ഗോബി 65
- Neethu Midhun
- Sep 1, 2018
- 1 min read
ഗോബി 65 ഒരു നല്ല സ്റ്റാർട്ടറാണ് ,ചിക്കൻ 65 ന്റെ വെജിറ്റേറിയൻ വേർഷൻ .നല്ല മൊരിഞ്ഞ കോളിഫ്ലവർ 65 വലിയവർക്കും കുട്ടികൾക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് . ഒന്ന് ട്രൈ ചെയ്ത് നോക്കൂ .

ആവശ്യമുള്ള സാധനങ്ങൾ :
കോളിഫ്ലവർ - ഒരെണ്ണം ( മീഡിയം സൈസ് ഫ്ലോറെറ്റ്സ് ആയി അടർത്തിയെടുത്തത് )
കോൺഫ്ലോർ - 1/ 2 കപ്പ്
മൈദാ - 1/ 3 കപ്പ്
അരിപ്പൊടി - 3 ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
ഗരം മസാല - ഒര് ടീസ്പൂൺ
കാശ്മീരി മുളക് പൊടി - 1 1/ 2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 3 / 4 കപ്പ്
നാരങ്ങാ നീര് - ഒരു നാരങ്ങയുടേത്
റെഡ് ഫുഡ് കളർ - ഒരു നുള്ള് ( ഓപ്ഷണൽ )
എണ്ണ - കോളിഫ്ലവർ വറുത്ത് കോരാൻ ആവശ്യമുള്ളത്
ഉണ്ടാക്കുന്ന വിധം :
1 . ഒരു പാത്രത്തിൽ അല്പം മഞ്ഞൾ പൊടി ചേർത്ത് വെള്ളം തിളപ്പിച്ചെടുക്കുക . തീ അണച്ച ശേഷം കോളിഫ്ലവർ ഓരോരോ ഫ്ലോറെറ്റ്സ് ആയി അടർത്തിയെടുത്ത് 2 മുതൽ 3 മിനിറ്റ് വരെ തിളപ്പിച്ച വെള്ളത്തിൽ ഇട്ട് വയ്ക്കുക . 3 മിനുട്ടിന് ശേഷം കോളിഫ്ലവർ ഫ്ലോറെറ്റ്സ് വെള്ളത്തിൽ നിന്ന് മാറ്റി ടിഷ്യു ഉപയോഗിച്ച് ഈർപ്പം നന്നായി മാറ്റിയെടുക്കുക .
2 . ഒരു ബൗളിലേക്ക് മൈദാ , കോൺഫ്ലോർ , അരിപ്പൊടി , മുളക് പൊടി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , നാരങ്ങാ നീര് , ഗരം മസാല , ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക ( ബാറ്റർ അധികം ലൂസ് ആകാനോ അധികം തിക്ക് ആകാനോ പാടില്ല ) . ഇതിലേക്ക് കോളിഫ്ലവർ ഫ്ലോറെറ്റ്സ് ചേർത്ത് മിക്സ് ചെയ്ത് എണ്ണയിൽ വറുത്ത് കോരുക . ഈ എണ്ണയിൽ തന്നെ ഒരു തണ്ട് വേപ്പിലയും 4 പച്ചമുളക് നെടുകെ കീറിയതും കൂടി വറുത്ത് കോരി വറുത്ത് വച്ച കോളിഫ്ലവറിന് മുകളിൽ വിതറി സെർവ് ചെയ്യാവുന്നതാണ് .
Comments