top of page

കക്കഇറച്ചി തോരൻ

  • Writer: Neethu Midhun
    Neethu Midhun
  • Jul 22, 2018
  • 1 min read


കക്കഇറച്ചി ഒരു വിധം എല്ലാവരുടെയും ഫേവറിറ്റ് ആണ് എന്റേം .ഇന്ന് ഉച്ചയൂണിന് കക്കയിറച്ചി വച്ച് ഒരു തോരൻ ഉണ്ടാക്കിയാലോ എന്ന് വിചാരിച്ചു . സംഭവം നന്നായി വന്നിട്ടുണ്ട്ട്ടോ .മുൻപ് കക്ക റോസ്‌റ് ചെയ്തതിന്റെ റെസിപ്പി ഇട്ടിരുന്നു അതുപോലെ ഇതും ഒന്ന് പരീക്ഷിച്ചു നോക്കൂ . ഉണ്ടാക്കാൻ എളുപ്പമാണ് . സാധാരണ തോരൻ വയ്ക്കുന്ന പോലൊക്കെ തന്നെയേ ഉള്ളൂ .



ആവശ്യമുള്ള സാധനങ്ങൾ :


കക്കയിറച്ചി ( വൃത്തിയാക്കിയത് ) - 500 ഗ്രാം

വെള്ളം - 1/ 4 കപ്പ് ( കക്ക വേവിക്കാൻ )

മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്


വഴറ്റാൻ :


വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

ചെറുള്ളി - 15 എണ്ണം ( ചതച്ചത് )

പച്ചമുളക് - 5 - 6 എണ്ണം ( നെടുകെ കീറിയത് )

വെളുത്തുള്ളി - 10 അല്ലി ( ചതച്ചത് )

ഇഞ്ചി - 3 ചെറിയ കഷ്ണം (ചതച്ചത് )

ചതച്ചമുളക് - 3 മുതൽ 4 ടീസ്പൂൺ വരെ ( എരിവ് ആവശ്യത്തിന് അനുസരിച്ച് ചേർക്കാം )

വേപ്പില - 2 തണ്ട്

ചിരകിയ നാളികേരം - 3 / 4 കപ്പ്


ഉണ്ടാക്കുന്ന വിധം :


1 . കക്ക ഉള്ളിലെ അഴുക്കെല്ലാം കളഞ്ഞെടുത്ത്‌ 3 -4 വട്ടം വൃത്തിയായി കഴുകി വയ്ക്കുക .

2 . കഴുകിയെടുത്ത കക്ക 1/ 4 കപ്പ് വെള്ളവും 1/ 4 ടീസ്പൂൺ മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക .

( ഒരു വിസിലിനു ശേഷം തീ കുറച്ച് 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക ).കക്ക നന്നായി വെന്തു എന്നുറപ്പ് വരുത്തണം . പ്രെഷർ പോയ ശേഷം കുക്കർ തുറന്ന് വെള്ളം അധികമുണ്ടെങ്കിൽ തുറന്നു വച്ച് വെള്ളം വറ്റിച്ചെടുക്കുക .

3 .ഇനി ഒരു ചീനചട്ടിയോ നോൺ സ്റ്റിക് പാനോ എടുത്ത്‌ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക . ചൂടായി വരുമ്പോൾ ചെറുളളിയും വേപ്പിലയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക . പച്ചമണം മാറിവരുമ്പോൾ ചതച്ചമുളക്‌

ചേർത്ത് മൂപ്പിച്ചെടുക്കുക ( കരിഞ്ഞു പോകാതെ ശ്രെദ്ധിക്കണം ). ഇനി ചിരകിയ നാളികേരം ചേർത്ത് കൊടുക്കാം .ഇതെല്ലാം തമ്മിൽ നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം വേവിച്ചു വച്ചിരിക്കുന്ന കക്കയിറച്ചി ചേർത്ത് നന്നായി ഉലർത്തിയെടുക്കണം ( ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കണം ).



Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page