top of page

ചിക്കൻ ടിക്ക ( Stove Top Method )

  • Writer: Neethu Midhun
    Neethu Midhun
  • Dec 9, 2018
  • 2 min read


ചിക്കൻ ടിക്ക വളരെ പോപ്പുലറായ ഒരു ഇന്ത്യൻ ഡിഷാണ് . സ്റ്റാർട്ടറായോ അപ്പെടൈസറായോ ഉപയോഗിക്കാം . ചിക്കൻ തൈരിലും മസാലകളിലും മാരിനേറ്റ് ചെയ്ത് ഗ്രിൽ ചെയ്തോ ഓവനിൽ ബേക്ക് ചെയ്തോ ചിക്കൻ ടിക്ക തയ്യാറാക്കാം .



ചേരുവകൾ :


ചിക്കൻ - 500 ഗ്രാം ( എല്ലില്ലാതെ ചതുര കഷ്ണങ്ങളാക്കി നുറുക്കിയത് )

സബോള - ഒരെണ്ണം ( ചതുരത്തിൽ അരിഞ്ഞത് )

ക്യാപ്‌സിക്കം - ഒരെണ്ണം ( ചതുരത്തിൽ അരിഞ്ഞത് )

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾസ്പൂൺ

കാശ്മീരി ചില്ലി പൗഡർ - ഒരു ടേബിൾസ്പൂൺ

മല്ലിപ്പൊടി - 1/ 2 ടീസ്പൂൺ

മഞ്ഞൾപൊടി - 1/ 2 ടീസ്പൂൺ

ജീരകപ്പൊടി ( cumin പൌഡർ ) - 1/ 2 ടീസ്പൂൺ

ഗരം മസാല - ഒരു ടീസ്പൂൺ

തൈര് - 1/ 2 കപ്പ് ( 4 ടേബിൾസ്പൂൺ )

ഉപ്പ് - ആവശ്യത്തിന്

നാരങ്ങാ നീര് - 1 ടേബിൾസ്പൂൺ

വെജിറ്റബിൾ ഓയിൽ - ഒരു ടേബിൾസ്പൂൺ

ബാംബൂ സ്കുവേർസ് - 3 എണ്ണം

ബട്ടർ / ഓയിൽ - ടിക്ക തയ്യാറാക്കാൻ

ചാർക്കോൾ ( optinal ) - സ്‌മോക്കി ഇഫക്ട് കിട്ടാൻ



തയ്യാറാക്കുന്ന വിധം :


1 . ചിക്കൻ ( എല്ലില്ലാതെ ) ചെറിയ ചതുരക്കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക . ഒരു പേപ്പർ ടവൽ ഉപയോഗിച്ച് ഈർപ്പം മുഴുവൻ ഒപ്പിയെടുക്കുക .

2 . ഒരു ബൗളിൽ 1/ 2 കപ്പ് കട്ട തൈര് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കാശ്മീരി ചില്ലി പൌഡർ , മല്ലിപ്പൊടി , മഞ്ഞൾപൊടി , ഗരം മസാല , ജീരകപ്പൊടി ,ആവശ്യത്തിന് ഉപ്പ് , നാരങ്ങാ നീര് , ഒരു ടേബിൾസ്പൂൺ വെജിറ്റബിൾ ഓയിൽ എന്നിവ നന്നായി മിക്സ് ചെയ്ത് വയ്ക്കുക . ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർത്ത്‌ കൊടുക്കാം . ഈ കൂട്ടിലേക്ക് ചിക്കൻ ( ഒട്ടും ഈർപ്പം പാടില്ല ) ചേർത്ത് നന്നായി മിക്സ് ചെയ്യുക . ഓവർനൈറ്റ് ഫ്രിഡ്ജിൽ മാരിനേറ്റ് ചെയ്യാൻ വയ്ക്കുക .

3 . ടിക്ക തയ്യാറാക്കാൻ വുഡൻ സ്കുവേർസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ . ടിക്ക തയ്യാറാക്കുന്നതിന് മുൻപ് സ്കുവേർസ് 30 മിനിറ്റ് വെള്ളത്തിൽ ഇട്ടു വയ്ക്കണം . 30 മിനിറ്റിന് ശേഷം സ്കുവറിൽ ചിക്കൻ, ചതുരത്തിൽ അരിഞ്ഞു വച്ച സബോള, ക്യാപ്‌സിക്കം എന്നിവ ഇട കലർത്തി വയ്ക്കുക .

4 . ടിക്ക തയ്യാറാക്കാൻ ഒരു അയേൺ തവയിൽ ബട്ടറോ വെജിറ്റൽ ഓയിലോ ചേർത്ത്‌ ചൂടാക്കുക ( 2 1/ 2 ടേബിൾസ്പൂൺ ). അതിലേക്ക് തയ്യാറാക്കി വച്ച സ്കുവേർസ് വച്ച്‌ കൊടുക്കുക . മുകളിൽ അല്പം ബട്ടർ തടവുക . മീഡിയം ചൂടിൽ ടിക്ക തയ്യാറാക്കിയെടുക്കുക . ഇരുപുറവും ഒരുപോലെ പാകമായി എന്നുറപ്പാക്കണം . ( ചിക്കനിൽ നിന്ന് ധാരാളം വെള്ളം ഇറങ്ങി വരും ഇതെല്ലം വറ്റി ചിക്കനിൽ അവിടവിടെ കറുത്ത പാടുകൾ വരുമ്പോൾ തീയണക്കാം ).

5 . ചിക്കൻ ടിക്കയ്ക്ക് സ്‌മോക്കി ഇഫക്ട് കിട്ടാൻ പാനിൽ ടിക്കയുടെ ഇടയിൽ അലുമിനിയം ഫോയിൽ കൊണ്ട് ഒരു ചെറിയ ബൗൾ ഉണ്ടാക്കി അതിൽ കത്തിച്ച ഒരു കഷ്ണം ചാർക്കോൾ വയ്ക്കുക. അതിന് മുകളിൽ അല്പം എണ്ണ ഒഴിച്ച് കൊടുക്കുക .പുക വന്നു തുടങ്ങുബോൾ പാൻ മൂടി വയ്ക്കുക. 5 മിനുട്ടിന് ശേഷം മൂടി തുറന്ന് ടിക്ക പുറത്തെടുക്കാം . അടിപൊളി ചിക്കൻ ടിക്ക തയ്യാർ .


Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page