കപ്പ മുട്ട ബിരിയാണി
- Neethu Midhun
- May 3, 2018
- 1 min read
കപ്പ മുട്ട ബിരിയാണി ഒരു തട്ടു കട വിഭവമാണ്. എന്നുവച്ച് തട്ടു കടയിൽ മാത്രമല്ലാട്ടോ വീട്ടിലും അതേ രുചിയിൽ വളരെ എളുപ്പത്തിൽ നമ്മുക്ക് ഉണ്ടാക്കിയെടുക്കാം.

ആവശ്യമുള്ള സാധനങ്ങൾ :
കപ്പ / കൊള്ളി - 1 500 ഗ്രാം
മുട്ട - 5 എണ്ണം
സബോള നീളത്തിൽ അരിഞ്ഞത് - 4 എണ്ണം ( വലുത് )
പച്ചമുളക് - 4 എണ്ണം
ഇഞ്ചി - ഒരു മീഡിയം സൈസ് ( ചതച്ചത് )
വേപ്പില - 2 തണ്ട്
മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
മുളക് പൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി - 1 / 2 ടീസ്പൂൺ
ഗരം മസാല - 1 1 / 4 ടീസ്പൂൺ
പെരുംജീരക പൊടി - 3 / 4 ടീസ്പൂൺ
കുരുമുളക് പൊടി - 1 / 2 - 3 / 4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം - 1 / 2 മുതൽ 3 / 4 കപ്പ് വരെ
വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
ഒരു സബോള , 2 പച്ചമുളക് ചെറുതായരിഞ്ഞത് ( മുകളിടാൻ )
ഉണ്ടാക്കുന്ന വിധം :
1 . കപ്പ / കൊള്ളി ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയെടുത്ത് , കുക്കറിൽ വേവിക്കാൻ ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞൾപൊടിയും ഇട്ടു വേവിച്ചെടുക്കുക(വെള്ളം ഊറ്റി കളയണം).
2 . ഒരു ബൗളിലേക്ക് 5 മുട്ട പട്ടിച്ചൊഴിച്ചു പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് അടിച്ചു വയ്ക്കുക .
3 .ഒരു പരന്ന പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് അറിഞ്ഞു വച്ചിരിക്കുന്ന സബോള , ഇഞ്ചി , പച്ചമുളക് , വേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക , ഇതിലേക്ക് മല്ലിപ്പൊടി ,മുളക്പൊടി , മഞ്ഞൾ പൊടി , പെരുംജീരകപൊടി , ഗരം മസാല , ആവശ്യത്തിന് ഉപ്പ് , കുരുമുളക്പൊടി എന്നിവ ചേർത്ത് പച്ചമണം മാറും വരെ വഴറ്റിയെടുക്കുക .ഇനി ഇതിലേക്ക് 1/ 2 മുതൽ 3 / 4 കപ്പ് വരെ വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക .
4 . മസാല തിളച്ചു പാകത്തിന് വറ്റിവരുമ്പോൾ അടിച്ചു വച്ചിരിക്കുന്ന 5 മുട്ട ചേർത്ത് കുത്തി പൊരിച്ചെടുക്കുക .
5 .ഈ കൂട്ടിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കപ്പ ചേർത്ത് നന്നായി ഇളക്കി തവി കൊണ്ട് ഉടച്ചു യോജിപ്പിക്കുക ( നന്നായി മിക്സ് ചെയ്തെടുക്കണം ).
6 . ഇനി തയ്യാറാക്കിയ കപ്പ മുട്ട ബിരിയാണി സെർവ് ചെയ്യുന്ന പാത്രത്തിലേക്കു മാറ്റി മുകളിൽ കൊത്തിയരിഞ്ഞു വച്ചിരിക്കുന്ന സബോളയും പച്ചമുളകും വിതറി ചൂടോടെ വിളമ്പാവുന്നതാണ് .
ഇതോടെ അടിപൊളി കപ്പ മുട്ട ബിരിയാണി തയ്യാർ.
Commentaires