്യ കോമ്പിനേഷനാണിത് . ടൊമാറ്റോ ആണ് ഗ്രേവിയുടെ ബേസ്. നല്ല റിച്ച് ആയിട്ടുള്ളതും ക്രീമി ടെക്സ്റ്റ്ചർ ഉള്ളതും എന്നാൽ അധികം സ്‌പൈസി അല്ലാത്തതുമായ ഒരു കറിയാണിത് . പരീക്ഷിച്ച് നോക്കൂ.



ആവശ്യയമുള്ള സാധനങ്ങൾ :


ചിക്കൻ - 500 ഗ്രാം ( എല്ലില്ലാത്തതോ എല്ലോട് കൂടിയതോ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞത് )


ചിക്കൻ മാരിനേറ്റ് ചെയ്യാൻ :


തൈര് - 2 ടേബിൾസ്പൂൺ

കാശ്മീരി മുളക് പൊടി - ഒരു ടേബിൾസ്പൂൺ

ഇഞ്ചി വെളുത്തുളളി പേസ്റ്റ് - 2 ടീസ്പൂൺ

നാരങ്ങാ നീര് - ഒരു നാരങ്ങായുടേത്

ഗരം മസാല - ഒരു ടീസ്പൂൺ ( കറുക പട്ട - 2 ഇടത്തരം ( 1 ഇഞ്ച് നീളത്തിൽ) ചെറിയ കഷ്ണങ്ങളാക്കിയത് , ഏലയ്ക്ക - 5 , ഗ്രാമ്പൂ - 6 എണ്ണം , തക്കോലം - 2 എണ്ണം ,

പേരും ജീരകം - 2 ടീസ്പൂൺ , കശകശ - 1/ 2 ടീസ്പൂൺ , സാ ജീരകം - 1 / 2 ടീസ്പൂൺ )

ഉപ്പ് - ആവശ്യത്തിന്



ഗ്രേവി തയ്യാറാക്കാൻ :


സബോള - 2 എണ്ണം ( ചെറിയ ചതുര കഷ്ണങ്ങളാക്കിയത് )

തക്കാളി - 4 എണ്ണം ( ചെറിയ കഷ്ണങ്ങളാക്കിയത് )

കശുവണ്ടി പരിപ്പ് - 12 എണ്ണം

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് - ഒരു ടീസ്പൂൺ

കാശ്മീരി മുളക്പൊടി - 2 1/ 4 ടേബിൾസ്പൂൺ

ഗരം മസാല - ഒരു ടീസ്പൂൺ

വിനിഗർ ( സ്വർക്ക ) - 1 1/ 2 ടേബിൾസ്പൂൺ

പഞ്ചസാര - 2 ടീസ്പൂൺ

വെണ്ണ - 4 ടേബിൾസ്പൂൺ

കുക്കിംഗ് ക്രീം - 1/ 4 കപ്പ്

ഉപ്പ് - ആവശ്യത്തിന്

വെള്ളം - 1 + 2 കപ്പ്

ഉലുവയില ( മേത്തി ) ഉണങ്ങിയത് - ഒരു ടീസ്പൂൺ ( കൈ വെള്ളയിൽ വച്ച് നന്നായി പൊടിച്ചെടുത്തത്

വെജിറ്റബിൾ ഓയിൽ - ചിക്കൻ വറുത്തെടുക്കാൻ ആവശ്യമായത്

മല്ലിയില - അലങ്കാരത്തിന്


ഉണ്ടാക്കുന്ന വിധം :


1 . 500 ഗ്രാം ചിക്കനിൽ തൈര് , കാശ്മീരി മുളക്പൊടി , നാരങ്ങാ നീര് , ഗരം മസാല , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഫ്രിഡ്ജിൽ ഓവർനൈറ്റ് മാരിനേറ്റ് ചെയ്തെടുക്കുക .

2 . ശേഷം ഈ മാരിനേറ്റ് ചെയ്ത ചിക്കൻ വെജിറ്റബിൾ ഓയിലിൽ ഷാലോ ഫ്രൈ ചെയ്തെടുക്കുക ( 75 % മുതൽ 80% വരെ ഫ്രൈ ചെയ്താൽ മതിയാകും ).

3 . ചിക്കൻ വറുത്ത്‌ മാറ്റിയ ശേഷം അതേ എണ്ണയുടെ കൂടെ ഒരു ടേബിൾസ്പൂൺ വെണ്ണ കൂടി ചേർത്ത് ചൂടാക്കുക .ഇതിലേക്ക് സബോള , തക്കാളി , ഇഞ്ചി - വെളുത്തുള്ളി ചതച്ചത് , കശുവണ്ടി പരിപ്പ് , ഗരംമസാല , പഞ്ചസാര , വിനീഗർ , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റി അതിലേക്ക് ഒരു കപ്പ് വള്ളം കൂടി ചേർത്ത് ഒരു 15 മിനിറ്റ് വളരെ ചെറിയ തീയിലിട്ട് വേവിക്കുക . 15 മിനുട്ടിന് ശേഷം തീ അണച്ച് ഈ മസാല തണുക്കാൻ അനുവധിക്കുക .

4 . തണുത്ത ശേഷം മിക്സിയിൽ 1 1/ 2 കപ്പ് മുതൽ 2 കപ്പ് വെള്ളം വരെ ചേർത്ത് നന്നായി അരച്ചെടുക്കുക ( വെള്ളം കൂടി പോകരുത് ).

ഇത് അരിപ്പ വച്ച് അരിച്ച് ( മാക്സിമം അരിച്ചെടുക്കണം )* 5 മിനിറ്റ് പാനിലിട്ട് ചിക്കനും ചേർത്ത് ചെറിയ തീയിൽ വേവിക്കുക . തരികളൊന്നും ഇല്ലാതെ നല്ല ക്രീമി ടെക്സ്ചർ കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത് .

5 . അടുത്തതായി ഇതിലേക്ക് 3 ടേബിൾസ്പൂൺ വെണ്ണയും 1/ 4 കപ്പ് കുക്കിംഗ് ക്രീമും ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ ഉണങ്ങിയ ഉലുവയില പൊടിച്ചതും ചേർത്തിളക്കി അടുപ്പിൽ നിന്നും വാങ്ങുക .

6 . മല്ലിയില വിതറി അലങ്കരിച്ച് ബട്ടർ നാനിന്റെ കൂടെയോ റൊട്ടിയുടെ കൂടെയോ കഴിക്കാവുന്നതാണ് .


Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Комментарии


SUBSCRIBE VIA EMAIL

bottom of page