top of page

ഗാലിക്‌ ബട്ടർ നാൻ ( Stove Top / Tawa Method )

  • Writer: Neethu Midhun
    Neethu Midhun
  • Oct 6, 2018
  • 2 min read


ഗാർലിക് ബട്ടർ നാൻ ഒരു നോർത്ത് ഇന്ത്യൻ വിഭവമാണ് . ഇത് ഓവനോ തന്തൂരി അടുപ്പോ ഒന്നും ഇല്ലാതെ തവയിലാണ് ഇവിടെ തയ്യാക്കിയെടുക്കുന്നത് ( സ്റ്റോവ് ടോപ് മെത്തേഡ് ) . ഗാർലിക് ഒഴിവാക്കിയാൽ സാധാ ബട്ടർ നാൻ തയ്യാറാക്കിയെടുക്കാം . ബട്ടർ ചിക്കന്റെ കൂടെയും ബട്ടർ പനീറിന്റെ കൂടെയുമൊക്കെ അസാധ്യ കോമ്പിനേഷനാണിത് . ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് .തീർച്ചയായും പരീക്ഷിച്ച് നോക്കൂ .



ആവശ്യമുള്ള സാധനങ്ങൾ :


മൈദ - 2 കപ്പ്

ഇൻസ്റ്റന്റ് യീസ്റ്റ് - ഒരു ടീസ്പൂൺ

പഞ്ചസാര - ഒരു ടീസ്പൂൺ

ഇളം ചൂട് വെള്ളം - 1/ 4 കപ്പ് ( യീസ്റ്റ് ആക്ടിവെറ്റ് ചെയ്യാൻ )

ഉപ്പ് - ആവശ്യത്തിന്

സൺഫ്ലവർ ഓയിൽ - ഒരു ടേബിൾസ്പൂൺ

വെള്ളം ആവശ്യത്തിന് - മാവ് കുഴക്കാൻ

വെണ്ണ - 1 1/2 ടേബിൾസ്പൂൺ

മല്ലിയില പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 1/ 2 ടേബിൾസ്പൂൺ


ഉണ്ടാക്കുന്ന വിധം :


1 . ആദ്യം ഒരു ബൗളിൽ 1/ 4 കപ്പ് ഇളം ചൂട് വെള്ളമെടുത്ത്‌ അതിൽ ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ് , ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ മിക്സ് ചെയ്ത് 20 മിനിറ്റ് യീസ്റ്റ് ആക്ടിവേറ്റ് ആകാൻ വയ്ക്കുക .

2 . 20 മിനിറ്റിനു ശേഷം ഒരു ബൗളിൽ 2 കപ്പ് മൈദയെടുത്ത്‌ അതിലേക്ക് മുൻപ് തയ്യാറാക്കി വച്ച യീസ്റ്റ് മിശ്രിതവും , ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും , ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക . ഇനി ആവശ്യത്തിന് വെള്ളം കുറച്ച് കുറച്ചായി ചേർത്ത് ചേർത്ത് നന്നായി കുഴച്ചെടുക്കുക ( ആദ്യം അല്പം ഒട്ടൽ കൂടുതലായിരിക്കും നന്നായി കുഴച്ചു വരുമ്പോൾ അത് മാറി വരും ). ഇനി ഇത് അല്പം എണ്ണ തടവി 2 മുതൽ 3 മണിക്കൂർ വരെ മാവ് പൊന്താൻ വയ്ക്കുക ( ഡബിൾ ആയി വരും).

3 . 3 മണിക്കൂറിന് ശേഷം ഈ മാവ് എടുത്ത് ഒന്ന് കൂടെ കുഴച്ചെടുക്കുക . 2 കപ്പ് മൈദ മാവ് എടുത്താൽ അതിൽ നിന്നും 5 മുതൽ 6 എണ്ണം വരെ നാൻ തയ്യാറാക്കിയെടുക്കാം . മാവിനെ 5 അല്ലെങ്കിൽ 6 ഉരുളകളാക്കി വയ്ക്കുക . ഇവ ഓരോന്നും ചപ്പാത്തി കല്ലിൽ വച്ച് ഇരു വശവും പൊടി തടവി നാനിന്റെ ഷേപ്പിൽ പരത്തിയെടുക്കുക . ഓരോന്നിന്റെയും മുകളിൽ കുറേശ്ശ മല്ലിയില അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും വിതറി ചപ്പാത്തി റോളർ കൊണ്ട് ലൈറ്റ് ആയി ഒന്ന് റോൾ ചെയ്തെടുക്കുക ( ഒരു പുറം മാത്രം മതി ) .

4 . ഒരു ദോശ തവ ചൂടാക്കി അതിലേക്ക് പരത്തി വച്ച നാൻ വച്ച് കൊടുക്കുക ( മല്ലിയിലയും വെളുത്തുള്ളിയും വിതറാത്ത വശം ) തവ നല്ല ചൂടായിരിക്കണം .ഒരു പുറം നന്നായി ആയി വന്നാൽ ( കുമിളകൾ വന്നാൽ ) മറു പുറം തയ്യാറാക്കിയെടുക്കാൻ നേരിട്ട് ഗ്യാസിന്റെ ഫ്ലെയ്മിന് മുകളിൽ കാണിക്കുക. അല്പം കരിഞ്ഞ കളർ കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത് ( തന്തൂരി അടുപ്പിൽ വച്ചെടുത്തപോലെ ) . നാൻ തയ്യാറായാൽ ഓരോന്നിലും ചൂടാറും മുൻപേ ബട്ടർ തടവി കൊടുക്കുക . ഇങ്ങനെ ഓരോ നാനും തയ്യാറാക്കി എടുക്കുക . ചൂടോടെ തന്നെ ഉപയോഗിക്കാൻ ശ്രെദ്ധിക്കുക . ബട്ടർ ചിക്കന്റെ കൂടെയും ബട്ടർ പനീറിന്റെ കൂടെയുമൊക്കെ അസാധ്യ കോമ്പിനേഷനാണിത് .


Comments


SUBSCRIBE VIA EMAIL

bottom of page