top of page

കയ്പ്പക്ക ഉണക്കമീൻ തോരൻ

  • Writer: Neethu Midhun
    Neethu Midhun
  • Oct 23, 2018
  • 1 min read

കയ്പ്പക്ക ഉണക്കമീൻ തോരൻ അത്ര കേട്ടുകേൾവിയില്ലാത്ത ഒരു തോരനായിരിക്കുമല്ലേ ? കയ്പ്പക്ക ഇഷ്ടമുള്ളവരാണെങ്കിൽ തീർച്ചയായും ഈ കോമ്പിനേഷൻ ഒന്ന് പരീക്ഷിച്ച് നോക്കണം . ദശയുള്ള ഏതു ഉണക്കമീൻ വേണമെങ്കിലും ഇതിനായി ഉപയോഗിക്കാം .ഉപ്പ് മീൻ ചേർക്കുന്നതിനാൽ തോരനിൽ ഉപ്പ് ചേർക്കുമ്പോൾ ഒന്ന് ശ്രെദ്ധിക്കണം* .



ആവശ്യമുള്ള സാധനങ്ങൾ :


കയ്പ്പക്ക - 250 ഗ്രാം ( വെള്ള നിറത്തിലുള്ളത് )

ഉണക്ക മീൻ ( മുള്ളില്ലാതെ ) - 60 - 70 ഗ്രാം

( ദശയുള്ള മീൻ നന്നായി കഴുകി 1/ 4 മുതൽ 1/ 2 കപ്പ് വെള്ളത്തിൽ അല്പം മഞ്ഞളും മുളക്പൊടിയും ചേർത്ത് വേവിച്ച് ചതച്ചെടുക്കണം )

ചുവന്നുള്ളി - 10 എണ്ണം

മഞ്ഞൾപ്പൊടി - 1/ 4 ടീസ്പൂൺ

ചതച്ച മുളക് - 2 1/ 2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന് ( ഉണക്കമീൻ ചേർക്കുന്നതിനാൽ ഉപ്പ് നോക്കി മാത്രം ചേർക്കുക )

ചിരകിയ നാളികേരം - 2 - 3 പിടി

വേപ്പില - 2 തണ്ട്

വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ


തയ്യാറാക്കുന്ന വിധം :


1 . ദശയുള്ള ഏതു ഉണക്കമീൻ വേണമെങ്കിലും ഇതിനായി ഉപയോഗിക്കാം ( മുള്ളിലാതെ ). ഉപ്പ് അധികമുണ്ടെങ്കിൽ നന്നായി കഴുകി അധികമുള്ള ഉപ്പ് കളഞ്ഞെടുക്കണം .ഇനി ഇത് 1/ 4 മുതൽ 1/ 2 കപ്പ് വരെ വെള്ളത്തിൽ അല്പം മഞ്ഞളും മുളക്പൊടിയും ചേർത്ത് വേവിച്ച് ചതച്ചെടുക്കണം ).

2 . 250 ഗ്രാം വെള്ള നിറത്തിലുള്ള കയ്പ്പക്ക ( കയ്പ്പ് കുറവായിരിക്കും ) വൃത്തിയായി കഴുകി ഉള്ളിലെ കുരുവെല്ലാം മാറ്റി ചെറുതാക്കി കനം കുറച്ച് അരിഞ്ഞെടുക്കുക .

3 . ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെറുള്ളി ചതച്ചതും വേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക .തുടർന്ന് മഞ്ഞൾപ്പൊടി , ചതച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക .ഇനി ചിരകിയ നാളികേരം ചേർത്ത്‌ നന്നയി മിക്സ് ചെയ്തെടുക്കുക . അടുത്തതായി കനം കുറച്ചരിഞ്ഞു വച്ച കയ്പ്പക്ക കൂടി ചേർത്ത് നന്നായി വഴറ്റി ഉലർത്തിയെടുക്കുക .കയ്പ്പക്ക നന്നായി വാടി പാകമായാൽ ചതച്ച് വച്ച ഉണക്കമീൻ ചേർത്ത്‌ നന്നായി മിക്സ് ചെയ്തെടുക്കുക .ഇതിങ്ങനെ ചെറുതീയിൽ 2 - 3 മിനിറ്റ് കിടന്ന് കൈപ്പക്കയുമായി യോജിച്ച് വരട്ടെ . ഉണക്കമീൻ ചേർത്തതിന് ശേഷം മാത്രം ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കുക .ആദ്യമേ ഉപ്പ് ചേർത്താൽ ഉപ്പ് അധികമാകാനുള്ള സാധ്യത കൂടുതലാണ് *. ഇത്രയുമായാൽ നല്ല സ്വാദുള്ളൊരു തോരൻ തയ്യാർ .



Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page