ചിക്കൻ പുലാവ്
- Neethu Midhun
- Sep 8, 2018
- 2 min read
സാധാരണ എപ്പോളും വീട്ടിൽ ബിരിയാണിയല്ലേ ഉണ്ടാക്കാറുള്ളത് ഒന്ന് മാറ്റി ചിന്തിച്ചാലോ ? പുലാവ് ബിരിയാണിയുടെ അത്ര പണിയുള്ള കാര്യവുമല്ല ഹെവിയുമല്ല .തീർച്ചയായും പരീക്ഷിച്ച് നോക്കണം. .

ആവശ്യമുള്ള സാധനങ്ങൾ :
ചിക്കൻ - ഒരു കിലോ ( എല്ലോട് കൂടിയത് )
ജീരക ശാല അരി - 3 കപ്പ്
സബോള - 2 എന്ന വഴറ്റാനും 2 എണ്ണം വറുക്കാനും
ചെറുള്ളി - 15 എണ്ണം ചതച്ചത്
തിളച്ച വെള്ളം - 3 1/ 2 കപ്പ്
നാളികേരപ്പാൽ - 2 1/ 2 കപ്പ്
അണ്ടിപരിപ്പ് - ഒരുപിടി വറുത്തത്
ഉണക്ക മുന്തിരി - ഒരുപിടി വറുത്തത്
പുതിനയില - ഒരു പിടി ( അലങ്കരിക്കാൻ )
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 3 + 2 ടേബിൾസ്പൂൺ
ഓയിൽ - 2 ടേബിൾസ്പൂൺ
പട്ട - 3 ചെറിയ കഷ്ണം
ഏലക്കായ - 4 എണ്ണം
ഗ്രാമ്പൂ - 4 എണ്ണം
അരച്ചെടുക്കാൻ :
ഇഞ്ചി - ഒരു വലിയ കഷ്ണം
വെളുത്തുള്ളി - ഒരു ഉണ്ട
പുതിനയിലെ - ഒരു പിടി
പെരുംജീരകം - ഒരു ടീസ്പൂൺ
പച്ചമുളക് - 10 എണ്ണം എരുവുള്ളത്
ചിക്കൻ മാരിനേറ്റ് ചെയ്യാൻ :
ചിക്കൻ ചെറിയ കഷ്ണങ്ങളാക്കിയത്
തൈര് - 2 ടേബിൾസ്പൂൺ
അരച്ചെടുത്ത മസാല ( മുഴുവൻ )
ഗരം മസാല - 2 ടീസ്പൂൺ
പെരുംജീരകപ്പൊടി - 2 ടീസ്പൂൺ
മുളക്പൊടി - 1 1/ 2 ടേബിൾസ്പൂൺ
ആവശ്യത്തിന് ഉപ്പ്
ഉണ്ടാക്കുന്ന വിധം :
1 . ചിക്കൻ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വയ്ക്കുക .
2 . 3 കപ്പ് ( സ്റ്റാൻഡേർഡ് മെഷർമെൻറ് കപ്പ് ) ജീരകശാല അരി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തെടുത്ത് ഊറ്റി വയ്ക്കുക . അതിനു ശേഷം ഒരു പാനിൽ 2 ടേബിൾസ്പൂൺ നെയ്യൊഴിച്ച് അരി വറുത്തെടുക്കുക ( ചോറ് കുഴഞ്ഞു പോകാതിരിക്കാനും തമ്മിൽ ഒട്ടിപിടിക്കാതിരിക്കാനും ഇത് സഹായിക്കും ).
3 . മിക്സിയുടെ ചെറിയ ജാറിൽ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , പുതിനയില ,പെരുംജീരകം എന്നിവ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് വയ്ക്കുക .
4 . ചിക്കൻ മാരിനേറ്റ് ചെയ്യാൻ , ചിക്കനിലേക്ക് അരച്ച് വച്ച മസാല ( മുഴുവൻ ), തൈര് , ഗരം മസാല , പെരുംജീരകപ്പൊടി , മുളക് പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഫ്രിഡ്ജിൽ 45 മിനിറ്റ് മാരിനേറ്റ് ചെയ്യാൻ വയ്ക്കുക .
5 പുലാവ് തയ്യാറാക്കാൻ ഒരു നോൺ സ്റ്റിക്ക് പാത്രത്തിൽ 3 ടേബിൾസ്പൂൺ നെയ്യും 2 ടേബിൾസ്പൂൺ ഓയിലും ചേർത്ത് ചൂടാക്കുക . ഇതിലേക്ക് പട്ട , ഗ്രാമ്പൂ , ഏലക്കായ എന്നിവ ചേർത്ത് ചൂടാക്കുക . തുടർന്ന് സബോള ,ചെറുള്ളി എന്നിവ ചേർത്ത് വഴറ്റുക . ഇനി മാരിനേറ്റ് ചെയ്ത ചിക്കൻ അതിന്റെ മസാലകളോട് കൂടിത്തന്നെ ചേർത്ത് 8 മുതൽ 10 മിനിറ്റ് വരെ വഴറ്റി മസാലയുടെ പച്ചമണം എല്ലാം മാറി ചിക്കൻ നന്നായി വെന്തു വരുന്ന വരെ വേവിച്ചെടുക്കുക . ഇതിലേക്ക് വറുത്ത അരി ചേർത്ത് മസാലയുടെ നന്നായി മിക്സ് ചെയ്യുക .
6 . അടുത്തതായി ഇതിലേക്ക് 3 1/ 2 കപ്പ് തിളച്ച വെള്ളവും 2 1/ 2 കപ്പ് നാളികേരപ്പാലും ആവശ്യത്തിന് ഉപ്പും ( ഉപ്പ് ചേർക്കുമ്പോൾ ശ്രെദ്ധിക്കണം ) ചേർത്ത് കൊടുക്കുക .തിളവന്നാൽ പാത്രം മൂടി കൊണ്ട് മൂടി 10 മുതൽ 15 മിനിറ്റ് വരെ ചെറുതീയിൽ* ( സിമ്മിൽ ) വേവിച്ചെടുക്കുക ( അടിക്ക് പിക്കാതിരിക്കാൻ ഇടയ്‌ക്കയ്‌ക്ക് ഇളക്കി കൊടുക്കണം ).
7 .വറുത്ത സബോളയും , അണ്ടിപരിപ്പും ഉണക്ക മുന്തിരിയും , പുതിനയിലയും വിതറി റൈത്തയുടെയും അച്ചാറിന്റെയും കൂടെ സെർവ് ചെയ്യാം.
Comentarios